തക്കാളിയുടെ ഔഷധഗുണങ്ങൾ
തക്കാളി ദഹനത്തെ ഉണ്ടാക്കുകയും കരള്, പ്ലീഹ, മുതലായവയുടെ പ്രവർത്തനത്തെ സഹായിക്കുകയും,
കഫത്തെ ഇളക്കി കളയാനും, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, നല്ല ആരോഗ്യത്തെ ഉണ്ടാക്കുവാനും സഹായിക്കും.
ഗർഭിണികൾ തക്കാളി കഴിച്ച് കൊണ്ടിരുന്നാൽ അവർക്ക് ഉണ്ടാകുന്ന തലചുറ്റൽ, തളർച്ച, ശരീരവേദന, പല്ലുവേദന, വയറു വീർപ്പ്, മലബന്ധം മുതലായവ ഉണ്ടാകാതെയിരിക്കാനും, ആരോഗ്യം ഉള്ള കുട്ടി ഉണ്ടാകുവാനും ഏറെ സഹായകരമാണ്.
കുട്ടികൾക്കും തക്കാളി
കുട്ടികൾക്കും ഏറെ നല്ലതാണ് തക്കാളി കഴിക്കുന്നത്.
ദിവസവും ഒരു കപ്പ് തക്കാളി സൂപ്പ് കുടിക്കുന്നത് ഹൃദ്രരോഗം, കരൾ സംബന്ധമായ അസുഖങ്ങള്ളുവർക്ക് ഏറെ നല്ലതാണ്.
തക്കാളി നീരും, മധുര നാരങ്ങാനീരും സമം ചേർത്ത് അരി പൊടിയിൽ കുഴച്ച് മുഖത്ത് പുരട്ടിയാൽ മുഖക്കുരു വരാതിരിക്കുകയും മുഖസൗന്ദര്യം വർദ്ധിക്കുകയും ചെയ്യും.
തക്കാളി നീര് തേൻ ചേർത്ത് പുരട്ടിയാൽ നിറം വർദ്ധിക്കും.
ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്നതാണ് മാസമുറ സമയത്ത്
മുഖത്ത് കുരുക്കൾ ഉണ്ടാകുന്നത് അതിന് തക്കാളി നീര് പുരട്ടുന്നത് ഏറെ നല്ലതാണ്.
കണ്ണിന്റെ തടങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറുന്നതിന് തക്കാളി കുരു ഉണക്കി പൊടിച് തേനും ചേർത്ത് പുരട്ടുന്നത് നല്ലതാണ്.
കിഡ്‌നി സ്റ്റോൺ , യൂറിക്ക് ആസിഡ് മുതലായ അസുഖങ്ങൾ ഉള്ളവർ അമിതമായി തക്കാളി കഴിക്കുന്നത് നന്നല്ല.
( ഇത് ഒരു പൊതുജന അറിവിലേക്കായി മാത്രം നൽകുന്നു )
ഡി.വി.ഷൈൻ വൈദ്യർ,
ശ്രീ കായകൽപ്പം വൈദ്യശാല,
നിലമ്പൂർ, ചുങ്കത്തറ