Updated on: 7 April, 2020 6:01 AM IST
രജനി.പി  ഡയറക്‌ടർ ,മുത്തശ്ശിവൈദ്യ പഠനശാല  സമുദ്ര ആയ്യുർവ്വേദ ഗവേഷണ കേന്ദ്രം ,മുക്കാളി ,വടകര . മൊബൈൽ - 9400934211

കേരളീയ ചികിത്സാരംഗത്തെ പരമ്പരാഗത മാർഗങ്ങളിൽ പൂർവികരുടെ ഇടയിൽ പ്രഥമവും പ്രധാനവുമായി  നിലനിന്നിരുന്നതാണ് ഗൃഹവൈദ്യം അഥവാ മുത്തശ്ശി വൈദ്യം.


പാരമ്പര്യവൈദ്യത്തിന്റെയും  നാട്ടുവൈദ്യത്തിന്റെയും  ഉപവിഭാഗമായി മുത്തശ്ശിവൈദ്യത്തിന്റെ   കരസ്പർശം . പ്രഭാതത്തിലെ പല്ലുതേയ്പു മുതൽ തുടങ്ങുന്നു മുത്തശ്ശി വൈദ്യത്തിന്റെ കരസ്പർശം. വേപ്പില ഉണക്കിപ്പൊടിച്ചതും  അല്പം ഉപ്പും  കുരുമുളകും ഉമിക്കരിയോടൊപ്പം  ചേർത്തുള്ള പൽപ്പൊടി തയ്യാറാക്കി ആയിരുന്നു പല്ലുതേക്കൽ .

 പല്ലുവേദയുണ്ടായാൽ (Tooth ache) പേരയില , മാവില, ഇവ വെന്ത വെള്ളം  കൊണ്ട് കവിൾ കൊള്ളുന്നു. പല്ലുവേദന ശമിക്കാൻ മുത്തിളും ഉപ്പും ചേർത്തരച്ചുവെക്കുന്നു. കുടമ്പുളി കരിച്ച് ശീലപൊടിയാക്കി ഉപ്പു ചേർത്ത് തേയ്ക്കുന്നത് മോണരോഗത്തിനും വായിലെ പുണ്ണിനും ആശ്വാസമേകുന്നു. 


മോണ പഴുപ്പിന് കടുക്ക, നെല്ലിക്ക, താന്നിക്ക (ത്രിഫല) യിട്ട് തിളപ്പിച്ചാറി വരുമ്പോൾ കവിൾകൊള്ളുകയും ത്രിഫല ചൂർണം കൊണ്ട് പല്ല് തേക്കുന്നതും ത്രിഫല ഒരു ടീസ്പൂൺ തേൻ അല്ലെങ്കിൽ നല്ല ശർക്കരയോ ചേർത്ത് കഴിക്കുന്നതും രോഗശമനമേകിയിരുന്ന  മുത്തശ്ശി ചികിത്സകൾ ആയിരുന്നു.

     എണ്ണതേച്ചുകുളി പ്രധാനമായും ഗൃഹവൈദ്യത്തിന്റെ  ശീലങ്ങളിൽ ഒന്നാണ്.

അനുയോജ്യമായ ഔഷധങ്ങൾ ചേർത്ത് കാച്ചിയ വെളിച്ചെണ്ണയോ എണ്ണകളോ തലയിൽ തേക്കുന്നു. ശിരസ്സ് , ചെവി , പാദത്തിന് അടിഭാഗം, പൊക്കിൾ എന്നീ ഭാഗങ്ങളിൽ എണ്ണ തേക്കണം. ഇങ്ങനെ എണ്ണ തേക്കുന്നതിലൂടെ കണ്ണിന്റെ  കാഴ്ച വർദ്ധിക്കാനും  ശരിയായി നിദ്രയ്ക്കും  സഹായിക്കും. ദേഹം മുഴുവൻ എണ്ണ തടവി കുളിക്കുന്നത് രോഗപ്രതിരോധ ശക്തിയും ദേഹപുഷ്ടിയും വർദ്ധിപ്പിക്കുന്നു.  തലയിലെ അഴുക്കുകളയാനും  താരനും ചെമ്പരത്തി പൂവ്, ഇല, വെള്ളില, കുറുന്തോട്ടി, പാടത്താളി, തിരുതാളി, കീഴാർനെല്ലി തുടങ്ങിയവയിൽ ഏതെങ്കിലും താളിയായി ഉപയോഗിച്ചു വന്നു . എണ്ണതേക്കലും താളിയുമെല്ലാം ജരാനരകളെ തടയുകയും  മുടിവളർച്ചയെ സഹായിക്കുന്നതുമാണ്. കുളിക്കുന്നത് ദേഹത്തിന് അഴുക്കുകളയാൻ മാത്രമല്ല ആരോഗ്യം വർധിപ്പിക്കുന്ന ഒരു പ്രക്രിയ കൂടിയാണ്.  നീരിറക്കം  ഉണ്ടാകാതിരിക്കാൻ രാവിലെ 10 മണിക്ക് മുമ്പായി കുളിക്കണം. ഉച്ചയ്ക്ക് കുളിക്കുന്നത് നീരിറക്കം വർദ്ധിപ്പിക്കും. 

ആറ്  ഋതുക്കളിൽ ആരോഗ്യസംരക്ഷണത്തിന് (Health care) ഏറ്റവും അനുയോജ്യം വർഷഋതുവാണ്.

വർഷഋതുവിൽ പ്രത്യേകിച്ച് കർക്കിടമാസത്തിൽ ധാതുപുഷ്ടിയും  ദേഹബലവും വർദ്ധിപ്പിക്കാൻ തൈലം തേച്ചുകുളിയും ഔഷധക്കഞ്ഞി തയ്യാറാക്കി സേവിക്കലും പത്തിലക്കറിയും രസായന ഔഷധസേവയും ആയി ഒരു വർഷത്തേക്കുള്ള ഒരു ആരോഗ്യ രക്ഷകൾ ചെയ്തുവന്നിരുന്നു.


വർഷഋതുവിൽ പിടിപെടുന്ന ജലദോഷം, പനി ,കഫക്കെട്ട് എന്നിവ ഉണ്ടാകുമ്പോൾ കുറുക്ക് കഷായം മുത്തശ്ശിവൈദ്യത്തിലെ പ്രധാന ചികിത്സ ആയിരുന്നു. ചുക്ക് , കുരുമുളക്, തുളസി , തുമ്പ സമൂലം, മുക്കുറ്റി, പൂവാംകുരുന്നില, ഒരു ലിറ്റർ വെള്ളത്തിൽ നാലിലൊന്നായി  കുറിക്കി  കഴിക്കുന്നു. പനിയുടെ കാഠിന്യമനുസരിച്ച് രണ്ടോ മൂന്നോ തവണയായി കഴിക്കാവുന്നതാണ്.


മഴക്കാലത്ത് ബുദ്ധിമുട്ടിക്കുന്ന വളംകടിക്ക് വെളിച്ചെണ്ണയോ മറ്റ് എണ്ണകളോ  പുരട്ടി പ്രതിരോധിക്കാവുന്നതാണ്. വളംകടി ബാധിച്ചാൽ ഉപ്പുവെള്ളം കൊണ്ട് കഴുകി വേപ്പിന്റെ  ഇലകളും പച്ചമഞ്ഞളും ചേർത്ത് അരച്ചിട്ടാൽ ശമനം ഉണ്ടാകുന്നു. മുക്കുറ്റിയും പച്ചമഞ്ഞളും അരച്ച് ഇടുന്നതും വളംകടി ശമിപ്പിക്കുന്നു.

മഞ്ഞുകാലത്തു തണുപ്പിനെ  പ്രതിരോധിക്കാൻ പ്രകൃതി കിഴങ്ങ് വിളകൾ തന്നനുഗ്രഹിച്ചിരുന്നു.

കൂവ, കാച്ചിൽ, ചേമ്പിനങ്ങൾ   തുടങ്ങി കിഴങ്ങുവിളകൾക്ക് (tuber crops)പ്രാധാന്യമേകിയായിരുന്നു  തണുപ്പുകാലത്തെ വിഭവങ്ങൾ.

തവിടുള്ള അരിയുടെയും കൂവയുടെയും ശർക്കരചേർത്ത മധുരവിഭങ്ങളെല്ലാം തണുപ്പിന് അകറ്റിയിരുന്നു. കാപ്പിക്കുരു ഉലുവയും വറുത്ത് പൊടിച്ച  ശർക്കര ചേർത്തുള്ള   കാപ്പിയും തുളസി ,കുരുമുളക് , ചുക്ക് ശർക്കര എന്നിവയുടെ തുളസിക്കാപ്പിയും കഫത്തിന്റെ ആധിക്യം തടയാൻ  മഞ്ഞുകാലത്തെ പ്രധാന പാനീയങ്ങളായിരുന്നു . തേങ്ങാപ്പാൽ, പശുവിൻപാൽ, പശുവിൻ നെയ്യ് ഇവയിലേതെങ്കിലും ചേർത്ത് കുഞ്ഞുങ്ങൾക്ക് പോഷകസമൃദ്ധവും രുചിപ്രദവുമാക്കി  നൽകുമായിരുന്നു.
തണുപ്പുകൊണ്ട് ചർമ്മം വരളുന്നത് തടയാൻ തേങ്ങാപ്പാൽ തേങ്ങവെന്തവെളിച്ചെണ്ണ എന്നിവ ദേഹത്ത് പുരട്ടി ചർമ്മരോഗം നിലനിർത്തുന്നത് മുത്തശ്ശിവൈദ്യരീതികളിൽ ചിലതാണ്.
 
മുതിർന്നവരിൽ കഫവും ചുമയും ഉണ്ടാകുമ്പോൾ ചുക്ക് ,ജീരകം ,കൽക്കണ്ടം ഇവ പൊടിച്ചു ഇഞ്ചി നീരും തേനും ഇടയ്ക്കിടെ കഴിക്കുന്നത് ശമനമേകിയിരുന്നു.


ഒച്ചയടപ്പിന് മുരിങ്ങയില വെന്ത വെള്ളം കവിൾ കൊള്ളുകയോ   ജീരകം വറുത്ത് പൊടിച്ച് തേനിൽ ചേർത്ത് കഴിക്കുകയോ  ചെയ്തു വന്നിരുന്നു. തൊണ്ടവേദന അകറ്റാൻ തുളസിയിലയിട്ട തിളപ്പിച്ച വെള്ളം കവിൾ കൊള്ളുകയും തുളസിയില കഷായം കഴിക്കുകയും ചെയ്യുക.  മഞ്ഞുകാല രോഗങ്ങൾ ഇങ്ങനെ വിവിധ രീതിയിൽ ഭേദപ്പെടുത്തി വന്നിരുന്നു.

വേനൽ ചൂടിൽ നിന്നുള്ള സംരക്ഷണം നേടാൻ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പഴങ്ങൾ കഴിക്കുകയും  ദേഹത്തിന്റെ   ഉഷ്ണം കുറയ്ക്കാൻ രാമച്ചം ,നന്നാറി, പതിമുഖം, കരിങ്ങാലി, ചന്ദനം തുടങ്ങിയവ ദാഹശമിനി ആയി ഉപയോഗിക്കുകയും ചെയ്തു വരുന്നു.

പ്രകൃതിയുടെ മറ്റൊരു വിഭവമാണ് ചക്ക.

ചക്ക ഉഷ്ണവീര്യം ആണെങ്കിലും ചക്കപ്പുഴുക്ക് കഴിക്കുമ്പോൾ ഉണ്ടാകുന്ന ഉഷ്ണം കുറയ്ക്കാൻ കഞ്ഞി ,കഞ്ഞിവെള്ളം ,മോര് ഇവയിലേതെങ്കിലും പുഴുക്കിനൊപ്പം കഴിക്കണമെന്ന ഗൃഹവൈദ്യത്തിൽ   നിഷ്കർഷിച്ചിരുന്നു.
 ചക്ക കഴിച്ചാൽ ഉള്ള ദഹനക്കേടിന് ചുക്ക് ആയിരുന്നു പ്രതിവിധി.
ചക്ക പഴം കഴിച്ചാൽ ഉണ്ടാക്കുന്ന ദഹന പ്രശ്നത്തിന് ചുക്ക് ഇട്ട വെള്ളം കുടിച്ചാൽ ഭേദപ്പെടുന്നു.
ചക്കയുടെ ചകിണി ഇട്ട് തിളപ്പിച്ചാറിയ  വെള്ളത്തിൽ കുളിച്ചാൽ ചൂടുകുരു ശമിക്കുന്നു. 
മാമ്പഴം ആണ് വേനൽക്കാല ചൂടിനെ അകറ്റാൻ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മറ്റൊരു പഴം. മാമ്പഴം കൂടുതൽ കഴിക്കുമ്പോൾ ദഹന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അരിഞ്ഞുവച്ച മാമ്പഴത്തിൽ അൽപം കുരുമുളകും ഉപ്പും ചേർത്ത് കഴിച്ചു വരുന്നു. 

ഗർഭ പ്രസവ ശുശ്രൂഷകളിൽ മുത്തശ്ശി വൈദ്യത്തിന്റെ  കൈപ്പുണ്യം അനുഭവിച്ചറിഞ്ഞവരാണ്  പ്രായംചെന്ന അമ്മമാരും അമ്മൂമ്മമാരും.

ഇന്നും വടക്കൻ കേരളത്തിലെ ചില ഗ്രാമപ്രദേശങ്ങളിൽ പ്രസവ ശുശ്രൂഷകൾ മുത്തശ്ശി നിയന്ത്രിക്കുന്നത് കാണാം.
മുത്തശ്ശിമാരുടെ മേൽനോട്ടത്തിൽ  വയറ്റാട്ടിമാരാണ് പ്രസവമെടുത്തിരുന്നത്. പ്രസവ ശുശ്രൂഷകൾ മുത്തശ്ശിമാരാണ്  ചെയ്തുവന്നിരുന്നത്.
ഓരോ ദേശത്തും പ്രസവ ശുശ്രൂഷയിൽ വ്യത്യസ്ത രീതികളാണ് ഗൃഹവൈദ്യത്തിൽ അവലംബിച്ചുവരുന്നത് .
വ്യത്യസ്തത  ഗൃഹവൈദ്യ ചികിത്സയുടെ പ്രത്യേകതയായി കാണാം. 

ആഹാരത്തേയും  ജീവിക്കുന്ന ചുറ്റുപാടിനേയും  കൃഷിയേയും അനുഭവിച്ചറിഞ്ഞു  പ്രകൃതിയോടിണങ്ങിയ ഉള്ള ജീവിതത്തിന്റെ ജ്ഞാനമാണ് മുത്തശ്ശി വൈദ്യം അഥവാ ഗൃഹവൈദ്യം . സമഗ്രമായ ആരോഗ്യചര്യകളുടെയും ആരോഗ്യരക്ഷാമാർഗങ്ങളുടെയും അനുഭവജ്ഞാനത്തിന്റെയും  വ്യക്തതയുള്ള മാതൃത്വങ്ങളായിരുന്നു മുത്തശ്ശി വൈദ്യം.

India is known for its traditional medicinal systems—Ayurveda, Siddha, and Unani. Medical systems are found mentioned even in the ancient Vedas and other scriptures. The Ayurvedic concept appeared and developed between 2500 and 500 BC in India [1]. The literal meaning of Ayurveda is “science of life,” because ancient Indian system of health care focused on views of man and his illness. It has been pointed out that the positive health means metabolically well-balanced human beings. Ayurveda is also called the “science of longevity” because it offers a complete system to live a long healthy life. It offers programs to rejuvenate the body through diet and nutrition. It offers treatment methods to cure many common diseases such as food allergies, which have few modern treatments. However, one should be aware that Ayurvedic nutrition is not a “magic bullet” system but requires the full participation of the patient to succeed. It is an interactive system that is user-friendly and educational. It teaches the patient to become responsible and self-empowered. Ayurveda is not a nutritional system for those seeking an escape or excuse to further abuse their body or mind. It is a system for empowerment, a system of freedom, and long life.

Food is the major source for serving the nutritional needs, but with growing modernization some traditional methods are being given up (Table 1). Hence, the modern food habits are affecting the balanced nutrition [2]. There is an ever widening gap in nutrient intake due to which normal life is no longer normal. However, affluence of working population with changing lifestyles and reducing affordability of sick care, in terms of time and money involved, are some of the forces that are presently driving people towards thinking about their wellness.


Nutrients Intake by traditional ways Intake by modern ways Effect on nutrient intake

Water soluble vitamins (vitamins B and C) and minerals Vegetables used for cooking were/are fresh Freezing and packaging of the cut vegetables Loss of ascorbic acid, water soluble vitamins, and minerals
Proteins, minerals, and vitamin B complex Manual processing of cereals, without polishing Milling and polishing of cereals Reduces protein, minerals, and vitamin B complex
Calcium, iron, thiamine, and niacin Fresh grinding at home Heavy milling and poor storage conditions Loss of calcium, iron, thiamin, and niacin
Iron Cooking in iron pot Food generally cooked in cookware like nonstick and Teflon-coated utensils The benefit of organic iron from the conventional iron pot is not obtained by using modern cookware
Copper Storing of water and cooking use of copper vessels Stainless steel utensils and plastic wares Copper required in minor amount which is not gained from modern utensils used today. Deficiency is known to cause chronic diarrhea, malabsorption problems, and reduce immunity. Use of plastic containers is also harmful

English Summary: traditional medicinal systems is not a nutritional system,It is a system for empowerment, a system of freedom, and long life
Published on: 07 April 2020, 06:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now