ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ കുറവായിരിക്കും. പല കാരണങ്ങൾ കൊണ്ടും തലവേദന ഉണ്ടാകാറുണ്ട്. മൈഗ്രേൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക, പിരിമുറുക്കം, സൈനസ് പ്രശ്നങ്ങള്‍, തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ സാധാരണ കാരണങ്ങൾ. ജോലിഭാരവും തിരക്കും ടെൻഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. മിക്ക തലവേദനകളും മരുന്നുകളൊന്നും ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയാണ്. ഇത്തരത്തിലുള്ള തലവേദനകളെ നേരിടാൻ കഴിവുള്ള ചില മാർഗങ്ങളാണ് വിശദമാക്കുന്നത്.
- തലവേദന ഒരു പരിധി വരെ കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് സഹായകമാകുമെന്ന് വിദഗ്ധർ പറയുന്നു. നിർജ്ജലീകരണം വിട്ടുമാറാത്ത തലവേദനയ്ക്ക് ഒരു കാരണമായി പഠനങ്ങൾ പറയുന്നു. ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുക. എന്നതാണ് ഇതിന്റെ പ്രതിവിധി. ഇലക്ട്രോലൈറ്റുകൾ അടങ്ങിയ കരിക്കിൻ വെളളം പോലുളള പാനീയങ്ങൾ കഴിക്കുന്നതും നല്ലതാണ്.
- തലവേദനയുളളപ്പോൾ മദ്യം കഴിക്കാതിരിക്കുക. ശരീരത്തിലെ ഉളള ജലാംശം കൂടി ഇല്ലാതാക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കാനേ ഇതുകൊണ്ടു കഴിയൂ. മദ്യം പല ആളുകളിലും പിരിമുറുക്കത്തിനും തലവേദനയ്ക്കും കാരണമാകുമെന്ന് മുമ്പ് നടത്തിയ പഠനങ്ങളിൽ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ അത് നൽകുന്ന സൂചനകൾ
- ഐസ് പാക്ക് തലവേദനയ്ക്ക് മികച്ചൊരു പരിഹാരമാണ് . ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കുന്നതാണ് തലവേദനയ്ക്ക് മറ്റൊരു പരിഹാരമാർഗം. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വർദ്ധിക്കുന്നു. മാനസിക സംഘർഷം കൊണ്ടും സൈനസ് കൊണ്ടും ഉണ്ടാകുന്ന തലവേദന ശമിപ്പിക്കാൻ ഉത്തമമാർഗമാണിത്. ഫ്രീസറിൽ വെച്ച് തണുപ്പിച്ച തുണിയും ഇതിനായി ഉപയോഗിക്കാവുന്നതാണ്.
- കഴുത്തിന്റെ പിൻഭാഗത്ത് മിതമായി ചൂടുപിടിക്കുന്നത് തലവേദനയിൽ നിന്ന് ആശ്വാസം കിട്ടാൻ ഉത്തമമാണ്. ചൂടേൽക്കുന്നതോടെ പേശികൾ റിലാക്സ് ചെയ്യും. നല്ല തലവേദനയുളളപ്പോൾ ഇളം ചൂടുളള വെളളം നിറച്ച ബക്കറ്റിൽ കാൽ മുക്കി വയ്ക്കുന്നതും തലവേദനയ്ക്ക് പരിഹാരമാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.