Updated on: 30 July, 2022 5:33 PM IST
Try these remedies to avoid glasses

നേത്ര പ്രശ്‌നങ്ങൾ ഇല്ലാത്തവർ ഇന്ന് കുറവാണ്. കുട്ടികൾക്ക് ദൂരെയുള്ള കാഴ്ച്ച മങ്ങൽ ആണെങ്കിൽ പ്രായം ചെന്നവരിൽ അടുത്തുള്ള കാഴ്ച്ച മങ്ങുന്നു.  ഇതിനുള്ള പരിഹാരത്തിനായി കണ്ണട ഉപയോഗിക്കേണ്ടിവരുന്നു.  ഇങ്ങനെയുള്ള സാഹചര്യത്തിൽ കണ്ണട എല്ലായ്‌പ്പോഴും ധരിക്കേണ്ടിവരുന്നു.  ജോലി ചെയ്യുന്നത്തിനും, ടിവി, കമ്പ്യൂട്ടർ, മൊബൈൽ എന്നിവ നോക്കുന്നതിനുമെല്ലാം വ്യക്തമായ കാഴ്ച ലഭിക്കുന്നതിന് കണ്ണട ധരിക്കേണ്ടതുണ്ട്.  എന്നാൽ കണ്ണട വെയ്ക്കാനുള്ള ബുദ്ധിമുട്ട്, മുഖത്തിനുണ്ടാകുന്ന അഭംഗി എന്നിവയെല്ലാം പ്രശ്‌നങ്ങളായി വരുന്നു.  കണ്ണടയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ചില പരിഹാരങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കണ്ണിനെ കാക്കാം

കോണ്ടാക്ട് ലെൻസുകൾ : കണ്ണടയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഏറ്റവും സാധാരണമായ ബദലാണ്  കോൺടാക്റ്റ് ലെൻസുകൾ.  ഇവ ഉപയോഗിച്ചാൽ മെച്ചപ്പെട്ട കാഴ്ച ലഭിക്കുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കണ്ണുകൾക്കായി ഈ 3 വ്യായാമങ്ങൾ; കാഴ്ച കൂട്ടാനും ക്ഷീണം മാറ്റാനും ഓഫീസിലിരുന്നും ചെയ്യാം

ഓർത്തോപ്റ്റിക് ലെൻസ് : താരതമ്യേന പുതിയ തരം കോൺടാക്റ്റ് ലെൻസുകൾ, ഇത് വ്യക്തമായ കാഴ്ചയ്ക്കായി കോർണിയയെ വീണ്ടും രൂപപ്പെടുത്തുന്നു. ഓർത്തോപ്റ്റിക് ലെൻസിന്റെ ഫലങ്ങൾ പ്രവചനാത്മകമല്ല.

ലേസർ ട്രീറ്റ് മെൻറ് : PRK, LASIK, SMILE, RELEX തുടങ്ങിയ ലേസർ ചികിത്സകൾ കാഴ്ച ലഭിക്കാൻ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കണ്ണിൻറെ പ്രശ്‌നങ്ങളെ നേരിടാൻ കണ്മഷി മതി

ക്ലിയർ ലെൻസ് : ഇതിൽ സ്വാഭാവിക ലെൻസിന് പകരം അനുയോജ്യമായ കൃത്രിമ ലെൻസ് ഉപയോഗിക്കുന്നു.

ലസിക് നേത്ര ശസ്ത്രക്രിയ : കണ്ണട ഒഴിവാക്കുന്നതിനുള്ള എല്ലാ പരിഹാരങ്ങളിലും വെച്ച് ലസിക് നേത്ര ശസ്ത്രക്രിയയാണ് ഏറ്റവും ഫലപ്രദമായതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ വേദനയോ, രക്തം നഷ്ടപ്പെടുകയോ ചെയ്യുന്നില്ല. കുറഞ്ഞ സമയം മാത്രമേ ഈ ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ളു.   ഈ ശസ്ത്രക്രിയ എല്ലാത്തരം റിഫ്രാക്റ്റീവ് കുറവുകളും ശരിയാക്കി കാഴ്ചയെ മെച്ചപ്പെടുത്തുന്നു.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Try these remedies to avoid glasses
Published on: 29 July 2022, 06:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now