1. Environment and Lifestyle

കഥപറയും കണ്ണുകൾ സ്വന്തമാക്കാൻ 

കഥപറയും കണ്ണുകൾ എന്നു അലങ്കാരികമായി പറയുന്നതാണെകിലും ശരിയായ പോഷകങ്ങളും വ്യായാമവും വിശ്രമവും ലഭിക്കുന്ന ആരോഗ്യവാനായ വ്യക്തിയുടെ കണ്ണുകൾ വളരെ അഴകും ആരോഗ്യവും ഉള്ളവയായിരിക്കും.

KJ Staff
expressive eyes
കഥപറയും കണ്ണുകൾ എന്നു അലങ്കാരികമായി പറയുന്നതാണെകിലും ശരിയായ പോഷകങ്ങളും വ്യായാമവും വിശ്രമവും ലഭിക്കുന്ന ആരോഗ്യവാനായ വ്യക്തിയുടെ കണ്ണുകൾ വളരെ അഴകും ആരോഗ്യവും ഉള്ളവയായിരിക്കും. കണ്ണുകള്‍ക്ക് അസ്വസ്ഥതയും മറ്റ് പ്രയാസങ്ങളും അനുഭവിക്കാത്തവര്‍ ഇപ്പോള്‍ വിരളമായിരിക്കും. പലതരത്തിലായിരിക്കും കണ്ണുകളുടെ ആരോഗ്യ പ്രശനങ്ങൾ അനുഭപ്പെടുക മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുടെയെല്ലാം ദിവസേനയുള്ള ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നുണ്ട്. പല അസ്വസ്ഥതകളും ഇതിന്റെ ഭാഗമായുണ്ടാകുന്നു. എന്നാല്‍ ഈ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിന് ചില ലളിതമായ വ്യായാമങ്ങളിലൂടെ സാധിക്കും.
 
1. കണ്ണുകള്‍ തുറന്നു പിടിച്ച്. കൃഷ്ണമണി വൃത്താകൃതിയില്‍ ചലിപ്പിക്കുക. ഇത് നാല് തവണയെങ്കിലും ആവര്ത്തിക്കുക എന്നിട്ട് കണ്ണുകളടച്ച് നിങ്ങളുടെ ശ്വാസോച്ഛാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അല്‍പനേരം വിശ്രമിക്കുക.
 
 2. തുടര്‍ച്ചയായി കംപ്യൂട്ടറില്‍ നോക്കിയിരിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഓരോ ഇരുപത് മിനിറ്റിലും ഇരുപത് അടി ദൂരെയുള്ള ഒരു വസ്തുവിലേക്ക് ഇരുപത് സെക്കന്‍ഡ് നേരം ദൃഷ്ടിയുറപ്പിക്കുക. ഇതു കണ്ണുകളുടെ സമ്മര്‍ദം കുറയ്ക്കും. 
 
3. കണ്‍പോളകളില്‍ മാത്രം മസ്സാജ് ചെയ്യുന്നതും കണ്ണിന് ആരോഗ്യം നല്‍കും. അടച്ച കണ്‍പോളകള്‍ക്ക് മീതെ വിരലുകള്‍ കൊണ്ട് 1-2 മിനിട്ട് പതിയെ വട്ടത്തില്‍ മസ്സാജ് ചെയ്യാം. കൈകള്‍ ശുദ്ധമാക്കിയതിനു ശേഷമേ ഇത് ചെയ്യാന്‍ പാടുള്ളൂ. കൈകളില്‍ അഴുക്കുണ്ടെങ്കില്‍ അത് കണ്ണില്‍ അണുബാധയുണ്ടാകാനിടയാക്കും. അടച്ചുവച്ച കണ്‍പോളകള്‍ക്ക് മീതെ മൂന്നുവിരലുകള്‍ 2-3 സെക്കന്ഡ് വരെ പതിയെ അമര്‍ത്തിവയ്ക്കുക. ഈ വ്യായാമം 5 തവണ ആവര്‍ത്തിക്കണം.
 
4. 50 അടിയോ 50 മീറ്ററോ അകലെയുള്ള ഒരു വസ്തുവില്‍ 10-15 മിനുട്ട് നേരം ഫോക്കസ് ചെയ്യുക. ശേഷം അത്രയും നേരം തന്നെ കണ്ണിനു വളരെ അടുത്തുള്ള മറ്റൊരു വസ്തുവില്‍ ഫോക്കസ് ചെയ്യണം. വീണ്ടും ആദ്യത്തെ വസ്തുവിനെ അത്ര സമയം തന്നെ നോക്കണം. ഇത്തരത്തില്‍ 5 പ്രാവശ്യം രണ്ട് വസ്തുക്കളെ മാറിമാറി നോക്കാം.
 
5.ഓരോ മൂന്ന്-നാല് സെക്കന്‍ഡുകളിലും കണ്ണുകള്‍ ചിമ്മുന്നത് കണ്ണുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും ടിവി കാണുമ്പോഴുമെല്ലാം നമ്മള്‍ കണ്‍ ചിമ്മാന്‍ മറന്നുപോവാറുണ്ട്. അല്‍പനേരമെങ്കിലും കണ്ണുകള്‍ ചിമ്മി കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക.
 
English Summary: eyes eye care eye excercise

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds