Updated on: 7 December, 2021 5:22 PM IST
Try these to lower uric acid in the blood!

രക്തത്തിൽ യൂറിക് അസിഡിൻറെ അളവ് കൂടുന്നത് ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രശ്‌നമാണ്.  യൂറിക് ആസിഡ് കൂടുന്നത് ഗൗട്ട് (gout) ഉണ്ടാകുന്നതിന് കാരണമാകുന്നു. മൂത്രത്തില്‍ കല്ലുണ്ടാക്കും. ഇതു മാത്രമല്ല, ഇത് രക്തക്കുഴലിനുള്ളിലെ ലൈനിംഗ് നശിപ്പിയ്ക്കുന്നു. ഇത് അറ്റാക്ക്, സ്‌ട്രോക്ക്, എന്നീ അവസ്ഥകളിലേക്ക് എത്തിയ്ക്കും. ഇത് വൃക്കയ്ക്ക് കൂടുതല്‍ സ്‌ട്രെയിനുണ്ടാകും. ഇത്തരക്കാരില്‍ മൂത്രത്തില്‍ പത കാണാം. ഇവര്‍ക്ക് വൃക്കരോഗ സാധ്യത കൂടുതലാണ്.  ബിപി, ഹൃദയ പ്രശ്‌നങ്ങള്‍, തലച്ചോറിന് പ്രശ്‌നം സന്ധി വാതം പോലുളള പ്രശ്‌നങ്ങളുമുണ്ടാക്കാം. ഇതിനാല്‍ തന്നെ യൂറിക് ആസിഡ് ഉയരുന്നത് നിസാരമായി കാണരുത്.

പ്രകൃതിദത്തമായ രീതികൾ ഉപയോഗിച്ച് യൂറിക് ആസിഡ് എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം.

എന്താണ് യൂറിക് ആസിഡ് 

  • ചിക്കന്റെ കരള്‍, ബ്രെയിന്‍, കൊഞ്ച്, ഞണ്ട്, കക്ക, താറാവിറച്ചി, ബീഫ്, മദ്യം, കോള പോലുളളവ എല്ലാം യൂറിക് ആസിഡ് കൂട്ടും. നാരുകള്‍ ഇല്ലാത്തവ, അതായത് വെള്ളരി, ജ്യൂസ് എന്നിവയെല്ലാം തന്നെ യൂറിക് ആസിഡ് കൂട്ടും. ഇവ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉയര്‍ത്തുന്നതാണ് കാരണം.

  • അമിതമായ സ്‌ട്രെസ്, ഉറക്കക്കുറവ് എന്നിവ യൂറിക് ആസിഡ് ഉയരാന്‍ കാരണമാകും. ഭക്ഷണത്തില്‍ യീസ്റ്റ് ചേര്‍ക്കുന്നത് യൂറിക് ആസിഡ് ഉയര്‍ത്തും. ഗ്ലൂട്ടെന്‍ അലര്‍ജിയെങ്കില്‍ ഇതുണ്ടാകാം. അതായത് ഗോതമ്പും ഇതു പോലെയുളള ചിലതും കഴിച്ചാല്‍. ബ്രെഡ്, പിസ, ബര്‍ഗര്‍, ഇതു പോലെ ബേക്കറി വസ്തുക്കള്‍ എന്നിവയില്‍ യീസ്റ്റ് ഉണ്ട്. ഇതെല്ലാം തന്നെ യൂറിക് ആസിഡ് ഉയര്‍ത്തും. ഇതു പോലെ ഫ്രക്ടോസ് കോണ്‍ സിറപ്പ് യൂറിക് ആസിഡ് കൂട്ടും. ഇന്ന് പല മധുര പലഹാരങ്ങളിലും ഉപയോഗിയ്ക്കുന്നത് ഫ്രക്ടോസ് കോണ്‍ സിറപ്പാണ്.

ദിവസവും പൈനാപ്പിൾ കഴിച്ചാലുള്ള 10 ഗുണങ്ങൾ

  • വ്യായാമം ചെയ്യുന്നത് ഏറെ നല്ലതാണ്. മസിലുകള്‍ക്ക് അനക്കം കിട്ടുന്നത് യൂറിക് ആസിഡ് പുറന്തള്ളാന്‍ ശരീരത്തെ, വൃക്കയെ സഹായിക്കും. ഇതു പോലെ മുകളില്‍ പറഞ്ഞ ഭക്ഷണ വസ്തുക്കള്‍ ഒഴിവാക്കാം. ഇതു പോലെ മഞ്ഞള്‍, കുരുമുളക്, ഇഞ്ചി, കറുവാപ്പട്ട കോമ്പോ ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ഒരു കഷ്ണം പച്ചമഞ്ഞള്‍, ഒരു പച്ച കുരുമുളക്, സിലോണ്‍ കറുവാപട്ട, ഒരു കഷ്ണം ഇഞ്ചി എന്നിവ ചേര്‍ത്ത് ചതയ്ക്കുക. ഇത് മൂന്നു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് രണ്ടു ഗ്ലാസാക്കി തിളപ്പിയ്ക്കുക. ഇത് രാവിലെ പ്രാതലിനൊപ്പം കുടിയ്ക്കാം.

  • പൈനാപ്പിള്‍ നല്ലതാണ്. അധികം പഴുക്കാത്ത പൈനാപ്പിളാണ് നല്ലത്. നെല്ലിക്ക ദിവസവും ഒരു ദിവസം കഴിയ്ക്കാം. ബേക്കറിയില്‍ നിന്ന് ലഭിയ്ക്കുന്നതല്ല, ഫ്രഷ് ചെറി കഴിയ്ക്കാം. സ്‌ട്രോബെറി നല്ലതാണ്. രാത്രി ഒരു നേരം ഫ്രൂട്‌സ് കഴിയ്ക്കുക. ഇത് ജ്യൂസാക്കിയല്ല, ഫ്രൂട്‌സ് ആക്കിത്തന്നെ കഴിയ്ക്കണം. ആപ്പിളിലെ മാലിക് ആസിഡ് ഏറെ നല്ലതാണ്. അമിതമായ മധുരം വേണ്ട.

English Summary: Try these to lower uric acid in the blood!
Published on: 07 December 2021, 05:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now