1. Health & Herbs

എന്താണ് യൂറിക് ആസിഡ് 

അടുത്തകാലത്ത് നമുക്കിടയിൽ ധാരാളമായി പറഞ്ഞുകേൾക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് യൂറിക് ആസിഡ്.അടുത്തകാലത്ത് നമുക്കിടയിൽ ധാരാളമായി പറഞ്ഞുകേൾക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് യൂറിക് ആസിഡ്. സന്ധികളിൽ, ഉപ്പൂറ്റിലയിൽ വേദന, കിഡ്‌നി സ്റ്റോൺ  എന്നിവയാണ് സാധാരണയായി യൂറിക് ആസിഡ്ടിൻറെ ലക്ഷണങ്ങൾ.

Saritha Bijoy
uric acid
അടുത്തകാലത്ത് നമുക്കിടയിൽ ധാരാളമായി പറഞ്ഞുകേൾക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് യൂറിക് ആസിഡ്. സന്ധികളിൽ, ഉപ്പൂറ്റിലയിൽ വേദന, കിഡ്‌നി സ്റ്റോൺ  എന്നിവയാണ് സാധാരണയായി യൂറിക് ആസിഡ്ടിൻറെ ലക്ഷണങ്ങൾ. യൂറിക് ആസിഡ് അളവ് ശരീരത്തിൽ കൂടുന്നതിന് പല കാരണങ്ങൾ ഉണ്ട് നാം കഴിക്കുന്ന പല തരത്തിലുള്ള ആഹാരങ്ങളിൽ നിന്ന് കരളിന് പ്യൂരിൻ എന്ന പ്രോടീൻ  ദഹിപ്പിക്കുക എന്നൊരു ധർമമുണ്ട്  ചയ്യുമ്പോൾ ഉണ്ടാകുന്ന ഉപോല്പന്നമാണ് യൂറിക് ആസിഡ്. ആഹാരത്തിൽ കൂടുതൽ പ്യൂരിൻ ഉണ്ടാകുമ്പോൾ കരളിന് ഇത് അരിച്ചുമാറ്റാൻ കഴിയാതെ വരുമ്പോൾ അത് രക്തത്തിൽ അടിഞ്ഞുകൂടുകയും അത് സന്ധികളിൽ ചെന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമാണ് ചെയുന്നത് .വൃക്കകളിൽ ഇത് അടിഞ്ഞു കൂടുന്നത് കിഡ്‌നി സ്റ്റോണിനു കാരണമാകുകയും ചെയ്യുന്നു.


കരൾ പോലുള്ള ആഹാരം, ചുവപ്പു ഇറച്ചി, ഗ്രീൻ പീസ് , മൈദാ, ഗോതമ്പു , വെള്ളഅരി ഇവയൊക്കെ യൂറിക് ആസിഡ് കൂട്ടുന്ന ആഹാരങ്ങളാണ് ഇതിനു പുറമെ പൊണ്ണത്തടി , പ്രമേഹം വ്യായാമ മില്ലായ്‌മ ഇതൊക്കെ യൂറിക് ആസിഡ് കൂട്ടുന്നതിന് കാരണമാകും. യൂറിക് ആസിഡ് കൂടുന്നത് പലവിധ രോഗങ്ങൾക്ക് കരണമായേക്കം ഹൃദയത്തിനും കരളിനും രോഗങ്ങൾ ഉണ്ടാകാനും  ശരീരത്തിലെ രോഗ പ്രതിരോധ ശേഷികുറയ്ക്കാനും, ഗൗട് പോലുള്ള അസുഖങ്ങൾക്കും ഇത്  ഇത് കാരണമാകാം. ശരീരത്തിലെ യൂറിക് അസിഡിന്റെ അളവുകുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുകയും വ്യായാമം ചെയ്കയും ചെയ്യുന്നത് സഹായിക്കും നോൺ വെജിറ്റേറിയൻ ആഹാരങ്ങളും മദ്യപാനവും കുറയ്ക്കുക ഏത്തപ്പഴം, ടൊമാറ്റോ, നാരങ്ങ ,ഓറഞ്ച്,.പപ്പായ , ചെറി , പൈനാപ്പിൾ മുതലായ ആഹാര സാധനങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും  യൂറിക് കുറയ്ക്കുന്നതിന് സഹായിക്കും .

English Summary: what is uric acid and foods to avoid.

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds