Updated on: 6 February, 2021 7:06 PM IST
ക്യാന്‍സര്‍ തടയാന്‍ ചില ഭക്ഷണങ്ങൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്

തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി, അമിതവണ്ണം തുടങ്ങിയവ ക്യാൻസർ പിടിപ്പെടുന്നതിന് പ്രധാനപ്പെട്ട ചില കാരണങ്ങളാണ്. ക്യാന്‍സര്‍ തടയാന്‍ ചില ഭക്ഷണങ്ങൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം.

കാരറ്റ്

കാരറ്റിൽ Vitamin A, Beta Carotene, Calcium, Vitamin K എന്നിവ അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിന് നല്ല പ്രതിരോധ സംവിധാനം ഉണ്ടെങ്കിൽ മാരകമായ രോഗത്തിനെതിരെ പോരാടുന്നതിനും ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

മഞ്ഞൾ

ഇന്ത്യക്കാരുടെ ആഹാരശീലങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് മഞ്ഞള്‍. ക്യാൻസറിന്റെ സജീവമായ സംയുക്തം അടങ്ങിയിരിക്കുന്നതിനാൽ ഇത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. ഇത് ഹൃദ്രോഗം, അൽഷിമേഴ്സ് എന്നിവ തടയാനും സഹായിക്കുന്നു. പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിന് പ്രത്യേക കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. രക്തത്തില്‍ കണ്ടുവരുന്ന tumor കോശങ്ങളായ ടി-സെല്‍, ലുക്കീമിയ, കുടലിലും മാറിടങ്ങളിലും വരുന്ന കാര്‍സിനോമ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

തക്കാളി

ക്യാൻസറിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ചതാണ് തക്കാളി. ഹൃദ്രോഗത്തെ തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിൻ എ, സി, ഇ എന്നിവയുടെ നല്ല ഉറവിടമാണ് തക്കാളി.

വെളുത്തുള്ളി

വെളുത്തുള്ളിയിൽ വിറ്റാമിൻ ബി, സി, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ വെളുത്തുള്ളിക്ക് കഴിയും. ഇടവിട്ടുള്ള ജലദോഷവും ചുമയും കുറയ്ക്കാനും വെളുത്തുള്ളി മികച്ചൊരു മരുന്നാണ്.

ബ്രൊക്കോളി

നിരവധി വിറ്റാമിനുകളും ഫൈബറും പ്രോട്ടീനും നിറഞ്ഞ പച്ചക്കറിയാണ് ബ്രൊക്കോളി. ഇതിൽ Vitamin A, C, E, K എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. .

English Summary: Try these to reduce the risk of cancer
Published on: 06 February 2021, 07:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now