ഇന്ന് പലരേയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ് ദഹന പ്രശ്‌നം. ഇന്നത്തെ ഭക്ഷണരീതികളാണ് മുഖ്യ കാരണം. വ്യായാമമില്ലായ്മയും കാരണമാകുന്നുണ്ട്.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
ഫൈബറിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഫൈബർ ദഹനത്തിന് ഗുണം ചെയ്യുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത പരിമിതപ്പെടുത്തുകയും ചെയ്യും. ഇവ കുടൽ ബാക്ടീരിയയെ പോഷിപ്പിക്കുന്നു, വൻകുടൽ ഭിത്തിയെ പോഷിപ്പിക്കുന്നു, മലബന്ധം തടയുന്നു. ദൈനംദിന ഭക്ഷണത്തിൽ പഴങ്ങളും പച്ച ഇലക്കറികളും ഉൾപ്പെടുത്തുക.
വ്യായാമം
ദഹന, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്ന് നിത്യേന വ്യായാമം ചെയ്യുക എന്നതാണ്. നടത്തം, സ്ക്വാറ്റ്, പ്രാണായാമം, കോണി പടികൾ കയറിയിറങ്ങുക എന്നിവ ശീലമാക്കുക. ഇവ ചെയ്യുന്നത് വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ സഹായിക്കും.
ഉറക്കം
ദഹന പ്രശ്നങ്ങൾ അകറ്റാനും ആരോഗ്യകരമായ കുടലിന് നല്ല ഉറക്കം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറക്കം ഉറപ്പാക്കുക.