1. News

ആരോഗ്യകരവുമായ ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ "ഈറ്റ് റൈറ്റ് കൊച്ചിയും"

സുരക്ഷിതമായി ഭക്ഷിക്കുക, ആരോഗ്യകരമായി ഭക്ഷിക്കുക, വിവേകപൂര്‍വം ഭക്ഷിക്കുക, സുസ്ഥിരമായി ഭക്ഷിക്കുക എന്നീ സ്തൂപങ്ങളിലാണ് പ്രസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഈറ്റ് റൈറ്റ് ഇന്‍ഡ്യ ചലഞ്ച് ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ നടത്തി വരുകയാണ്.The movement is rooted in the pillars of safe eating, healthy eating, prudent eating and sustainable eating. The Eat Right India Challenge has been running in selected cities as part of the project since September this year.

K B Bainda
ഗാന്ധിയന്‍ തത്വചിന്തകളെ ആധാരമാക്കിയാണ്ഈറ്റ് റൈറ്റ് ഇന്‍ഡ്യപദ്ധതി
ഗാന്ധിയന്‍ തത്വചിന്തകളെ ആധാരമാക്കിയാണ്ഈറ്റ് റൈറ്റ് ഇന്‍ഡ്യപദ്ധതി

കൊച്ചി: സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഫുഡ്‌സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ നടപ്പാക്കുന്ന പദ്ധതിയാണ് ഈറ്റ് റൈറ്റ് ഇന്‍ഡ്യ. ശരീരത്തിനും മനസിനും പ്രകൃതിക്കും യോജിച്ച ഗാന്ധിയന്‍ തത്വചിന്തകളെ ആധാരമാക്കിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

ഭാരതത്തിലെ ജനങ്ങളുടെ നിലവിലുളള ഭക്ഷ്യ സംസ്‌കാരത്തിലും രീതികളിലും വരുത്തേണ്ട മാറ്റങ്ങളുടെ ആവശ്യകത വിവിധ രീതികളിലൂടെ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.

സുരക്ഷിതമായി ഭക്ഷിക്കുക, ആരോഗ്യകരമായി ഭക്ഷിക്കുക, വിവേകപൂര്‍വം ഭക്ഷിക്കുക, സുസ്ഥിരമായി ഭക്ഷിക്കുക എന്നീ സ്തൂപങ്ങളിലാണ് പ്രസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഈറ്റ് റൈറ്റ് ഇന്‍ഡ്യ ചലഞ്ച് ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ നടത്തി വരുകയാണ്.The movement is rooted in the pillars of safe eating, healthy eating, prudent eating and sustainable eating. The Eat Right India Challenge has been running in selected cities as part of the project since September this year.

പദ്ധതിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി നഗരവും പങ്കെടുക്കുന്നു. സെപ്തബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയാണ് പദ്ധതിയുടെ കാലയളവ്. വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളുടെ മുഖ്യ ഉറവിടം നമ്മുടെ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളാണ്.

സുരക്ഷിതമായി ഭക്ഷിക്കുക, ആരോഗ്യകരമായി ഭക്ഷിക്കുക, വിവേകപൂര്‍വം ഭക്ഷിക്കുക, സുസ്ഥിരമായി ഭക്ഷിക്കുക
സുരക്ഷിതമായി ഭക്ഷിക്കുക, ആരോഗ്യകരമായി ഭക്ഷിക്കുക, വിവേകപൂര്‍വം ഭക്ഷിക്കുക, സുസ്ഥിരമായി ഭക്ഷിക്കുക

ഇത്തരം വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടാക്കുവാനും നമ്മള്‍ കഴിക്കുന്ന ഭക്ഷണം എങ്ങനെ ആരോഗ്യകരവും സുരക്ഷിതവും ആക്കാമെന്നുളള സന്ദേശം എല്ലാവരിലും എത്തിക്കാനും ആണ് ഈറ്റ് ഫാറ്റ് റൈറ്റ് കൊച്ചി പദ്ധതി ലക്ഷ്യമിടുന്നത്. പലമേഖലകളിലായി വിവിധ ഇനം കര്‍മ്മ പദ്ധതികളാണ് ഈറ്റ് റൈറ്റ് കൊച്ചിയുടെ സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
:
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചെറിയ പണം മുടക്കിൽ വീട്ടിൽ തന്നെ ഹോർലിക്സ് ഉണ്ടാക്കാം

English Summary: "Eat Right Kochi" to promote healthy eating habits

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds