Updated on: 29 May, 2022 12:16 AM IST
അമിതവണ്ണം കുറയ്ക്കാൻ കുരുമുളകിൽ പരീക്ഷിക്കാം ചില ഒറ്റമൂലികൾ

ഇടുക്കി ഗോൾഡ് എന്നറിയപ്പെടുന്ന കുരുമുളകിനാൽ ലോകമെമ്പാടും പ്രശസ്തമാണ് കേരളം. രുചിയ്ക്കും മണത്തിനും പലതരം ഭക്ഷണവിഭവങ്ങളിൽ കുരുമുളക് (Pepper) ചേർക്കാറുണ്ട്. ഇത് ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല ഔഷധഗുണങ്ങളും നിറഞ്ഞതാണ്. അതിനാൽ ആരോഗ്യത്തിന് ഗുണകരമായ ഒട്ടനവധി ഘടകങ്ങൾ കുരുമുളകിൽ അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ
പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയായി കുരുമുളകിനെ ആയുർവേദ ചികിത്സയിൽ കണക്കാക്കുന്നു. ഇതിൽ വിറ്റാമിൻ എ, കെ, സി, കാൽസ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങി ഒട്ടനവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അലർജികൾ, ആസ്ത്മ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും കുരുമുളക് വളരെ പ്രയോജനകരമാണ്. ഇതിനെല്ലാം പുറമെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കറുത്ത സ്വർണമെന്ന് അറിയപ്പെടുന്ന കുരുമുളക് വളരെ പ്രയോജനകരമാണ്.
എന്നാൽ ദിവസേനയുള്ള നിങ്ങളുടെ ഡയറ്റിൽ കുരുമുളക് എങ്ങനെ ഉപയോഗപ്പെടുത്തണം എന്നത് നിങ്ങൾക്ക് അറിയാമോ? ചായയിലും മറ്റ് ആഹാരങ്ങളിലും എങ്ങനെ കുരുമുളക് ഉപയോഗിക്കാമെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾക്ക് ദിവസവും കഴിയ്ക്കാൻ ഒറ്റമൂലിയാണ് ഈ ഇല

 

പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ആരോഗ്യകരമായ പാനീയങ്ങളിൽ കുരുമുളക് ചേർക്കാവുന്നതാണ്. ഇത് പാനീയത്തിന്റെ രുചി ഇരട്ടിയാക്കുമെന്ന് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഈ പാനീയം സഹായിക്കും. ഇങ്ങനെ കുടിയ്ക്കുന്നതിലൂടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും. മാത്രമല്ല, ചർമത്തിന് തിളക്കം നൽകുന്നതിനും ഇത് ഉത്തമമാണ്.

കുരുമുളക് ചായ

ചായപ്രേമികളായിരിക്കും മിക്കവരും. ശരീരഭാരം കുറയ്ക്കാൻ (body weight loss) നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കുരുമുളകിട്ട ഒരു ഗ്ലാസ് ചായ കുടിയ്ക്കാം. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഇതിനായി നിങ്ങൾക്ക് 1/4 ടീസ്പൂൺ കുരുമുളക്, ഇഞ്ചി, 1 സ്പൂൺ തേൻ, 1 ഗ്ലാസ് വെള്ളം, നാരങ്ങ എന്നിവയാണ് ആവശ്യമായുള്ളത്.

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ വെള്ളം ചൂടാക്കുക. ഇതിലേക്ക് കുറച്ച് കുരുമുളകും ഇഞ്ചിയും ചേർക്കുക. ഈ വെള്ളം 5 മിനിറ്റ് തിളപ്പിക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്ത് ചായ അരിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങ പിഴിഞ്ഞ് രണ്ടു മൂന്ന് തുള്ളിയും തേനും ചേർക്കുക. ഈ പാനീയം ചൂടോടെ കുടിയ്ക്കാവുന്നതാണ്.

കുരുമുളക് വെറുതെ കഴിക്കാം

ദിവസവും രാവിലെ രണ്ടോ മൂന്നോ കുരുമുളക് കഴിക്കാം. അതുമല്ലെങ്കിൽ കുരുമുളക് എണ്ണയും ഉപയോഗിക്കാവുന്നതാണ്. വിപണിയിൽ നിന്ന് 100% ശുദ്ധമായ കുരുമുളക് എണ്ണ ലഭിക്കും. രാവിലെ ഒരു ഗ്ലാസ് വെള്ളത്തിൽ ഈ എണ്ണ ഒരു തുള്ളി ഒഴിച്ച് കഴിക്കാവുന്നതാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

തടി കുറയ്ക്കാൻ കുരുമുളക് സഹായിക്കും

കുരുമുളകിൽ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് അടങ്ങിയ കോശങ്ങളുടെ രൂപീകരണം തടയുന്നു. ഇതിൽ കലോറിയുടെ അളവ് വളരെ കുറവാണ്. അതിനാൽ തന്നെ ശരീരഭാരം വർധിക്കുമെന്ന് ഭയക്കേണ്ട. ഇത് ഉപാപചയ നിരക്ക് ത്വരിതപ്പെടുത്തുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. കുരുമുളകിലെ പ്രോട്ടീൻ സാന്നിധ്യം വിശപ്പ് അമിതമാക്കാതിരിക്കാൻ സഹായിക്കും. ഇത് അനാരോഗ്യകരമായോ അധികമായോ ഭക്ഷണം കഴിക്കുന്നതിൽ നിങ്ങളെ തടയും.

English Summary: Try This Health Tips With Pepper To Lose Your Body Weight
Published on: 29 May 2022, 12:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now