1. Grains & Pulses

കുറ്റി കുരുമുളക് കൃഷി ആരംഭിക്കൂ.. കറുത്തപൊന്നിൽ നിന്ന് പൊന്ന് വിളയിക്കാം...

വീട്ടാവശ്യത്തിനുള്ള കുരുമുളക് നമുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്തു എടുക്കാം. കേരളത്തിൽ ഏറെ പ്രചാരത്തിലുള്ള കൃഷിരീതിയാണ് കുറ്റിക്കുരുമുളക്. ഒരു ഒരു വർഷം മൂപ്പുള്ള പാർശ്വ ശിഖരങ്ങൾ നട്ടാണ് വേര് പിടിപ്പിക്കുന്നത്.

Priyanka Menon
കുറ്റി കുരുമുളക് കൃഷി
കുറ്റി കുരുമുളക് കൃഷി

വീട്ടാവശ്യത്തിനുള്ള കുരുമുളക് നമുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്തു എടുക്കാം. കേരളത്തിൽ ഏറെ പ്രചാരത്തിലുള്ള കൃഷിരീതിയാണ് കുറ്റിക്കുരുമുളക്. ഒരു ഒരു വർഷം മൂപ്പുള്ള പാർശ്വ ശിഖരങ്ങൾ നട്ടാണ് വേര് പിടിപ്പിക്കുന്നത്. 3 മുതൽ 5 വരെ മുട്ടോടുകൂടി മുറിച്ചെടുത്ത പാർശ്വ ശിഖരങ്ങൾ ഇലകൾ ഞെട്ടിൽ അല്പം നിർത്തി മുറിക്കണം. ഇവ 30 മിനിറ്റ് സമയം 0.2% വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ലായനിയിൽ മുക്കി വയ്ക്കണം 

ഇതിലൂടെ രോഗബാധ നിയന്ത്രണ വിധേയമാക്കാം. കുറ്റികുരുമുളക് നടുമ്പോൾ വേരുപിടിക്കാൻ റൂട്ടിംഗ് ഹോർമോണുകൾ ഉപയോഗിക്കാം. സെറാഡിക്സ് എന്ന ഹോർമോണിൽ മുക്കിയിട്ട് നടുന്നത് നല്ലതാണ്. പോളി ബാഗുകളിൽ നടീൽ മിശ്രിതം നിറച്ച ഏകദേശം നാല് കമ്പുകൾ വീതം നടാം.

നനയും തണലും പ്രധാനമാണ്. ചെടികൾ നല്ല കരുത്തോടെ കൂടി വളരുവാൻ ട്രൈക്കോഡർമ കൾച്ചർ ഉപയോഗിക്കാം. ഒരു കിലോ നടീൽ മിശ്രിതത്തിന് ഒരു ഗ്രാം എന്നാണ് കണക്ക്. ചെടിയുടെ ചുവട്ടിൽ ആഴ്ചയിലൊരിക്കൽ സ്യൂഡോമോണസ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇളക്കിയ ലായനി ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഏകദേശം കുറ്റിക്കുരുമുളക് മൂന്നുമാസം കഴിയുമ്പോഴേക്കും വേരുപിടിച്ച നല്ലപോലെ തഴച്ചുവളരും. വിസ്താരമേറിയ ചട്ടികളിലോ, മണ്ണിലോ തൈ നടാം. ചട്ടിയിൽ നടുകയാണെങ്കിൽ അടി ഭാഗത്ത് ദ്വാരമുണ്ടാക്കി നീർവാർച്ച ഉറപ്പാക്കണം. ഇതിൽ 2:1:1 എന്ന അനുപാതത്തിൽ മണ്ണും മണലും കാലിവളവും ചേർത്തിളക്കി നടീൽ മിശ്രിതം ഒരുക്കാം. ചെടിച്ചട്ടിയുടെ ഏറ്റവും അടിഭാഗത്ത് ഓട് കഷണം അല്ലെങ്കിൽ ചരൽ എന്നിവ നന്നായി നിരത്തണം.

തൈകൾ മാറ്റി നടുമ്പോൾ

നിങ്ങൾ നഴ്സറിയിൽ നിന്നും വാങ്ങുന്ന തൈകൾ പോളി ബാഗ് മാറ്റി മണ്ണ് സഹിതം വേര് പൊട്ടാതെ ചെടിച്ചട്ടിയുടെ നട്ടു നനച്ച തണലിൽ വയ്ക്കണം. തൈകൾക്ക് ചുവട്ടിൽ ട്രൈക്കോഡർമ കൾച്ചർ സുഡോമോണസ് എന്നിവ നൽകണം. ചെടിച്ചട്ടിയിൽ ഇവ നല്ലപോലെ വളർന്നു കഴിഞ്ഞാൽ മൂന്നു മാസത്തിലൊരിക്കൽ എന്ന കണക്കിൽ കാലിവളം 50 ഗ്രാം വീതം ചുവട്ടിൽ ചേർക്കണം. 

We can grow home grown pepper at home. Black pepper is the most popular crop in Kerala. Rooting lateral branches one year old.

3 ഗ്രാം ഫോസ്ഫേറ്റ്, 2 ഗ്രാം യൂറിയ, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടുമാസത്തിലൊരിക്കൽ ചട്ടിയിൽ ചേർക്കണം ഒന്നിടവിട്ട മാസം 20 ഗ്രാം കടലപ്പിണ്ണാക്ക്, 30 ഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിവയും നൽകണം. ഇവയുടെ ശാഖ വശത്തേക്ക് വളരുന്നത് കണ്ടാൽ മുറിച്ച് നേരെ നിർത്തി കുറ്റികുരുമുളക് തന്നെയായി നിലനിർത്തണം.

English Summary: Start cultivating peppers You can grow gold from black gold

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds