ചാടിയ വയർ പലരുടേയും പ്രശ്‌നമാണ്. തടി കുറഞ്ഞവർക്കു വരെ ഇത് വലിയൊരു പ്രശ്‌നം തന്നെയാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കാകട്ടെ ഗർഭം, പ്രസവം എന്നിവയെല്ലാം തന്നെ വയർ ചാടാനുള്ള പ്രധാനപ്പെട്ടൊരു കാര്യമാണ്.
എളുപ്പത്തിൽ കൊഴുപ്പടിയുന്ന ഭാഗമാണ് വയർ. എന്നാൽ പോകാനെങ്കിൽ അത്ര തന്നെ ബുദ്ധിമുട്ടുമാണ്. കാരണം ഇത് വിസറൽ ഫാറ്റാണ്. കാരണം ഉള്ളിലെ അവയവങ്ങളിൽ വരുന്ന കൊഴുപ്പ്. ഇതിനാൽ തന്നെ ഇത് പോകാൻ ഏറെ ബുദ്ധിമുട്ടുമാണ്. മാത്രമല്ല, ഏറെ റിസ്‌കുളള കൊഴുപ്പാണിത്. പല അസുഖങ്ങൾക്കും കാരണമാകുന്ന ഒന്നാണ് ഇത്. പ്രമേഹത്തിനും ഹൃദയ പ്രശ്‌നങ്ങൾക്കുമെല്ലാം പ്രധാനപ്പെട്ട കാരണമാകുന്ന ഒന്നാണിത്.
ഒരിക്കൽ വന്നു കഴിഞ്ഞാൽ പോകാൻ ഏറെ ബുദ്ധിമുട്ടുമാണ്. ഇതിനായി കൃത്രിമ വൈദ്യങ്ങൾ പരീക്ഷിയ്ക്കുന്നത് ആരോഗ്യത്തിനു തന്നെ ദോഷമാണ്. വീട്ടുവൈദ്യങ്ങൾ ഏറെയുണ്ടെങ്കിലും ഇതു പരീക്ഷിയ്ക്കുവാൻ മടിയ്ക്കുന്നവരുമുണ്ട്. വയർ കുറയ്ക്കാൻ വീട്ടുവൈദ്യങ്ങളോ കൃത്രിമ വൈദ്യങ്ങളോ പരീക്ഷിയ്ക്കാതെ നമുക്കു ചെയ്യാവുന്ന ചില രീതികളുണ്ട്.
ഭക്ഷണത്തിന്റെ കാര്യത്തില്‍
ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിയ്ക്കുക. ഇതില്‍ സോലുബിള്‍ ഫൈബര്‍ ധാരാളം ഉള്‍പ്പെടുത്തുക. ഇത് വിശപ്പു കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്തുവാനുമെല്ലാം സഹായിക്കുന്ന ഒന്നാണ്. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ടതാണ്. ഇതു പോലെ സ്‌നാക്‌സായി പഴങ്ങളും നട്‌സുമെല്ലാം ശീലമാക്കുക. സിട്രസ് ഫല വര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു പോലെ പ്രാതല്‍ ഒഴിവാക്കാതിരിയ്ക്കുക. ഇത് പ്രധാനം. രാത്രിയില്‍ അത്താഴം വൈകീട്ട് ഏഴിന് മുന്‍പാക്കുക. അത്താഴം വൈകുന്നത് വയര്‍ കൂടാന്‍ കാരണമാകുന്ന പ്രധാനപ്പെട്ട ഒന്നാണ്.
പ്രോബയോട്ടിക്‌സ്
ഇതു പോലെ പ്രോബയോട്ടിക്‌സ് ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇവയിലെ ലൈവ് ബാക്ടീരിയയാണ് ഇതിനായി സഹായിക്കുന്നത്. ഇത് വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമായ ഒന്നാണ്. തൈര് പോലുള്ളവ നല്ലൊരു പ്രോബയോട്ടിക്കാണ്. ഇതു പോലെ ഇലക്കറികള്‍ കഴിയ്ക്കാം. കൊഴുപ്പു കളഞ്ഞ പാല്‍ കുടിയ്ക്കാം. പ്രോബയോട്ടിക്‌സ് വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ഇതു ദഹനം മെച്ചപ്പെടുത്തുന്നു.
പാനീയങ്ങള്‍
ഇതു പോലെ ആര്‍ക്കഹോളിക് പാനീയങ്ങള്‍, മദ്യം പോലുള്ളവ വയര്‍ ചാടാന്‍ കാരണമാകുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ ഇതിന്റെ ഉപയോഗം നിയന്ത്രിയ്ക്കണം. ഇതു പോലെ കാര്‍ബോണേറ്റഡ് പാനീയങ്ങള്‍, ഇതു പോലെ കൃത്രിമ മധുരം കലര്‍ന്ന ജ്യൂസുകള്‍, ഫ്രഷ് ജ്യൂസുകള്‍ തന്നെയെങ്കിലും ആരോഗ്യകരമാണ്, അതേ സമയം കൃത്രിമ മധുരം കലര്‍ത്തിയാല്‍ ഏറെ ദോഷം വരുത്തും. ഇതു പോലെ ധാരാളം വെള്ളം കുടിയ്ക്കാം. ഇതേറെ പ്രധാനമാണ്. ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളും നീക്കാന്‍ ഇതേറെ നല്ലതാണ്.
നല്ല ഉറക്കം
നല്ല ഉറക്കം ഏറെ പ്രധാനമാണ്. ഉറക്കക്കുറവ്, വൈകിയുറങ്ങുന്നത് എല്ലാം തന്നെ ശരീരത്തിലെ കോര്‍ട്ടിസോള്‍ തോത് വര്‍ദ്ധിപ്പിയ്ക്കും. ഇത് വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്ന പ്രധാനപ്പെട്ട ഒന്നാണ്. വൈകിയുള്ള ഉറക്കം ദഹനത്തെ തടസപ്പെടുത്തുന്നു. ഇതും വയര്‍ ചാടിയ്ക്കുന്നു. ശരീരത്തിലെ അപചയ പ്രക്രിയ തടസപ്പെടുന്നു.
ഇതെല്ലാം തന്നെ വയര്‍ ചാടാന്‍ ഇട വരുത്തുന്ന കാരണങ്ങളാണ്. ഇതിനാല്‍ തന്നെ വയര്‍ ചാടാതിരിയ്ക്കാന്‍ ചെയ്യേണ്ട ഒന്നാണ് നേരത്തെ കിടന്ന് നേരത്തെ ഉണരുക എന്നത്. ദിവസവും 7-8 മണിക്കൂര്‍ ഉറക്കമെങ്കിലും പ്രധാനപ്പെട്ടതാണ്.