എല്ലാവരിലും സർവ്വസാധാരണമായി ഉണ്ടാകുന്ന ഒന്നാണ് ഇക്കിൾ അഥവാ എക്കിട്ടം. ഡയഫ്രം പേശിയുടെ സങ്കോചം മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. പല കാരണങ്ങൾ കൊണ്ട് ഈ രോഗം ഉണ്ടാകാം. വെള്ളമോ ഭക്ഷണമോ കൂടുതൽ കഴിക്കുമ്പോൾ, മാനസിക സമ്മർദ്ദം, ചില മരുന്നുകളുടെ ഉപയോഗം അങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് എക്കിട്ടം ഉണ്ടാകാം. ഇടയ്ക്ക് വരുന്ന എക്കിട്ടം ഒരിക്കലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമല്ല.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണപദാർത്ഥങ്ങൾ കുറഞ്ഞ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
എന്നാൽ തുടർച്ചയായി വരുന്ന എക്കിട്ടം ഹൃദ്രോഗത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വിദഗ്ധ ഡോക്ടറുടെ സേവനം തേടുക. എന്നാൽ ഇടയ്ക്ക് വരുന്ന എക്കിട്ടം ഇല്ലാതാക്കുവാൻ വീട്ടുവൈദ്യം തന്നെയാണ് മികച്ച വഴി.
എക്കിട്ടം അകറ്റുവാൻ നാടൻ വിദ്യകൾ
1. മുക്കുറ്റി അരച്ച് വെണ്ണയിൽ സേവിച്ചാൽ മതി.
2. കൂവള വേരിന്റെ മേൽഭാഗത്തുള്ള തൊലി മോരിൽ സേവിക്കുന്നതും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണിലെ ചുവപ്പുനിറം നിസ്സാരമായി കാണേണ്ടതല്ല, ഇത് ഈ മാരക രോഗത്തിൻറെ ലക്ഷണമാണ്
3. ചുക്ക് തേനിൽ ചാലിച്ചു കഴിക്കാം.
4. മാവിൻറെ ഇല കത്തിച്ച് പുക ശ്വസിക്കുന്നതും നല്ലതാണ്.
5. പച്ച കർപ്പൂരം മുലപ്പാലിൽ നസ്യം ചെയ്യുക.
6. ചെറുതേൻ സേവിക്കുക.
7. താന്നിക്കാതോട് ഒരെണ്ണം പൊടിച്ച് തേനിൽ ചേർത്ത് കഴിക്കുക.
8. ചെറുനാരങ്ങാ നീരിൽ തിപ്പലി അരച്ചു കഴിക്കുക.
9. തുമ്പപ്പൂ അരച്ച് മോരിൽ സേവിക്കുക.
10. വായിൽ പഞ്ചസാര ഇട്ട ശേഷം ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് കുറേശ്ശെയായി അലിയിച്ചിറക്കുക.
11. ചൂടുവെള്ളത്തിൽ ഇന്തുപ്പ് പൊടി ചേർത്ത് കഴിക്കുക.
12. ജീരകം, ചന്ദനം എന്നിവ ഒന്നര കഴഞ്ചു വീതം അരച്ച് വെണ്ണയിൽ കഴിക്കുക.
13. വായിൽ നിറയെ വെള്ളമെടുത്തശേഷം വിരൽകൊണ്ട് മൂക്ക് അടച്ചുപിടിച്ച് ഒരു മിനിറ്റ് ഇരിക്കുക.
14. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ആവണക്കെണ്ണയും ചേർത്ത് കഴിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: നഖങ്ങളില്‍ കാണുന്ന വെളുത്ത കുത്തുകളെ അവഗണിക്കാതിരിക്കൂ
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.