ക്ഷയരോഗത്തെ പൂർണ്ണമായി നിര്‍മ്മാര്‍ജനം ചെയ്യാൻ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കഠിനശ്രമം നടത്തുമ്പോഴും ക്ഷയരോഗം നമ്മുടെ നാട്ടില്‍ സാധാരണ രോഗങ്ങളില്‍ ഒന്നായി തുടരുകയാണ്. സമൂഹം ഇതേകുറിച്ച് ബോധവാന്മാരല്ലാത്തതാണ് രോഗം നിലനില്‍ക്കുന്നതിനു പ്രധാന കാരണം. അനാവശ്യമായ സാമൂഹിക അവജ്ഞ ഏറ്റു വാങ്ങുന്ന ഒരു രോഗമായാണ് ഇന്നും ഈ രോഗത്തെ ആളുകൾ കാണുന്നത്. അതിനാല്‍ രോഗം ഉണ്ടെന്നു വെളിപ്പെടുത്താനോ രോഗം ഉണ്ടായിരുന്നുവെന്നു പറയാനോ ഇന്നും വ്യക്തികള്‍ മടിക്കുന്നു. എന്നാല്‍ ആര്‍ക്കും പിടിപെടാവുന്ന ഒരു സാധാരണ രോഗമാണ് ക്ഷയരോഗമെന്ന് എല്ലാവരും മനസ്സിലാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളിലെ ക്ഷയം; കാരണവും ചികിത്സയും
ടിബി ബാധിതനായ ഒരാള്‍ ചികിത്സ ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗാണു വ്യാപനം തടയുന്നു. എന്നാല്‍ ചികില്‍സ മുടക്കുന്നത് രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാകുവാനും മറ്റുള്ളവരിലേക്കുള്ള വ്യാപനത്തിനും സാധ്യത കൂട്ടുന്നു. എച്ച്‌ഐവി പോലുള്ള ഗുരുതരമായ രോഗങ്ങൾ, പ്രമേഹം, എന്നീ രോഗങ്ങളുള്ളവർ അതീവ ജാഗ്രതരായിരിക്കണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന സമയത്ത് കൃത്യമായി മരുന്നു കഴിച്ചില്ലെങ്കില്‍ ഇതു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നമ്മെ നയിക്കും. ടിബിയുടെ ബാക്ടീരിയ രോഗപ്രതിരോധ സംവിധാനത്തെയാണ് ബാധിക്കുന്നത്. അതിനാല്‍ ഡോക്ടമാര്‍ നിര്‍ദേശിക്കുന്ന മരുന്ന് ഒരു നേരം മാത്രം മുടങ്ങിയാലും അത് രോഗാണുക്കള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതിന് കാരണമാകും. കൃത്യമായ ചികിത്സയാണ് പൂർണ്ണമായ രോഗവിമുക്തിയ്ക്കും, രോഗത്തെ തടയാൻ അല്ലെങ്കിൽ വേറൊരാൾക്ക് രോഗം പടരാതിരിക്കാനുമുള്ള ഏക മാർഗ്ഗം.
ബന്ധപ്പെട്ട വാർത്തകൾ: പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കഴിവുള്ള 5 Vitamin C പാനീയങ്ങൾ
രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് സഞ്ചരിക്കുകയും ടിബിക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് സാധാരണയായി ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. എന്നാൽ ലിംഫ് ഗ്രന്ഥികൾ, വയർ, നട്ടെല്ല്, സന്ധികൾ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവയെയും ഇത് ബാധിക്കാം.
ക്ഷയരോഗവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് 2-3 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയാണ്. ഈ പകർച്ചവ്യാധി സമയത്ത് കൊവിഡിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയുന്ന ടിബിയുടെ മറ്റ് ലക്ഷണങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്. ഒന്നാമതായി, കൊവിഡിലെ വരണ്ട ചുമയിൽ നിന്ന് വ്യത്യസ്തമായി, ക്ഷയരോഗം തൊണ്ടയിൽ നിന്നോ ശ്വാസകോശത്തിൽ നിന്നോ ഉള്ള ഉമിനീർ, മ്യൂക്കസ് എന്നിവയുടെ മിശ്രിതമായ കഫം ഉൽപാദനതോടുകൂടിയ ചുമയാണ്.
ചുമ, തുമ്മൽ എന്നിവയിലൂടെ വായുവിലേക്ക് പുറന്തള്ളുന്ന ചെറിയ തുള്ളികളിലൂടെയാണ് ക്ഷയരോഗ ബാക്ടീരിയകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ഈ ബാക്ടീരിയ ബാധിച്ച എല്ലാ ആളുകൾക്കും അസുഖം വരില്ല, അവരിൽ ചിലർ രോഗലക്ഷണങ്ങളില്ലാത്തവരായിരിക്കും. ഒളിഞ്ഞിരിക്കുന്ന ക്ഷയരോഗമുള്ള ആളുകൾക്ക് അസുഖം വരില്ല, രോഗലക്ഷണങ്ങൾ കാണിക്കില്ല. അതിനാൽ രോഗം മറ്റുള്ളവരിലേക്ക് പകരില്ല. എന്നിരുന്നാലും, ഏതെങ്കിലും കാരണത്താൽ വ്യക്തിയുടെ പ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിൽ, അണുബാധ ഉണ്ടാകാൻ ഇടയാകുന്നു. അതിനാൽ ശരീരത്തിൽ പ്രതിരോധ ശക്തി നിലനിർത്തേണ്ടതും വളരെയേറെ പ്രധാന്യമർഹിക്കുന്നു.
ശരീരത്തിൽ രോഗാണുക്കൾ വികസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെടുന്നു. ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയ സാധാരണയായി ശ്വാസകോശത്തിലാണ് (പൾമണറി ടിബി) വളരുന്നത്.
ശ്വാസകോശത്തിലെ ക്ഷയരോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
- മൂന്ന് ആഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ചുമ
- നെഞ്ച് വേദന
ക്ഷയരോഗത്തിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ
- ക്ഷീണം
- ഭാരം കുറയുക
- വിശപ്പില്ലായ്മ
- പനി
- രാത്രിയിൽ അമിതമായി വിയർക്കുക