Updated on: 7 June, 2022 5:16 PM IST
അതിവേഗം ശരീരഭാരം കുറയ്ക്കാൻ തുളസി: എങ്ങനെ ഉപയോഗിക്കണമെന്ന് അറിയൂ…

ആയുർവേദത്തിലും ഔഷധത്തിലും പ്രധാനിയാണ് തുളസി (Tulsi). ഓരോ വീട്ടുമുറ്റത്തും ഒരു തുളസിച്ചെടി നട്ടുവളർത്തുന്നത് അത്യുത്തമമാണെന്ന് എല്ലാ മതത്തിൽ പെട്ടവരും വിശ്വസിക്കുന്നു. അതിനാൽ തന്നെ വിശുദ്ധ സസ്യമായും ഔഷധ സസ്യമായും തുളസിയെ കണക്കാക്കപ്പെടുന്നു. പക്ഷേ, തുളസിയുടെ നാനാഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല.

ബന്ധപ്പെട്ട വാർത്തകൾ: തേൻ കട്ടപിടിക്കുന്നതെന്തുകൊണ്ട്? കട്ട പിടിച്ച തേൻ മായമാണോ?

ചുമയ്ക്കും ജലദോഷത്തിനും തുളസി ഒറ്റമൂലിയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇതിന് മാത്രമല്ല, തുളസി ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ശരീരഭാരത്തിലും നിയന്ത്രണം (Weight loss) കൊണ്ടുവരാൻ സാധിക്കും.

എന്നാൽ തുളസി ശരീരഭാരം കുറയ്ക്കുന്നതിനായി എങ്ങനെ ഉപയോഗിക്കണമെന്നത് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ ആരോഗ്യം ഫിറ്റും ചുറുചുറുക്കുമുള്ളതായി മാറാൻ തുളസിയിലെ അത്ഭുത വിദ്യ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

  • ശരീരഭാരം കുറയ്ക്കാൻ തുളസി ഇലകൾ (Tulsi leaves for body weight loss)

തുളസിയിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വേദനയ്ക്കും പരിക്കുകൾക്കുമുള്ള നല്ലൊരു മരുന്നാണ്. ഇതിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. അതേസമയം, ശരീരഭാരം കുറയ്ക്കാനും തുളസി ഫലപ്രദമാണ്. ഇതിന്റെ ഉപഭോഗം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു. മെറ്റബോളിസം വർധിപ്പിക്കുന്നതിനും കൂടാതെ, ദഹനത്തെ സഹായിക്കുന്നതിനും ഇത് ഉത്തമമാണ്.

  • തുളസി വെള്ളം (Tulsi water)

ദിവസവും രാവിലെ 5 മുതൽ 6 വരെ തുളസിയിലകൾ ചെറുചൂടുള്ള വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കുക. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. മെറ്റബോളിസം വേഗത്തിലാക്കാനും ഇത് സഹായകമാണ്. വേഗത്തിലുള്ള മെറ്റബോളിസം മൂലം ശരീരത്തിലെ കലോറിയും അതിവേഗം കുറയാൻ തുടങ്ങുന്നു. ഈ വെള്ളത്തിലേക്ക് നാരങ്ങ പിഴിഞ്ഞ് ചേർക്കുന്നതും ഗുണം ചെയ്യും.

  • തുളസിയും കുരുമുളകും (Tulsi and black pepper)

ദഹനം മെച്ചപ്പെടുത്തുന്നതിനായി തുളസിയും കുരുമുളകും ചേർത്ത വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാനും വളരെ നല്ലതാണ്. കറുത്ത കുരുമുളകിനൊപ്പം തുളസിയില കഴിക്കുന്നതിലൂടെ ശരീരത്തിൽ നാരുകൾ, കാൽസ്യം, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ എ എന്നിവ ലഭിക്കുന്നു. കൂടാതെ, നല്ല അളവിൽ പൊട്ടാസ്യവും ശരീരത്തിന് ലഭിക്കുന്നതിനായും തുളസിയും കുരുമുളകും ചേർത്തുള്ള കൂട്ട് ഉപയോഗിക്കാം.

തടി കുറയ്ക്കാൻ ഇവ രണ്ടും ചേർത്തു ചായ തയ്യാറാക്കാം. കുരുമുളകും തുളസി ചായയും തയ്യാറാക്കാൻ, അഞ്ചോ ആറോ കുരുമുളക് എടുക്കുക. ഇതിൽ 6 തുളസി ഇലകളും ശർക്കരയും ചേർത്ത് ചായ തയ്യാറാക്കാം. ഇത് ശരീരഭാരം കുറയ്ക്കുകയും തൊണ്ടവേദനയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും.

  • തുളസിയും തേനും (Tulsi and honey)

തടി കുറയ്ക്കാൻ പലരും തേടുന്ന ഒറ്റമൂലിയാണ് തേൻ. കൊഴുപ്പിനെ കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ തേനിൽ അടങ്ങിയിട്ടുള്ളതിനാലും ഏറ്റവും എളുപ്പം ലഭ്യമാകുന്നു എന്നതിനാലും പാർശ്വഫലങ്ങൾ വളരെ കുറവായതിനാലും തേൻ ആർക്കും വിശ്വാസപൂർവം തെരഞ്ഞെടുക്കാം.
അതിനാൽ, വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ തുളസിയില കൂടി തേനിൽ ഉൾക്കൊള്ളിക്കുന്നത് നല്ലതാണ്. ഇതിനായി ഒരു കപ്പ് വെള്ളത്തിൽ തുളസിയില ഇട്ട് 2 മുതൽ 3 മിനിറ്റ് വരെ തിളക്കുക. ശേഷം ഈ വെള്ളം അരിച്ചെടുത്ത് കപ്പിൽ ഒഴിയ്ക്കുക. ഇനി ഇതിൽ അര ടീസ്പൂൺ തേൻ കലർത്തി കുടിക്കുക. ഈ ചായ കുടിച്ചാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് ആയുർവേദം പറയുന്നത്.

English Summary: Tulsi/ Holy Basil Can Reduce Your Body Weight Quickly: Know How To Use As Home Remedy
Published on: 07 June 2022, 05:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now