Updated on: 19 January, 2024 12:22 AM IST
മഞ്ഞള്‍: ഗുണങ്ങളും ഉപയോഗവും

കേന്ദ്ര, പാർശ്വ നാഡീവ്യൂഹങ്ങളുടെ പ്രശ്‌നങ്ങൾ അപസ്മാരം, ആൽസ്ഹൈമേഴ്‌സ് രോഗം. പാർക്കിൻസൺസ് രോഗം, വിഷാദം. നാഡികൾക്ക് ആഘാതമുണ്ടാക്കുന്ന രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകാം. നാഡികളെ സംരക്ഷിക്കുന്നതിനും നാഡികളുടെ നാശം മൂലമുണ്ടാകുന്ന രോഗങ്ങളായ ആൽസ്ഹൈമേഴ്‌സ്, പാർക്കിൻസൺസ് രോഗം എന്നിവ തടയുന്നതിനും മഞ്ഞളിന് സാധിക്കുന്നത് പ്രധാനമായും വീക്കത്തെ തടയുന്നതിനും നിരോക്സികാരകമായി പ്രവർത്തിക്കുന്നതിനുമുള്ള കഴിവ് ഉപയോഗപ്പെടുത്തിയാണ്.

ആഹാരശീലങ്ങൾ, പുകവലി, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, തലച്ചോറിലേയും തലയോട്ടിയിലെയും മുറിവുകൾ എന്നിവയാണ് ആൽസ്പൈഹൈമേഴ്സ് രോഗം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ. - കുർക്കുമിന് കോശങ്ങൾവഴിയുള്ള അമിലോയ്ഡ് ബീറ്റയുമായി കൂടിച്ചേരുന്നതിനും ആഗീകരണത്തിന് ആക്കം കൂട്ടുന്നതിനും സാധിക്കുമെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതുവഴി പ്ലേക്കുകൾ അടിഞ്ഞുകൂടുന്നത് ഒഴിവാകും. പെപ്റ്റൈഡ് അഗ്രിഗേഷനെ സ്വാധീനിക്കുന്നതിനും ഫൈബ്രിൽസ് രൂപപ്പെടുന്നതും നീളം വർദ്ധിക്കുന്നതും കുറയ്ക്കുന്നതിനും അതുവഴി കോശങ്ങളുടെ തകരാർ കുറയ്ക്കുന്നതിനും സാധിക്കും. ഇതിലൂടെ കുർക്കുമിൻ അൽസ്ഹൈമേഴ്സ് രോഗത്തെ ചെറുക്കുന്നു.

English Summary: Turmeric is best for brain related problems
Published on: 18 January 2024, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now