Updated on: 16 May, 2021 8:39 PM IST
രാത്രിയിൽ കിടക്കുന്നതിന് മുൻപ് 2 ഗ്രാമ്പൂ കഴിക്കുക ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക.

നമ്മുടെ സുഗന്ധവ്യഞ്ജനങ്ങളിൽ പ്രധാനി ഏതെന്ന് ചോദിച്ചാൽ പെട്ടന്ന് പറയുക ഏലക്ക , കുരുമുളക് എന്നൊക്കെയായിരിക്കും. എന്നാൽ ഭക്ഷണത്തിന്റെ രുചിയും വാസനയും വർദ്ധിപ്പിക്കുന്നതിനൊപ്പം ഔഷധ സമ്പുഷ്ടമായ (Medicinal property) ഗ്രാമ്പൂ (Clove) വിനെക്കുറിച്ച് ആരും പറയാനിടയില്ല.

കാരണം പലർക്കും ഇതിന്റെ ഔഷധപ്രധാനമായ ഗുണങ്ങൾ അറിയില്ല. ഗ്രാമ്പൂ പതിവായി കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളെയും മറികടക്കും. കൂടാതെ ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ ഗ്രാമ്പൂ വളരെക്കാലമായി ആയുർവേദത്തിൽ പലതരം മരുന്നുകളിലും ചേർക്കുന്നുണ്ട്.

ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്നതെന്തെല്ലാം

ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ കെ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങി നിരവധി പോഷകങ്ങൾ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെഹ് ഗ്രാമ്പൂവിന് ആൻറി ബാക്ടീരിയൽ (Antibacterial) ഗുണങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ പല രോഗങ്ങളെയും വേരോടെ പിഴുത് കളയാൻ ഗ്രാമ്പുവിന് കഴിയും എന്നത് സത്യമാണ്.

ഗ്രാമ്പു എപ്പോൾ കഴിക്കണം?

ഗ്രാമ്പൂ കഴിക്കാനുള്ള ശരിയായ സമയം ഏതാണെന്ന് നിങ്ങൾക്കറിയാമോ? എപ്പോൾ വേണമെങ്കിലും ഗ്രാമ്പൂ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും എങ്കിലും രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ (2 cloves before sleeping) നന്നായി ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കൂടി കുടിച്ചാൽ ഇതിലൂടെ നിങ്ങളുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ ഉണ്ട്.

രാത്രി ഉറങ്ങുന്നതിനുമുമ്പ് ഗ്രാമ്പൂ കഴിക്കുന്നതും ചെറുചൂടുവെള്ളം കുടിക്കുന്നതുമൂലം മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങളെ മറികടക്കാൻ (Digestion Problem) സഹായിക്കുന്നു.

പല്ലിൽ വേദനയോ (Tooth Pain) പുഴുക്കളോ ഉണ്ടെങ്കിൽ രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ ശരിയായി ചവച്ച ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക.

ഗ്രാമ്പൂ കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി (Immunity) വർദ്ധിപ്പിക്കും, തലവേദന ഒഴിവാക്കാൻ സഹായിക്കുന്നു, വായിൽ നിന്ന് ദുർഗന്ധം വമിക്കുന്ന പ്രശ്നമുണ്ടെങ്കിൽ പോലും രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ഗ്രാമ്പൂ കഴിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.

തൊണ്ടയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമുണ്ടെങ്കിൽ (Throat Problem) അതായത് തൊണ്ടയ്ക്ക് പ്രശ്നം, തൊണ്ടവേദന, തൊണ്ട അടപ്പ് തുടങ്ങിയ പ്രശ്നമുണ്ടെങ്കിൽ ഗ്രാമ്പൂവിന്റെ ഉപയോഗം പ്രശ്‌നങ്ങളെയെല്ലാം മറികടക്കാൻ സഹായിക്കും. രാത്രിയിൽ കിടക്കുന്നതിന് മുൻപ് 2 ഗ്രാമ്പൂ കഴിക്കുക ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക.

ഗ്രാമ്പൂ വെള്ളത്തിൽ ചേർത്ത് കുടിക്കാം

ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ഗ്രാമ്പൂ നന്നായി പൊടിച്ചശേഷം 1 ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിൽ പൊടിയിട്ട് 2-3 മിനിറ്റ് തിളപ്പിച്ചശേഷം ആ വെള്ളം ഒന്ന് തണുപ്പിച്ചശേഷം ചെറു ചൂടോടെ കുടിക്കുക. ഇതിലൂടെ ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും. കൂടാതെ കുട്ടികൾക്ക് മലബന്ധം അല്ലെങ്കിൽ ജലദോഷം ഉണ്ടെങ്കിൽ 1 ഗ്രാമ്പൂ നന്നായി പൊടിച്ച് അര ടീസ്പൂൺ തേനിൽ ഇട്ടു കുട്ടികൾക്ക് കൊടുക്കുന്നതും നല്ലതാണ്.

English Summary: Two cloves can be eaten after dinner;
Published on: 16 May 2021, 06:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now