Updated on: 3 September, 2020 3:05 PM IST
ഉങ്ങിന്റെ പൂവ്

ഔഷധ സസ്യങ്ങളിൽ അത്ര പ്രശസ്തമല്ലാത്ത എന്നാൽ വളരെ ഉപയോഗപ്രദമായ ഒരു ഔഷധസസ്യമാണ് ഉങ്ങ്. ഉങ്ങ്, പുങ്ക്, പുങ്ങ്, പൊങ്ങ് തുടങ്ങി പല ദേശങ്ങളിലും പല പേരുകളിലും അറിയപ്പെടുന്നു. നമുക്കറിയില്ലെങ്കിലും സാമൂഹ്യ വനവല്‍ക്കരണത്തിന്‍റെ ഭാഗമായി ഈ മരം മിക്കവാറും റോഡുകളുടെ വശങ്ങളില്‍ തണല്‍മരങ്ങളായി വച്ചു പിടിപ്പിച്ചിട്ടുണ്ട് പല സ്ഥലങ്ങളിലും. ഒട്ടനവധി രോഗങ്ങള്‍ക്ക്‌ സിദ്ധൌഷധമായി ഉപയോഗിക്കുന്നു ഉങ്ങ്. ഇലയും, വേരും, തൊലിയും, കുരുവും, കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണയും ഒക്കെ ഔഷധങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉങ്ങ് ത്വക്-രോഗങ്ങളിലും വ്രണങ്ങളിലും അതീവഫലപ്രദമായ ഒരു ഔഷധമാണ്. രക്തശുദ്ധി ഉണ്ടാകാനും, തൊലിയില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ മാറാനും ഉങ്ങ് നല്ലതാണ്.

ഉങ്ങിന്‍റെ ഇല ചെറുതായി അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കിയെടുക്കണം. ഈ എണ്ണ സോറിയാസിസ് മാറാന്‍ സഹായകമാണ്.

ഉങ്ങ് മരം


ഉങ്ങിന്‍റെ തളിരില അര്‍ശസ്സില്‍ വളരെ ഫലപ്രദമാണ്. ചെറുതായി അറിഞ്ഞ തളിരിലയോടൊപ്പം ചെറുതായി അറിഞ്ഞ ചെറിയ ഉള്ളിയും തിരുമ്മിയ തേങ്ങയും ചേര്‍ത്ത് തോരന്‍ വെച്ച് ആഹാരമായി നിത്യം കഴിച്ചാല്‍ അര്‍ശസ്സ് (പൈല്‍സ്) വളരെ വേഗം സുഖപ്പെടും.

വളരെയേറെ വിഷമിപ്പിക്കുന്ന രോഗമായ ഹെര്‍ണിയയില്‍ ഔഷധങ്ങള്‍ കഴിക്കുന്നതോടോപ്പം ഉങ്ങിന്‍റെ തൊലി പൊളിച്ചെടുത്ത് അരപ്പട്ട കെട്ടുന്നത് വളരെ ആശ്വാസം തരും.In case of hernia, which is a very annoying disease, taking medicine and peeling ungu skin will give you a lot of relief.

ഉങ്ങിന്‍റെ കുരുവില്‍ നിന്നും എടുക്കുന്ന എണ്ണ ത്വക്-രോഗങ്ങളില്‍ അതീവ ഫലപ്രദമാണ്. ലേപനം ചെയ്യുക മാത്രമേ വേണ്ടൂ. ത്വക്-രോഗങ്ങള്‍ ശമിക്കും.

ഉങ്ങിന്റെ പൂവ്


ഉങ്ങിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് കുടിച്ചാല്‍ വയറ്റിലെ കൃമികള്‍ നശിക്കും.

ഉങ്ങിന്‍റെ എണ്ണ സമം വെളിച്ചെണ്ണയും ചേർത്ത് കുറച്ചു നേരം വെയിലത്ത് വച്ച് ചൂടാക്കി തലയിൽ തേച്ചാൽ താരന്‍ ശമിക്കും.


വളരെ പഴകിയ അഴുകിയ വ്രണങ്ങളില്‍ ഉങ്ങിന്‍റെ വേര് ഇടിച്ചുപിഴിഞ്ഞെടുത്ത നീരില്‍ വേപ്പിന്‍റെ ഇലയും, കരിനൊച്ചിയിലയും അരച്ചുചേര്‍ത്തു പൂശിയാല്‍ വ്രണം കരിയും. തുടരെത്തുടരെ പൂശണം.

ഉങ്ങിന്‍റെ ഇലയും ചെത്തിക്കൊടുവേലിക്കിഴങ്ങും ഇന്തുപ്പ് ചേര്‍ത്തരച്ചു മോരില്‍ കലക്കി കഴിക്കുന്നത്‌ കുഷ്ഠരോഗത്തില്‍ അതീവഫലപ്രദമാണ്.

ഉങ്ങിന്‍റെ പട്ടയിട്ടു വെളിച്ചെണ്ണ കാച്ചിത്തേച്ചാല്‍ അഭിഘാതജന്യമായ ശോഫങ്ങളും ഒടിവും ശമിക്കും.
പശുവിന്റെ കുളമ്പു രോഗത്തിന് കുപ്പമേനി തുളസി, മൈലാഞ്ചി ,ആര്യവേപ്പ് മഞ്ഞൾ വെളുത്തുള്ളി എന്നിവ നന്നായി അരച്ചെടുത്തു ആ മിശ്രിതം ഉങ്ങെണ്ണയിൽ ചാലിച്ച് ചൂടാക്കി ചുവന്നു നീരുവച്ച കുളമ്പുകളുടെ ഇടയിലും കാലുകളിലും പുരട്ടാം.

കൂടാതെ ജൈവകീടനാശിനിയായും ഉപയോഗിക്കാം. കുരുമുളകിന്റെ മിലി മൂട്ടകളെയും ശൽക്ക കീടങ്ങളേയും നിയന്ത്രിക്കുന്നതിന് ഉങ്ങെണ്ണയിൽ നിന്നുണ്ടാകുന്ന കീടനാശിനി നല്ലതാണ്.

ഇനി ഔഷധമായി ഉപയോഗിക്കുന്നതോടോപ്പം ഉങ്ങിന് മറ്റു പല വ്യാവസായിക പ്രയോജനങ്ങളും ഉണ്ട്.


കര്‍ണ്ണാടകയില്‍ ഗ്രാമീണര്‍ ഉങ്ങിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണ വിളക്കു കത്തിക്കാന്‍ ഉപയോഗിക്കാറുണ്ട്.


ഉങ്ങിന്‍റെ എണ്ണ ബയോഡീസല്‍ ആയി പല രംഗത്തും ഉപയോഗിക്കപ്പെടുന്നു. ഉങ്ങിന്‍റെ കുരുവില്‍ നിന്ന് എണ്ണ എടുത്ത ശേഷമുള്ള പിണ്ണാക്ക് ബയോ-ഗ്യാസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

തണൽ മരങ്ങൾ പോലെയെങ്കിലും ഉങ്ങു മരങ്ങള്‍ വെച്ചു പിടിപ്പിക്കുക. അക്കേഷ്യ പോലുള്ള അധികം പ്രയോജനമില്ലാത്ത വൃക്ഷങ്ങള്‍ മുറിച്ചു കളഞ്ഞ് നാടിന്‍റെ സ്വന്തം ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കാം.

വിവരങ്ങൾക്കു കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:അശോകത്തിന് പകരം കൈമരുത്, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കണ്ടെത്തല്‍

#Medicinal Plants#Ayurvedam#Agriculture#FTB

English Summary: ungu; unknown medicinal value
Published on: 03 September 2020, 01:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now