Health & Herbs

അശോകത്തിന് പകരം കൈമരുത്, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കണ്ടെത്തല്‍

 മരുന്നുകളില്‍ മികച്ചതാണ് അശോകം.അശോകപൂവിന്റെ ലേഹ്യം പ്രസവരക്ഷയ്‌ക്കെങ്കില്‍ തൊലി ഗര്‍ഭാശയ രോഗങ്ങള്‍ക്കുത്തമം. എന്നാല്‍ ആവശ്യമുള്ള അളവില്‍ തൊലി കിട്ടാനില്ല എന്നതിനാല്‍ അശോകത്തിന്റെ തൊലിക്ക് പകരം വ്യാജന്മാര്‍ വിപണിയില്‍ സജീവം. ഈ സാഹചര്യത്തിലാണ് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ Centre for Medicinal Plants research അശോകത്തൊലിക്കുള്ള ബദല്‍ അന്വേഷിച്ചു തുടങ്ങിയത്.
അശോകാരിഷ്ടത്തിലും അശോകഘൃതത്തിലും പ്രധാന ഇന്‍ഗ്രീഡിയന്റായ അശോകത്തൊലിയ്ക്ക് വിപണിയില്‍ വലിയ ഡിമാന്‍ഡാണുള്ളത്. ' വിവധയിനം തൊലികളുടെ Phytochemical - Pharmacological ഇവാലുവേഷന്‍സ് നടത്തിയതില്‍ നിന്നും കരിമരുതിന്റെ തൊലി അശോകത്തിന്റെ സമാനസ്വഭാവവും ഗുണവും കാണിക്കുന്നു എന്നു കണ്ടെത്തി. ഈ കണ്ടുപിടുത്തം ആയുര്‍വ്വേദ ചികിത്സ രംഗത്ത് വലിയ ചലനമുണ്ടാക്കും,', ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഫൈറ്റോകെമിസ്ട്രി വിഭാഗത്തിലെ സീനിയര്‍ സയന്റിസ്റ്റ് സി.ടി.സുലൈമാന്‍ പറഞ്ഞു.
പ്രോജക്ട് ഡയറക്ടര്‍ ഇന്ദിരാ ബാലചന്ദ്രന്റെ ഗൈഡന്‍സിലാണ് ഗവേഷണം നടന്നത്. Taxonomy വിഭാഗത്തിലെ കെ.എം.പ്രഭുകുമാര്‍, സി.കെ.ജ്യോതി,ജിനു കൃഷ്ണന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. National Medicinal Plants Board ,കേന്ദ്ര ആയുഷ് മന്ത്രാലയം എന്നിവയുടെ സഹായത്തോടെയാണ് ഗവേഷണം നടത്തിയത്. Springer Nature പ്രസിദ്ധീകരിച്ച Future Journal of Pharmaceutical Sciences ലാണ് ഈ കണ്ടുപിടുത്തം സംബ്ബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്.
 

അശോകത്തെ പറ്റി ചിലത്

 
ഇന്ത്യയില്‍ ധാരാളമായി കാണപ്പെട്ടുവന്നിരുന്ന നിത്യ ഹരിത പൂമരമാണ് അശോകം. സിസാല്‍പിനിയേസീ സസ്യകുടുംബത്തില്‍പ്പെട്ടതും സറാക്ക അശോക എന്ന ശാസ്ത്രീയനാമമുള്ളതുമായ(Saraca asoca) അശോകം ദുഃഖത്തെ അകറ്റുന്നതിനാല്‍ ശോകനാശം, അശോകം, അപശോകം, വിശോകം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. International Union for Conservation of Nature and Natural Resourcse( IUCN) അമിത ചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷങ്ങളുടെ കൂട്ടത്തിലാണ് അശോകത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വസന്തകാലത്ത് കൂടുതല്‍ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കള്‍ കുലകളായാണ് കാണപ്പെടുക.പുഷ്പങ്ങള്‍ വിരിയുമ്പോള്‍ കടും ഓറഞ്ച് നിറത്തിലും ക്രമേണ കടും ചുവപ്പു നിറത്തിലുമാകുന്നു.

 

പഞ്ചബാണങ്ങളില്‍ പ്രധാനി

 
അശോകത്തിന്റെ ഔഷധഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന രേഖ ചരക സംഹിതയിലാണുള്ളത്. ആയുര്‍വേദഔഷധവര്‍ഗ്ഗീകരണപ്രകാരം ശിംബികുലത്തില്‍ ഉള്‍പ്പെട്ട ഔഷധസസ്യമാണ് അശോകം. അംഗനപ്രിയ, ശുഭഗ, കാന്താംഗ്രിദോഹദ, മധുപുഷ്പ തുടങ്ങിയ പര്യായങ്ങളെല്ലാം തന്നെ അശൊക വൃക്ഷത്തിന് സ്ത്രീകളും സ്ത്രീരോഗങ്ങളുമായുള്ള ബന്ധം വെളിവാക്കുന്നു. സ്ത്രീകളുടെ പാദസ്പര്‍ശം മുലം അശോകം പുഷ്പിക്കുമെന്ന് വൃക്ഷായുര്‍വേദത്തില്‍ പറയുന്നു. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്മാവൈവര്‍ത്ത പുരാണത്തിലും അശോക മരം സന്തോഷ ദായകമെന്ന് പരാമര്‍ശിക്കുന്നു. പ്രേമ ദേവനായ മദനന്റെ വില്ലിലെ അഞ്ചു പുഷ്പങ്ങളില്‍ ഒന്ന് അശോക പുഷ്പമാണ്. ശക്തി ആരാധനയില്‍ ദുര്‍ഗ്ഗ പൂജ നടത്തുന്നവര്‍ ഒന്‍പതു തരം ഇലകള്‍ ഉപയോഗിക്കുന്നതില്‍ ഒന്ന് അശോകമാണ്. ഇവയുടെ പൂക്കള്‍ തടിയോട് ചേര്‍ന്നാണ് ഉണ്ടാകുന്നത്.
 

Photo courtesy - ml.wikipedia

നടീല്‍വസ്തു

 
അശോകത്തിന്റെ നടീല്‍ വസ്തു അതിന്റെ വിത്തുകള്‍ മുളപ്പിച്ചെടുക്കുന്ന തൈകളാണ്. ഫെബ്രുവരി - ഏപ്രില്‍ മാസങ്ങളിലാണ് വിത്തുകള്‍ ശേഖരിക്കുന്നത്. ശേഖരിക്കുന്ന വിത്തുകള്‍ പെട്ടെന്ന് തന്നെ തവാരണകളില്‍ പാകുക. ഏകദേശം ഇരുപതു ദിവസം കൊണ്ട് വിത്തുകള്‍ മുളച്ചു തുടങ്ങും. തൈകള്‍ക്ക് രണ്ട് മൂന്നില പ്രായമാകുമ്പോള്‍ ഇളക്കി പോളിബാഗുകളില്‍ നടാവുന്നതാണ്. കാലവര്‍ഷാരംഭത്തോടെ തൈകള്‍ സ്ഥിരമായി നടുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് 45 X 45 X 45 സെന്റീമീറ്റര്‍ വലിപ്പമുള്ള കുഴികളില്‍ മേല്‍മണ്ണും ജൈവവളങ്ങളും ചേര്‍ത്ത് നിറച്ച് നടാം.
 

വിളവെടുപ്പ്

 

ശരിയായ പരിചരണം നല്‍കിയാല്‍ തൈകള്‍ നട്ട് 20 വര്‍ഷം കഴിയുന്നതോടെ തൊലി വെട്ടിയെടുക്കാം. ഇതിനായി മരം ചുവട്ടില്‍ നിന്നും ഒന്നരയടി ഉയരം നിര്‍ത്തി ബാക്കി മുറിച്ച് മാറ്റി, അതിന്റെ തൊലിയെടുക്കാം. മുറിച്ച കുറ്റിയില്‍ നിന്നും വീണ്ടും കിളിര്‍പ്പുണ്ടായി അഞ്ച് വര്‍ഷം കൊണ്ട് രണ്ടാമതും വിളവെടുക്കാം. കൂടാതെ ഓരോ ഭാഗത്തുനിന്നും തൊലി ചെത്തിയെടുക്കുന്നരീതിയും നിലവിലുണ്ട്.
 

ആധുനിക ഔഷധ ശാസ്ത്രം

 
ആശോക മരത്തിന്റെ ഉണക്കിയ തോലില്‍ നിന്നും ഗുണമേന്മയുള്ള ഗ്ലൈക്കോസൈഡുകളും ഫ്‌ലേവനോയിഡുകളും, ß സീറ്റോസ്റ്റീറോള്‍ എന്ന പ്രകൃതിദത്ത സ്റ്റീറോയിഡും, ടാനിിന്‍, പ്രൊ-അന്തൊസയനിഡിന്‍, ല്യൂക്കോ-അന്തൊസയനിഡിന്‍ ഘടകങ്ങളും വേര്‍തിരിച്ചെടുത്തിട്ടുണ്ട്. വാര്‍ദ്ധക്യത്തെ തടയുന്നതിന് ഇതിലെ ഫ്‌ലേവനോയിഡ് ഘടകങ്ങള്‍ക്ക് ശേഷിയുണ്ട്. അശോക പുഷ്പങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഫ്‌ലേവനൊയിഡ് ഘടകകങ്ങള്‍ക്ക് ത്വക്കില്‍ ഉണ്ടാകുന്ന അര്‍ബുദത്തെ തടയുവാനും, ചികിത്സിക്കുവാനും സാധിക്കും . ഇലകളില്‍ നിന്ന് പെട്രോളിയം ഈതറില്‍ ലയിപ്പിച്ചെടുത്തതും, തോലില്‍ നിന്ന് ക്ലോറോഫോമില്‍ ലയിപ്പിച്ചെടുത്തതുമായ ലായനികള്‍ ജൈവ-കീടനാശിനിയായും ഉപയോഗിക്കുന്നുണ്ട്.
രസാദി ഗുണങ്ങള്‍
 

ആയുര്‍വേദത്തില്‍

 
തോലിന് ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ ചര്‍മ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്. അതിനാല്‍ ആര്‍ത്തവ കാലത്തുണ്ടാകാറുള്ള വേദനയില്‍ നിന്ന് ശമനമുണ്ടാകുവാനും, ഗര്‍ഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും അശോകത്തില്‍ നിന്നു നിര്‍മ്മിച്ച ഔഷധങ്ങള്‍ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആയുര്‍വേദ ഔഷധങ്ങളും അശോകത്തൊലി ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. സ്ത്രീ രോഗങ്ങള്‍ക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അര്‍ശസ്സ്, ത്വക് രോഗങ്ങള്‍ എന്നിവയിലും ഔഷധമായുപയോഗിക്കാം
 

sala maram ------  ml.wikipedia.org

പകരക്കാരന്‍ കൈമരുത്

 
Dipterocarpaceae കുടുംബത്തില്‍ പെട്ട കൈമരുത് (Sal tree ) ന്റെ ശാസ്ത്രീയ നാമം Shorea robusta എന്നാണ്. സംസ്‌കൃതത്തില്‍ അഗ്‌നിവല്ലഭ, അഗ്‌നികര്‍ണ, അഗ്‌നികര്‍ണിക എന്നൊക്കെ വിളിക്കുന്ന സാലിന്റെ ജന്മദേശം തെക്കന്‍ ഏഷ്യയാണ് . ഹിമാലയത്തിന്റെ തെക്കുമുതല്‍ മ്യാന്മാര്‍ വരെയും നേപ്പാള്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലും കണ്ടുവരുന്ന സാല്‍ വൃക്ഷം ഇന്‍ഡ്യന്‍ ഡാമ്മര്‍ എന്നറിയപ്പെടുന്നു. 50 മീറ്റര്‍ വരെ വരുന്ന വളരെ പതുക്കെ വളരുന്ന ഒരു മരമാണിത്. ജല ലഭ്യതയുള്ള സ്ഥലങ്ങളില്‍ നിത്യഹരിത മരമാണ്. എന്നാല്‍ ജല ലഭ്യതകുറഞ്ഞ സ്ഥലങ്ങളില്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ഇല പൊഴിക്കാറുണ്ട്. ഇതിനെ പലപ്പോഴും അശോകമരമായി തെറ്റിദ്ധരിക്കാറുണ്ട്.
 
                        
                           

English Summary: Kottakkal Arya Vaidyasala research team finds viable substitute for Asoka bark , Asokathinu pakaram kaimaruth (1)

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine