Updated on: 16 December, 2020 5:00 PM IST

തെങ്ങിൻ പൂക്കുലയെ കുറിച്ച് അധികമൊന്നും എഴുതി കണ്ടിട്ടില്ല. മുറ്റത്തെ മുല്ലക്ക് മണമില്ല  എന്ന പഴഞ്ചൊല്ലാണ് ഓർമ്മ വരുന്നത്. തെങ്ങിൻ പൂക്കുല കേരളത്തിലെ മംഗള മുഹൂർത്തങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ്. വിവാഹമായാലും ക്ഷേത്രോത്സവമായാലും തെങ്ങിൻ പൂക്കുല ഉപയോഗിക്കാതെ ചടങ്ങു നടക്കില്ല. എന്നാൽ ഇതിനുപുറമേ  രോഗശാന്തിക്കും തെങ്ങിൻ പൂക്കുല ഉപയോഗിക്കാറുണ്ട്. പൂക്കുല ലേഹ്യം  പ്രസിദ്ധമായ ഒരു ഔഷധമാണ്. ആയുർവേദ കടകളിലും വീടുകളിലും  ഒരു പോലെ ഉണ്ടാക്കാനാവുന്ന ഒരു മരുന്നാണിത്.

ജീവിതശൈലി രോഗങ്ങളായ പ്രമേഹം കൊളസ്ട്രോൾ  രക്തസമ്മർദം  തുടങ്ങിയ രോഗങ്ങൾക്ക് പൂക്കുല  ഫലപ്രദമായ ഔഷധമാണ്. തെങ്ങിൻ പൂക്കുലയിൽ അടങ്ങിയ തേൻ പ്രമേഹം കുറയ്ക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ്. ദഹനപ്രക്രിയയെ സഹായിക്കുന്ന പൂമ്പൊടിയും ധാരാളം പൂക്കുലയിൽ അടങ്ങിയിരിക്കുന്നു. പ്രസവശേഷം സ്ത്രീകൾ സാധാരണയായി പൂക്കുല കൊണ്ടുണ്ടാക്കുന്ന ലേഹ്യം കഴിക്കുന്നത് കേരളത്തിൽ പതിവാണ്. പൂക്കുലയിൽ അടങ്ങിയിരിക്കുന്ന  തേനും പൂമ്പൊടിയും കൊളസ്ട്രോൾ കുറയ്ക്കാൻ ഉതകുന്നതാണ്. അയേൺ സിങ്ക് എന്നീ അംശങ്ങൾ പൂക്കുലയിൽ വളരെയധികം കാണുന്നുണ്ട്. ഫാറ്റി ആസിഡും വളരെയധികം കുറവാണ്.

കരളിൻറെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ പൂക്കുലക്ക് കഴിയും. വയറിൻറെ അസ്വസ്ഥതകൾക്കും പൂക്കുല നല്ല ഒരു പരിഹാരമായി പറയപ്പെടുന്നു. മലബന്ധം ഉള്ളവർക്ക്  പൂക്കുല കഴിക്കുന്നത് നല്ലതാണ്. വളർച്ചയെത്താത്ത പൂക്കുലയിൽ നിന്നും ലഭിക്കുന്ന തേൻ ഏതെങ്കിലും പാനീയത്തിൽ ചേർത്ത് കഴിക്കുകയാണെങ്കിൽ പൂക്കുലയുടെ ഗുണങ്ങൾ അനുഭവിക്കാം.

നാളികേരപ്പാലിൽ പൂക്കുലയുടെ ഇളം കൂമ്പ് വേവിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. ഗർഭാശയ ശുദ്ധിക്ക്  പൂക്കുല ലേഹ്യം ഉത്തമമാണെന്ന് നമ്മുടെ പൂർവികർക്ക് നന്നായി അറിയാമായിരുന്നു.  ഗർഭിണികൾക്കും മറ്റുമുണ്ടാകുന്ന നടുവേദന ശമിക്കാൻ പൂക്കുല ലേഹ്യം കഴിച്ചാൽ മതി. പ്രസവിച്ച ശേഷം കുഞ്ഞിന് വേണ്ടത്ര പാൽ ലഭ്യമല്ലെങ്കിൽ പൂക്കുല കഴിച്ചാൽ മാറ്റമുണ്ടാകും.

English Summary: Unknown facts about coconut flowers
Published on: 13 December 2020, 05:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now