കാലിലെ ആണി മാറാന്‍ വീട്ടുവൈദ്യം (Traditional medicine for corn removal)
കാലിന്റെ അടിഭാഗത്തുണ്ടാകുന്ന രോഗമാണ് ആണിരോഗം. വൈറസാണ് ഇതിന് പ്രധാന കാരണം. ഇത് കാലിന്റെ ചര്‍മ്മത്തിലേക്ക് കയറുന്നതോടെയാണ് ആണിരോഗം ഗുരുതരമാകുന്നത്. അതികഠിനമായ വേദനയായിരിക്കും ആണി രോഗത്തിന്റെ പ്രത്യേകത.
ചെരിപ്പിടാതെ നടക്കുന്നതും വൃത്തിഹീനമായ അവസ്ഥയിലൂടെ നടക്കുന്നതുമാണ് പ്രധാനമായും ആണി രോഗത്തിന്റെ കാരണം. ഇത് ഏത് ഭാഗത്തേക്കു വേണമെങ്കിലും വ്യാപിയ്ക്കാം. എന്നാല്‍ ആണിരോഗത്തിന് വീട്ടില്‍ ചെയ്യാവുന്ന ചില ഫലപ്രദമായ പരിഹാരമുണ്ട്. എന്താണെന്ന് നോക്കാം.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ (Apple cider vinegar)
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണിരോഗത്തെ ഇല്ലാതാക്കാന്‍ ഫലപ്രദമാണ്. അല്‍പം പഞ്ഞി ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മുക്കി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കാലില്‍ വെച്ച് ടേപ്പ് കൊണ്ട് ഒട്ടിയ്ക്കാം. പിറ്റേ ദീവസം രാവിലെ ഒരു പ്യുമിക് സ്‌റ്റോണ്‍ വെച്ച് കാലില്‍ ഉരസുക. ശേഷം അല്‍പം വെളിച്ചെണ്ണ പുരട്ടാം. ഇത് മാറുന്നത് വരെ ഇത്തരത്തില്‍ ചെയ്യാം.
ബേക്കിംഗ് സോഡ (Baking soda)
ബേക്കിംഗ് സോഡയാണ് മറ്റൊന്ന്. മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ തണുത്ത വെള്ളത്തില്‍ മിക്‌സ് ചെയ്യുക. 10 മിനിട്ടോളം കാല്‍ ആ വെള്ളത്തില്‍ മുക്കി വെയ്ക്കാം. ശേഷം പ്യുമിക് സ്റ്റോണ്‍ ഉപയോഗിച്ച് ഉരസാം. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ആണിക്കു മുകളില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.
ആസ്പിരിന (Aspirin)
ആസ്പിരിന്‍ വേദന സംഹാരി മാത്രമല്ല ആണിരോഗത്തിനുള്ള പ്രതിവിധി കൂടിയാണ്. 5 ആസ്പിരിന്‍ ഗുളിക എടുത്ത് പൊടിച്ച് അര ടീസ്പൂണ്‍ നാരങ്ങ നീരില്‍ മിക്‌സ് ചെയ്യാം. ഇതില്‍ അല്‍പം വെള്ളം കൂടി മിക്‌സ് ചെയ്ത് ഈ പേസ്റ്റ് കാലില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. കുറച്ച് ദിവസം ഇത് തുടരുക. കാര്യമായ മാറ്റം ഉണ്ടാവും.
ബ്രെഡും വിനാഗിരിയും (Bread and Vinegar)
ബ്രെഡും വിനാഗിരിയുമാണ് മറ്റൊന്ന്. ബ്രെഡും വിനാഗിരിയും ഉപയോഗിച്ച് ആണിരോഗത്തെ ഭേദമാക്കാം. ബ്രെഡ് വിനാഗിരിയില്‍ അലിയിച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ആണിയ്ക്കു മുകളില്‍ പുരട്ടുക. കാല്‍ നല്ലതു പോലെ വൃത്തിയാക്കിയിട്ട് വേണം ഇത് ചെയ്യാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്.
നാരങ്ങ (Lemon)
നാരങ്ങയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. നാരങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണമാക്കി ആണിരോഗത്തിനു മുകളില്‍ ബാന്‍ഡേജ് വച്ച് ഒട്ടിച്ചു വെയ്ക്കുക. അടുത്ത ദിവസം രാവിലെ എടുത്ത് കളയാം. ആണി രോഗത്തിന് ശമനമുണ്ടാകുന്ന വരെ ഇങ്ങനെ ചെയ്യുക.
സവാള (Onion)
ആരോഗ്യ-സൗന്ദര്യഗുണങ്ങള്‍ ഒരുപാട് ഉണ്ട് സവാളയ്ക്ക്. അല്‍പം നാരങ്ങ നീര് ഉപ്പുമായി മിക്‌സ് ചെയ്ത് സവാള ചെറിയ കഷ്ണമാക്കിയതിന്റെ മുകളിലൊഴിച്ച് ഈ സവാള രാത്രി മുഴുവന്‍ കാലില്‍ വെയ്ക്കാന്‍ പാകത്തില്‍ ആക്കുക. ഇത് രാവിലെ എടുത്ത് കളയാം.
ആവണക്കെണ്ണ (Castor oil)
ആവണക്കെണ്ണയാണ് മറ്റൊരു പരിഹാരം. 10 മിനിട്ടോളം കാല്‍ വെള്ളത്തില്‍ വച്ച് നല്ലതു പോലെ കഴുകി വൃത്തിയാക്കാം. അല്‍പം ആവണക്കെണ്ണ പഞ്ഞിയില്‍ മുക്കി കാലില്‍ തേച്ച് പിടിപ്പിയ്ക്കാം. ആവണക്കെണ്ണയോടൊപ്പം അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൂടി ചേര്‍ക്കാം. ഇത് ഫലം ഇരട്ടിയാക്കും.
കടപ്പാട് - Malayalam boldsky.com