ഇഡ്ഡലിയും സാമ്പാറും മുന്നില്‍ കിട്ടിയാല്‍ കഴിയ്ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. സാധാരണയായി അരിയും ഉഴുന്നും അരച്ചെടുത്താണ് സ്വാദിഷ്ടവും മൃദുവായ ഇഡ്ഡലിയ്ക്കുളള മാവ് തയ്യാറാക്കുന്നത്. എന്നാല്‍ ഉഴുന്നില്ലാതെ ചെറുപയര്‍ ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാക്കി നോക്കിയാലോ.
ബന്ധപ്പെട്ട വാർത്തകൾ: ഇഡ്ഡലി / ദോശ മാവ് പുളിപ്പിക്കുമ്പോൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്യണം
കേള്‍ക്കുമ്പോള്‍ വ്യത്യസ്തമായി തോന്നുമെങ്കിലും വളരെ സ്വാദിഷ്ടവും മൃദുലവുമായ ഇഡ്ഡലി ഉണ്ടാക്കാന്‍ ഇത്തിരി ചെറുപയര്‍ മതി. ഉഴുന്നും അരിയും അരച്ച് തയ്യാറാക്കുന്ന മാവിന്റെ അതേ രുചിയില്‍ തന്നെ ലഭിക്കുന്നു. ഇതിനായി തലേദിവസം രാവിലെ രണ്ട് കപ്പ് പച്ചരിയും കാല്‍ കപ്പ് ചെറുപയറും വെള്ളത്തിലിട്ടു വയ്ക്കുക. വൈകുന്നേരം ആകുമ്പോഴേക്കും ഇത് നന്നായി കുതിര്‍ന്ന് വന്നിട്ടുണ്ടാകും. ചെറുപയര്‍ നന്നായി കഴുകി അതിനു മുകളിലെ പച്ച നിറത്തിലുള്ള തൊലിയെല്ലാം മാറ്റിയെടുത്ത ശേഷം വെള്ളം കുറച്ച് നന്നായി അരച്ചെടുക്കുക.
മുകളിലെ തൊലികളഞ്ഞതിനാല്‍ പച്ച നിറം ഉണ്ടാകില്ല. ശേഷം പുളിപ്പിക്കാന്‍ ആയി വെയ്ക്കുക. പിറ്റേ ദിവസത്തേക്ക് മാവ് നന്നായി പുളിച്ചു വന്നിട്ടുണ്ടാകും. ഇതിലേക്ക് ഉപ്പും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇഡ്ഡലി തട്ടില്‍ എണ്ണ തൂവി മാവ് ഒഴിച്ചു കൊടുത്ത് ആവിയില്‍ എടുക്കാവുന്നതാണ്. എന്നാല്‍ ഇതിന് ചെറുപയറിന്റെ രുചിയോ നിറമോ ഉണ്ടാവുകയില്ല. സാധാരണ ഇഡ്ഡലിയുടെ രുചി തന്നെയായിരിക്കും. എന്നാല്‍ അതിലും ആരോഗ്യ പ്രദമായ ഒരു ഇഡ്ഡലിയാണിത്.
ബന്ധപ്പെട്ട വാർത്തകൾ: ഉറപ്പായും നിങ്ങൾ പരീക്ഷിക്കേണ്ട ടേസ്റ്റി മസാല പലഹാരങ്ങൾ; ഉണ്ടാക്കി നോക്കൂ
ശരീരത്തിനാവശ്യമായ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു ധാന്യമാണ് ചെറുപയര്‍. പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ് ചെറുപയര്‍. പ്രോട്ടീന്‍ കോശങ്ങളുടേയും മസിലുകളുടേയും വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. പ്രതിരോധശേഷിയും ഊര്‍ജവും ശക്തിയുമല്ലാം ഒരുപോലെ ശരീരത്തിന് പ്രദാനം നല്‍കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ്. വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണിത്. ധാരാളം നാരുകള്‍ അടങ്ങിയ ചെറുപയര്‍ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഇത് സഹായിക്കും.ഇതുവഴി മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താനും സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണിത്.
ബന്ധപ്പെട്ട വാർത്തകൾ: മലയാളിയുടെ പ്രിയ ഭക്ഷണമായ ഇഡ്ഡലിക്കും ഒരു ദിനം