കണ്ണിന് ഉണ്ടാകുന്ന രോഗങ്ങൾ കരുതലോടെ കാണേണ്ടതാണ്. നമ്മുടെ കാഴ്ചയെ തന്നെ ബാധിക്കുന്ന രോഗങ്ങൾക്ക് തുള്ളിമരുന്നിൽ തുടങ്ങി ശസ്ത്രക്രിയ വരെ നീളുന്ന രോഗ നിവാരണ മാർഗ്ഗങ്ങൾ ഉണ്ട്. ആയുർവേദത്തിൽ നസ്യം, തർപ്പണം, പുട പാകം തുടങ്ങി മാർഗ്ഗങ്ങളുമുണ്ട്. ഇനി നേത്രരോഗങ്ങൾ അകറ്റുവാൻ ആയുർവേദം അനുശാസിക്കുന്ന വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ചില ഒറ്റമൂലികൾ കൂടി പറഞ്ഞു തരാം.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണിനും വേണം നല്ല പരിചരണവും ആരോഗ്യവും
കണ്ണുരോഗങ്ങൾ
ഒട്ടുമിക്ക കണ്ണ് രോഗങ്ങൾക്കും ചെയ്യാൻ സാധിക്കുന്ന ഒറ്റമൂലികൾ ആണ് താഴെ നൽകുന്നത്.
1. പനിനീർ കണ്ണിൽ ഇറ്റിക്കുക
2. മുലപ്പാൽ കണ്ണിൽ ഒഴിക്കുക
3. ചന്ദനാദി ഗുളിക വെള്ളത്തിൽ അരച്ചുകലക്കി അരിച്ച ശേഷം കണ്ണിൽ ഒഴിക്കുക.
4. ഇളനീർക്കുഴമ്പ് കണ്ണിൽ ഉപയോഗിക്കുന്നത് നല്ലതാണ്.
5. നേത്രരോഗങ്ങൾ മാറ്റുവാൻ ത്രിഫലചൂർണ്ണം അഞ്ച് ഗ്രാം വീതം പാലിലോ, തേനിലോ, ചൂടുവെള്ളത്തിലോ കലക്കി കഴിക്കുന്നത് നല്ലതാണ്.
കണ്ണിൽ കുരു
1. കണ്ണിൽ കുരുക്കൾ വരുമ്പോൾ ഇത് പരിഹരിക്കുവാൻ ഇരട്ടി മധുരം തേനിൽ അരച്ചു പുരട്ടിയാൽ മതി.
2. തഴുതാമ വേര് തേനിൽ അരച്ച് കണ്ണെഴുതുന്നത് നല്ലതാണ്.
3. കൺപോളയിലെ കുരു ആണെങ്കിൽ ഗ്രാമ്പൂവ് കുഴമ്പുരൂപത്തിലാക്കി മൂന്നുനേരം പുരട്ടിയാൽ മതി.
കണ്ണിൽ ചതവ്, മുറിവ്, പോറൽ
1. കണ്ണിൽ ചതവോ, മുറിവോ ഉണ്ടായാൽ നന്ത്യാർവട്ടത്തിന്റെ പൂവ് അരച്ച് നീരെടുത്ത് കണ്ണിലൊഴിച്ചാൽ മതി.
2. ക്യാരറ്റ് കല്ലിൽ അരച്ചെടുത്ത് കണ്ണിന്മേൽ വെച്ച് കൊടുക്കുന്നതും നല്ലതാണ്.
3. തുമ്പപ്പൂ ചതച്ച് ഇന്ദുപ്പു കൂട്ടി രണ്ടു കണ്ണിലും ഇറ്റിക്കുന്നത് കണ്ണിലെ ചതവ് അകറ്റുവാൻ മികച്ചതാണ്.
4. കൊത്തമല്ലി ചതച്ചിട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ചശേഷം കണ്ണിൽ ഒഴിക്കുന്നതും ഗുണകരമാണ്.
5. ജീരകം, ചുവന്നുള്ളി, ചെത്തിപ്പൂവ് തുടങ്ങിയവ സമമെടുത്ത് ചതച്ച നീര് കണ്ണിൽ ഒഴിക്കുന്നതും നല്ലതാണ്.
6. കാട്ടു തക്കാളിയുടെ തളിരിലയിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത് രണ്ടോ മൂന്നോ തുള്ളി കണ്ണിൽ എത്തിച്ചാൽ മുറിവ് പെട്ടെന്ന് ഉണങ്ങും.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണുകൾക്കായി ഈ 3 വ്യായാമങ്ങൾ; കാഴ്ച കൂട്ടാനും ക്ഷീണം മാറ്റാനും ഓഫീസിലിരുന്നും ചെയ്യാം
കണ്ണിൽ കരട് പോയാൽ
1. ആദ്യം ശുദ്ധജലം കൊണ്ട് കണ്ണ് കഴുകുക. കൂടാതെ കണ്ണ് തിരുമ്മാതിരിക്കുവാൻ നോക്കുക.
2. അല്പം പഞ്ചസാര വെള്ളം കണ്ണിൽ ഒഴിക്കുക.
3. ഒരു പൂവാംകുരുന്നില പാലിൽ അരച്ചുചേർത്തു തുണിയിൽ കെട്ടി കണ്ണിൽ ധാര കോരുക.
ബന്ധപ്പെട്ട വാർത്തകൾ: കാഴ്ചയിൽ പ്രശ്നങ്ങളുണ്ടോ? നിങ്ങൾക്ക് ഇനിപ്പറയുന്ന രോഗങ്ങളിൽ ഒന്നുണ്ടാകാം