1. Health & Herbs

വിനയത്തിന്റെ പ്രതീകമാണ് തുമ്പ

കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ് തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ് തുമ്പ , തുമ്പപ്പൂവ് ഓണാഘോഷങ്ങളുടെ പ്രധാന ചേരുവയാണ്. തുമ്പപ്പൂവില്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയകാലത്തെ നിയമം കേരളത്തിലെ ചിലയിടങ്ങളിൽ ഇന്നും തുമ്പപ്പൂവും അതിന്റെ കൊടിയും ചേർന്ന ഭാഗങ്ങൾ മാത്രമേ ഓണാഘോഷങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ.

Shalini S Nair
തുമ്പ
തുമ്പ

കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ്‌ തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ്‌ തുമ്പ , തുമ്പപ്പൂവ് ഓണാഘോഷങ്ങളുടെ പ്രധാന ചേരുവയാണ്. തുമ്പപ്പൂവില്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയകാലത്തെ നിയമം കേരളത്തിലെ ചിലയിടങ്ങളിൽ ഇന്നും തുമ്പപ്പൂവും അതിന്റെ കൊടിയും ചേർന്ന ഭാഗങ്ങൾ മാത്രമേ ഓണാഘോഷങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ. കർക്കിടമാസത്തിൽ നന്നായി വളരുന്ന തുമ്പ ഓണമാകുന്നതോടെ പൂക്കാൻ തുടങ്ങുന്നു. (ഇംഗ്ലീഷ്: Common leaucas. ശാസ്ത്രീയനാമം: Leucas aspera).

ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട്. എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത്. തുമ്പപ്പൂ കൊണ്ട് ഓണരാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. പൂവട എന്നാണിതിനു പേര്.

തുമ്പ
തുമ്പ

തമിഴിൽ തുമ്പൈ എന്നും കന്നടത്തിൽ തുമ്പക്കുടമെന്നും തെലുങ്ക് ഭാഷയിൽ തുമ്പച്ചെട്ടു എന്നും അറിയപ്പെടുന്നു. മറാഠി യിൽ താമ്പ എന്നും കൊങ്ങിണിയിൽ തുംബോ എന്നും അറിയപ്പെടൂന്ന ഈ ചെടിയുടെ ഹിന്ദി നാമം ചോട്ടാ ഹൽകുശ, ഗോദഫാ എന്നൊക്കെയാണ്. സംസ്കൃതഭാഷയിൽ ദ്രോണപുഷ്പി എന്നു അറിയപ്പെടുന്നു വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങൾ, മൗറീഷ്യസ്, ചൈനയിൽ മിതോഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്ന ചില പ്രവിശ്യകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

Leucas aspera is a plant species within the genus Leucas and the family Lamiaceae. Although the species has many different common names depending on the region in which it is located, it is most commonly known as Thumbai or Thumba. Found throughout India, it is known for its various uses in the fields of medicine and agriculture.

Leucas aspera is commonly found throughout India and the Philippines as well as the plains of Mauritius and Java.[2] In India and the Philippines, it is a very common weed.[3

Thumbai (Lucas Aspera) is an annual plant that grows to 15 to 60 cm. tall. The leaves are obtuse, linearly lanceolate some time petiolate, petioles is 2.5 to 6 mm long, the epidermis is covered in a thick waxy cuticle, stem quadrangular, the stem is covered with a waxy cuticle. Flowers are white, small, auxiliary whorls; hairy and acute, fruit is 2.5 mm long, oblong and brown in colour.

Useful plant parts: Whole plant, leaf, root.

Chemical contents :

Alkaloids, glucoside, Insecticide, antifungal, prostaglandin inhibitory, antioxidant, antimicrobial, antinociceptive and cytotoxic activities.

Scientific name of Thumbai: Lucas aspera

Lucas Aspera
Lucas Aspera

തുമ്പയിൽ സുഗന്ധദ്രവ്യവും ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. തുമ്പ യുടെ ഇലയിൽ ഗ്ലൂക്കോസൈഡ് ഉണ്ട്, ഇത് അണുനാശിനിയായി വർത്തിക്കുന്നു.

ഔഷധപ്രയോഗങ്ങൾ

തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു.

പ്രസവാനന്തരം അണുബാധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്‌.

ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയാണ്‌ തുമ്പ.

നേത്ര രോഗങ്ങൾക്ക് തുമ്പയില അരച്ച് അതിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്. സൈനസൈറ്റിസ് നും ടോൺസിലൈറ്റിസ് നും തുമ്പ യുടെ നീര് ഫലപ്രദമാണ് , മൂക്കടപ്പ്, ചുമ, തലവേദന,എല്ലാത്തിനും തുമ്പയുടെ നീര് ഫലം ചെയ്യുന്നു. ജലദോഷത്തിന്  തുമ്പ യിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്.  അത് പോലെ തന്നെ

തുമ്പ വേരും കുരുമുളകും ഇട്ട് തിളപ്പിച്ച വെള്ളം കൃമിശല്യത്തിന് നല്ലതാണ്

കടപ്പാട് -വിക്കിപീഡിയ

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കറ്റാർവാഴ ചുവന്നിട്ടാണോ?

English Summary: Leuca Indica

Like this article?

Hey! I am Shalini S Nair. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds