Updated on: 29 September, 2022 8:47 PM IST
White sugar

ചായ, കാപ്പി, ജ്യൂസ്, മധുരപലഹാരങ്ങൾ തുടങ്ങി പല രൂപത്തിലും പഞ്ചസാര നമ്മള്‍ കൂടുതലായി ഉപയോഗിക്കാറുണ്ട്.  എന്നാൽ പഞ്ചസാരയ്ക്ക് ഒരുപാട് പാര്‍ശ്വഫലങ്ങളുണ്ട്. പഠനങ്ങള്‍ അനുസരിച്ച്,  വളരെയേറെ പ്രോസസ്സ് ചെയ്യുന്ന വെള്ള പഞ്ചസാര  അമിതവണ്ണം, വയറിലെ അമിതമായ കൊഴുപ്പ്, പ്രമേഹം, ഹൃദ്രോഗം എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു. കൂടാതെ ക്യാന്‍സർ, കോശങ്ങളുടെ ഇലാസ്‌തികത കുറയുക, വിഷാദം, ഡിമെന്‍ഷ്യ, കരള്‍ രോഗം, എന്നിവയെല്ലാം ഉണ്ടാകാൻ കാരണമാകുന്നതിനാല്‍ വെള്ള പഞ്ചാസരയുടെ ഉപഭോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാന്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. വെള്ള പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന രുചിയുള്ളതും ആരോഗ്യപ്രദവുമായ ചില മധുരപദാർത്ഥങ്ങളാണ് പങ്ക് വയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: അമിതവണ്ണം അകറ്റാൻ ആയുർവേദ വിധികൾ

- ഈന്തപ്പഴം: ഒരു മികച്ച പ്രകൃതിദത്ത മധുരപലഹാരങ്ങളില്‍ ഒന്നാണ് ഈന്തപ്പഴം. ഇവ ഫ്രക്ടോസിന്റെ ഉറവിടമാണ്, അതായത് പഴങ്ങളില്‍ കാണപ്പെടുന്ന സ്വാഭാവിക തരം പഞ്ചസാര. ഈന്തപ്പഴത്തില്‍ നാരുകള്‍, പോഷകങ്ങള്‍, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രോട്ടീനുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. കൂടാതെ മലബന്ധം തടയുന്നതിലൂടെ ദഹനവ്യവസ്ഥയില്‍ നാരുകള്‍ ഗുണം ചെയ്യും. ഈന്തപ്പഴം പോഷകാഹാരം മാത്രമല്ല വളരെ മധുരകരവുമാണ്. അതായത് പഞ്ചസാരയ്ക്ക് പകരമായി നിങ്ങളുടെ ഭക്ഷണത്തില്‍ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഈന്തപ്പഴം.

- സ്റ്റീവിയ: സ്റ്റീവിയ ചെടിയുടെ ഇലകളില്‍ നിന്ന് നിര്‍മ്മിക്കുന്ന മധുര പദാര്‍ത്ഥം ശരീരത്തിന് നല്ലതാണ്. മറ്റ് പഞ്ചസാര പദാര്‍ത്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റീവിയ സ്വാഭാവികമാണ്. പഞ്ചസാരയേക്കാള്‍ മധുരവുള്ള ഇതിന് പൂജ്യം കലോറിയാണുള്ളത്. പഞ്ചസാരയ്ക്ക് പകരം സ്റ്റീവിയ ഉപയോഗിക്കുന്നത് ശരീരഭാരം തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. പ്രമേഹമുള്ളവര്‍ക്ക്, സ്റ്റീവിയ മികച്ചതാണെന്ന് പറയുന്നു.

- തേന്‍: കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, ബി 6 തുടങ്ങിയ പ്രധാന ധാതുക്കളും ധാരാളം കലോറിയും തേനില്‍ അടങ്ങിയിട്ടുണ്ട്. ഇതിന് പഞ്ചസാരയേക്കാള്‍ കുറഞ്ഞ ജിഐ മൂല്യമുണ്ട്, കൂടാതെ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഉള്‍പ്പെടുന്നു. പോളിഫെനോള്‍ പോലുള്ള തേനിന്റെ സംയുക്തങ്ങള്‍ ശരീരത്തിലെ വീക്കം ക്രമീകരിക്കാന്‍ സഹായിക്കുന്നു. ഇത് ഫംഗസ്, അനാവശ്യ ബാക്ടീരിയകള്‍ എന്നിവ നശിപ്പിക്കും. തേന്‍ വളരെ മധുരമുള്ളതിനാല്‍ വെള്ള പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തേന്‍ വളരെ കുറച്ച് മതിയാകും. ചുമ, തൊണ്ടവേദന എന്നിവ കുറയ്ക്കാനും തേന്‍ കഴിക്കാം.

- ശര്‍ക്കര: ശര്‍ക്കരയില്‍ പഞ്ചസാരയേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. കാരണം അതില്‍ മൊളാസസ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുകയും പൊട്ടാസ്യം അടങ്ങിയതുമായ പദാര്‍ത്ഥമാണ് മൊളാസസ്.  കരിമ്പോ ഷുഗര്‍ ബീറ്റ്‌സോ ശുദ്ധീകരിച്ച് പഞ്ചസാര ഉണ്ടാക്കുന്ന പ്രക്രിയയുടെ പോഷകഗുണമുള്ള ഒരു ഉപോല്‍പ്പന്നമാണ് മൊളാസസ്. ശുദ്ധീകരിച്ച പഞ്ചസാര ഉണ്ടാക്കുമ്പോള്‍ ഇത് പലപ്പോഴും നീക്കം ചെയ്യപ്പെടും.

- ബ്രൗണ്‍ ഷുഗര്‍: വെള്ള പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ബ്രൗണ്‍ ഷുഗറില്‍ കലോറി കുറവാണ്. കാല്‍സ്യം, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, വിറ്റാമിന്‍ ബി -6 തുടങ്ങിയ വിവിധ സൂക്ഷ്മ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അവ ആരോഗ്യകരമായ ശരീരത്തിന് വളരെ പ്രധാനമാണ്. ബ്രൗണ്‍ ഷുഗറില്‍ അടങ്ങിയിരിക്കുന്ന മോളാസ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Use these sweeteners instead of white sugar which has many side-effects
Published on: 29 September 2022, 08:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now