ഏറെ ഔഷധ മൂല്യമുള്ള വൃക്ഷമാണ് കൂവളം. ബലമുള്ള മുള്ളുകള്‍ ഈ വൃക്ഷത്തിന്റെ പ്രത്യേകതയാണ്. കൂവള കായ്ക്കുള്ളിലെ ദ്രാവകം പശയുടെ നിര്‍മ്മാണത്തിനും വാര്‍ണിഷ് ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. സിമന്റ് കൂട്ടുകള്‍ക്ക് ബലം നല്‍കുന്നതിനു ഈ ദ്രാവകം ഉത്തമമാണ്.
കൂവളത്തിന്റെ ഇലയുടെ നീര്, കുരുമുളകും, ചുക്ക് , തിപ്പലി ഇവ പൊടിച്ചതും ചേർത്തു കഴിച്ചാൽ മഞ്ഞപ്പിത്തം മാറും.
കൂവളക്കായുടെ മജ്ജ ഏലത്തരി, കൽക്കണ്ടം, മലര് ഇവ ചേർത്തരച്ചു കഴിച്ചാൽ നല്ല വിശപ്പുണ്ടാകും.
കൂവളത്തിന്റെ പച്ചക്കായ ചുട്ടുപൊടിച്ചു കഴിച്ചാൽ അർശ്ശസ് മാറും. കൂവളവേരിൻ കഷായം മലർപ്പൊടിയും കൽക്കണ്ടവും ചേർത്തു കൊടുത്താൽ ഛർദ്ദി നിൽക്കും.
കൂവളത്തിന്റെ പച്ചക്കായുടെ മജ്ജ കൽക്കണ്ടം ചേർത്തു കഴിച്ചാൽ അസിഡിറ്റിയും, അൾസറും, അൾസറേറ്റീവ് കൊളൈറ്റിസും ശമിക്കും. (പ്രമേഹമുള്ളവർ കൽക്കണ്ടം ചേർക്കാതെ കഴിച്ചാൽ മതി )
കൂവളത്തിന്റെ ക്ഷാരം എള്ളെണ്ണയിൽ ചാലിച്ചു കഴിച്ചാൽ പാർശ്വ വേദനയും, സ്തംഭനവും, ഹൃദ്രോഗവും ഭേദമാകും.
കൂവളത്തിന്റെ ഇലയുടെ നീരിൽ (15 മില്ലി) ഒന്നോ രണ്ടോ കുരുമുളക് അരച്ചുചേർത്തു കഴിച്ചാൽ ത്രിദോഷങ്ങളാലുണ്ടാകുന്ന നീരും, മലബന്ധവും, രക്തപിത്തവും വളരെപ്പെട്ടെന്ന് ഭേദമാകും
കൂവളത്തിലയും മഞ്ഞളും തുല്യ അളവിലെടുത്ത് അരച്ച് ദേഹത്തു പുരട്ടിയാൽ ശരീരദുർഗന്ധവും കുരുക്കളും പോകും.
കൂവളത്തിലനീര് ദേഹത്ത് പുരട്ടി കുളിക്കുകയോ, കൂവളത്തില വെന്ത വെള്ളത്തിൽ കുളിക്കുകയോ ചെയ്താൽ ശരീരദുർഗന്ധം മാറും.
കൂവളത്തിലയും ആവിൽക്കുരുവും ചേർത്തരച്ച് ദേഹത്തു പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കുളിച്ചാൽ ശരീര ദുർഗന്ധവും, കുരുക്കളും പോകും.
കൂവളത്തിന്റെ തൈലം വാറ്റിയെടുത്ത് ചെവിയിൽ ഉറ്റിച്ചാൽ ബാധിര്യം (കേൾവിക്കുറവ് മാറിക്കിട്ടും ).