ദശപുഷ്പങ്ങളിലൊന്നായ ഉഴിഞ്ഞ ഒരു വാർഷിക വള്ളിച്ചെടിയാണ്. അത്ര ഉയരത്തിൽ പടർന്നു വളരുന്ന പ്രകൃതമില്ലാത്ത ഈ ഔഷധിക്ക് പാലരുവം വള്ളി എന്നും വിളിപ്പേരുണ്ട്. ശിഖരങ്ങളോടുകൂടിയ തണ്ടിന് ബലം കുറവാണ്. വള്ളി ആകൃതിയിലുള്ള കൊളുത്തുകളുടെ സഹായത്തോടെയാണ് ഈ വള്ളിച്ചെടി പടർന്നു കയറുന്നത്
ഔഷധപ്രാധാന്യം :
മലബന്ധത്തിന് പ്രതിവിധിയായി ഉഴിഞ്ഞ സമൂലമെടുത്ത് കഷായം വെച്ച് 30 മി.ലി. വീതം രണ്ടുനേരം എന്ന തോതിൽ 2-3 ദിവസം കുടിച്ചാൽ മതി.
ഉഴിഞ്ഞയുടെ ഇല ആവണക്കെണ്ണയിൽ തിളപ്പിച്ചെടുത്ത് അരച്ചു പുരട്ടിയാൽ വാതം, നീര്, സന്ധികളിലുണ്ടാകുന്ന വേദനയോടു കൂടിയ നീര് ഇവ ശമിക്കും.
ഉഴിഞ്ഞ ഇല വെള്ളത്തിലിട്ട് ഞെരടി ആ വെള്ളം കൊണ്ട് തല കഴുകിയാൽ മുടി ശുദ്ധമാകും.
ആർത്തവ തടസ്സത്തിന് പ്രതിവിധിയായി ഇല വറുത്തരച്ച് കുഴമ്പാക്കി അടിവയറ്റിൽ പുരട്ടിയാൽ മതിയാകും.
ഉഴിഞ്ഞ ഇലയുടെ നീര് ചെവിയിൽ ഇറ്റിച്ചാൽ ചെവി വേദന ശമിക്കും.
ഉഴിഞ്ഞവേര് വെള്ളത്തിൽ അരച്ചെടുത്ത് അര ഔൺസ് വീതം കഴിക്കുന്നത് മൂലക്കുരുവിന് ഔഷധമാണ്.
ഉഴിഞ്ഞ ഇലയുടെ നീര് 2-3 തുള്ളി ചെവിയിൽ ഇറ്റിക്കുന്നത് ചെവി വേദനയ്ക്ക് പ്രതിവിധിയാണ്.
ഉഴിഞ്ഞ സമൂലമെടുത്ത് 20-30 മി.ലി. വീതം കഴിക്കുന്നത് മലബന്ധ മുൾപ്പടെയുള്ള ഉദരസംബന്ധിയായ രോഗങ്ങൾക്ക് ഔഷധമാണ്.
ഉഴിഞ്ഞ ഇല വെള്ളത്തിൽ കുതിർത്തെടുത്തത് ചതച്ചു തയ്യാറാക്കിയത് തലയിൽ തേച്ച് കുളിക്കുന്നത് താരന് പ്രതിവിധിയാണ്.
ഉഴിഞ്ഞയുടെ വേര് ഇട്ട് തിളപ്പിച്ച് കഷായം ആക്കിയത് 1/2 ടേബിൾ സ്‌പൂൺ വീതം ദിവസവും രണ്ടുനേരം വീതം സേവിച്ചാൽ ഹൃദയാരോഗ്യത്തിന് ഔഷധമാണ്