ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വയമ്പ് കൃഷി ചെയ്യുന്നുണ്ട്. ഈ ഔഷധിയുടെ മൂലകാണ്‌ഡം മണ്ണിനടിയിൽ സാവധാനം വളരുന്ന പ്രകൃതമുള്ളതാണ്.
30 സെ.മീ. വരെ ഉയരത്തിൽ നിവർന്നു വളരുന്ന ഔഷധിയാണ് വയമ്പ്. തണ്ടിൻ്റെ രണ്ടു വശത്തേക്കായാണ് ഇലകൾ ക്രമീകരിച്ചിരിക്കുന്നത്. നീണ്ട് നാട മാതിരിയുള്ള ഇലകൾക്ക് കടും പച്ചനിറമാണ്. ഇലയുടെ അഗ്രഭാഗം കൂർത്ത് വാൾമുന പോലെയിരിക്കും. ഇലകൾക്കും മണ്ണിനടിയിലുള്ള മൂലകാണ്‌ഡത്തിനും ഉഗ്രഗന്ധമുണ്ട്
ഔഷധപ്രാധാന്യം :
ദിവസവും രാവിലെ 2 ഗ്രാം വയമ്പു പൊടിച്ചെടുത്ത് 200 മി.ലി, പശുവിൻ പാലിൽ കലക്കി കുടിച്ചാൽ ഉന്മാദരോഗത്തിന് ശമനം കിട്ടും.
പിഞ്ചുകിഞ്ഞുങ്ങൾക്ക് ദഹനക്കുറവ്, വയറുവേദന ഇവ മൂലം കരയുന്നതിന് വയമ്പ് തേനിൽ ചാലിച്ചു കൊടുത്താൽ മതിയാകും.
ബ്രഹ്മിനീരിൽ വയമ്പു പൊടിച്ചിട്ട് തേനും കൂട്ടി കഴിച്ചാൽ അപസ്മാരം മാറിക്കിട്ടും.
വയമ്പ് തേനിലരച്ച് ഒരു നെല്ലളവിൽ കഴിക്കുന്നത് ഒച്ചയടപ്പിന് പ്രതിവിധിയാണ്.
കുട്ടികൾക്ക് വയമ്പ് വായിലിട്ട് ചവയ്ക്കുവാൻ കൊടുക്കുന്നത് പല്ല് ഉറയ്ക്കുവാൻ നല്ലതാണ്.
വയമ്പ്, വെളുത്തുള്ളി, ഉണക്കമഞ്ഞൾ എന്നിവ കൂവളത്തില ഇടിച്ചു പിഴിഞ്ഞ നീരിൽ അരച്ച് എണ്ണകാച്ചി തേച്ചാൽ ചെവി പഴുക്കുന്നത് തടയാം .
50 മി.ലി. ഗ്രാം വയമ്പുപൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കരുവിൽ ചേർത്ത് ദിവസം 2 നേരം വീതം കഴിച്ചാൽ വില്ലൻ ചുമയ്ക്ക് ശമനം കിട്ടും.
കുട്ടികളിലെ മലബന്ധം മാറികിട്ടാൻ വയമ്പ് പനിക്കൂർക്കയില നീരിൽ അരച്ചു കൊടുത്താൽ പ്രയോജനം ചെയ്യും.
വയമ്പും ബ്രഹ്മിയും കൂടി സമം ചേർത്ത് പൊടിച്ച് ഒരു ഗ്രാം വീതം 6 മി.ലി. ഗ്രാം തേനിൽ ചാലിച്ച് ദിവസേന രാവിലെ കഴിച്ചാൽ അപസ്മാരത്തിന് പ്രതിവിധിയാണ്.
വയമ്പും കുരുമുളകും കൂടി പുകച്ച് ആ പുക മൂക്കിലൂടെ വലിച്ചു കയറ്റിയാൽ അപസ്‌മാരത്തിന് ശമനമുണ്ടാകും.
വയമ്പ് ഉണക്കിപൊടിച്ച് വിതറിയാൽ മുട്ട നശിക്കും.
വയമ്പ് മറ്റു താളികളുമായി ചേർത്ത് തല കഴുകിയാൽ പേൻ, ഈര് ഇവ നശിക്കും.