Updated on: 15 March, 2021 8:55 AM IST
വെണ്ടയ്ക്ക

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ വളരുന്ന ഒരു വിളയാണ് വെണ്ടയ്ക്ക. നമ്മുടെ നിത്യോപയോഗ പച്ചക്കറികളിൽ ഏറ്റവും പ്രധാനം. നമ്മുടെ ആരോഗ്യജീവിതത്തിന് ഏറെ ഉപകാരപ്രദം ഉള്ള ഈ പച്ചക്കറിയുടെ ഗുണങ്ങൾ ഒന്നു നോക്കാം. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന വെണ്ടയ്ക്കാ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾ പരിഹരിക്കുകയും, ശരീരത്തിന് അനാവശ്യ കൊളസ്ട്രോൾ പുറന്തള്ളുകയും ചെയ്യുന്നു

ഇതുവഴി അമിത ഭാരം കുറയ്ക്കുന്നു. ഇതിലെ യുജെനോൾ എന്ന ഭക്ഷ്യ നാര് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാകുന്നു. ഫോളിക് ആസിഡ്, അയൺ എന്നിവ സമ്പുഷ്ടമായ അടങ്ങിയ വെണ്ടയ്ക്ക വിളർച്ച, ക്ഷീണം തുടങ്ങിയവ പരിഹരിക്കുന്നു. മുലയൂട്ടുന്ന അമ്മമാരും ഗർഭിണികളും നിർബന്ധമായും കഴിച്ചിരിക്കേണ്ട ഒരു പച്ചക്കറി വിഭവം കൂടിയാണ് വെണ്ടയ്ക്ക.

വിറ്റാമിൻ സി സമ്പുഷ്ടമായ അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷിയും ഇതിൻറെ ഉപയോഗം കൊണ്ട് വർദ്ധിപ്പിക്കാം. ബീറ്റാ കരോട്ടിൻ, ലൂട്ടീൻ വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നത് വെണ്ടയ്ക്ക നേത്ര ആരോഗ്യം മികവുറ്റതാക്കുന്നു. മൂപ്പു കുറഞ്ഞ വെണ്ടയ്ക്ക വേവിച്ച അതിൻറെ ആവി ഏറ്റാൽ ഒച്ചയടപ്പ് മാറും. മൂക്കാത്ത വെണ്ടയ്ക്ക ദിവസവും 100 ഗ്രാം പഞ്ചസാര ചേർത്തു കഴിച്ചാൽ ശരീരത്തെ പോഷിപ്പിക്കും.

120 ഗ്രാം പച്ച വെണ്ടയ്ക്ക വിലങ്ങനെ മുറിച്ച് 20 ഔൺസ് വെള്ളത്തിൽ 20 നിമിഷം വേവിച്ച് അരിച്ചെടുത്ത് അതിൽ നാല് ഏലക്കായ് പൊടിച്ചു ചേർത്ത് ആവശ്യത്തിന് ശർക്കര ചേർത്ത് ഉണ്ടാക്കുന്ന കഷായം പനി, ജലദോഷം മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് പെട്ടെന്ന് ഭേദമാക്കുവാൻ സഹായകമാണ്. മൂത്രനാളി പഴുപ്പിന് വെണ്ടയ്ക്ക കഷായംവെച്ച് തേൻ ചേർത്ത് കഴിച്ചാൽ മതി.

Vendakka is a growing crop suitable for the climate of Kerala. It is one of the most important vegetables in our daily diet. Let's take a look at the benefits of this vegetable which is very beneficial for our healthy life. High in fiber, lentils solve all digestive problems and help the body expel unwanted cholesterol. This reduces excess weight. Its dietary fiber, eugenol, controls blood sugar levels. Rich in folic acid and iron, lentils cure anemia and fatigue. Vendakka is also a must-eat vegetable dish for breastfeeding mothers and pregnant women.

വെണ്ടക്കയുടെ ഇലയും കായും ചതച്ച് വീക്കത്തിനും കുരുക്കളും പുറമേ പുരട്ടിയാൽ നല്ല ഫലം ലഭിക്കും. കലോറി കുറഞ്ഞ പ്രോട്ടീൻ സമ്പുഷ്ടമായ ഈ പച്ചക്കറി വിഭവ നിർബന്ധമായും നിങ്ങടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

English Summary: Vendakka is a growing crop suitable for the climate of Kerala It is one of the most important vegetables in our daily diet
Published on: 15 March 2021, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now