Updated on: 18 March, 2021 8:35 AM IST
വെങ്കായ സാദം അഥവാ ഉള്ളിച്ചോറ്

വെങ്കായ സാദം അഥവാ ഉള്ളിച്ചോറ് വെറുതെ കഴിക്കാൻ തന്നെ സൂപ്പർ ആണ്. പെട്ടന്ന് ആക്കാം. ലഞ്ച് ബോക്സിൽ ഒക്കെ കൊണ്ട് പോകാൻ പറ്റിയ ഫുഡ് ആണ്. ഉരുളകിഴങ് ഫ്രൈ സൂപ്പർ കോമ്പിനേഷൻ ആണ് ഇതിന്റെ കൂടെ.

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ഇച്ചിരി കടുക്, ജീരകം പൊട്ടിക്കുക. കറിവേപ്പില ഇടുക. അതിൽ ഒരു ചെറിയ കഷ്ണം ഇഞ്ചി,10അല്ലി വെളുത്തുള്ളി,ഒരു വലിയ പച്ചമുളക് എന്നിവ ചെറുതായ് അരിഞ്ഞു ഇടുക.ഇതിന്റെ പച്ചമണം മാറിയാൽ രണ്ടു മീഡിയം സൈസ് വലിയ ഉള്ളി നേർമ ആയി മുറിച്ചു ഇടുക. ഉള്ളി നല്ല ഗോൾഡൻ കളർ ആയാൽ 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, 1/2 ടീസ്പൂൺ കുരുമുളക് പൊടി, 3/4 ടീസ്പൂൺ മുളക്പൊടി എന്നിവ ആവിശ്യത്തിന് ഉപ്പ് ഇട്ടു വഴറ്റുക.

ഇതിന്റെ പച്ചമണം മാറിയാൽ വേവിച്ച ചൂട് ആറിയ രണ്ടു കപ്പ്‌ ചോറ് ഇതിൽ ഇട്ടു മിക്സ്‌ ചെയ്യുക.ആവിശ്യത്തിന് ഉപ്പ് ഇടുക.കുറച്ചു മല്ലിയില ഇട്ടു ഇറക്കി വെക്കുക. ഉള്ളിച്ചോർ റെഡി.

English Summary: vengaya sadam or onion rice is best food for breakfast and lunch
Published on: 18 March 2021, 08:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now