Updated on: 16 April, 2020 9:21 AM IST

കൽപ്പറ്റ. കോവിഡ് 19 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ രാജ്യവ്യാപകമായി നീട്ടിയ സാഹചര്യത്തിൽ വെറ്ററിനറി സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലും സർവ്വകലാശാല ആസ്ഥാനത്തും മാത്രം ലഭ്യമായിരുന്ന സർവ്വകലാശാല ലൈബ്രറി സംവിധാനത്തിലെ ഇ-ജേണലുകൾ , ഗവേഷണ പ്രബന്ധങ്ങൾ തുടങ്ങിയവ 24 മണിക്കൂറും എവിടെ നിന്നും ലഭിക്കാനുള്ള സൗകര്യം ഒരിക്കിയിരിക്കുകയാണ്.

അധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അവർക്കു നൽകിയിട്ടുള്ള ഐഡിയും പാസ്‌വേർഡും ഉപയോഗിച്ചുകൊണ്ട് സർവ്വകലാശാല ഒരുക്കിയിട്ടുള്ള ഈ സംവിധാനം ഉപയോഗിക്കാം.

ഇതുവഴി കൺസോർഷ്യം ഓഫ് ഇ-റിസോഴ്സ്സ് ഇൻ അഗ്രികൾച്ചറിന്റെ കൈവശമുള്ള 3000 ത്തിൽ പരം ദേശീയ, അന്തർദേശീയ ഇ-ജേണലുകൾ വായനക്കാർക്ക് ലഭ്യമാക്കാൻ കഴിയും.

കൂടാതെ ഐ.സി.എ.ആറിന്റെ കൈവശമുള്ള ഒരു ലക്ഷം തീസിസ് അടക്കം ഒരു ലക്ഷത്തി അറുപതിനായിരം പ്രബന്ധങ്ങൾ ലൈബ്രറി സംവിധാനം വഴി ലഭിക്കുന്നതാണ് .

മറ്റു സർവ്വകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും കോളേജുകൾക്കും വ്യവസ്ഥൾക്ക് വിധേയായി ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഗവേഷണ പ്രബന്ധങ്ങളുടെ രചനമോഷണം പരിശോധിക്കുന്നതിനായി സർവ്വകലാശാല നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ മുൻപത്തേതുപോലെ തന്നെ തുടന്നും നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന അഡ്രസ്സിൽ ബന്ധപ്പെടാവുന്നതാണ് Dr. Mohanlal E K, Librarian, Kerala Veterinary and Animal Sciences Library Information System, Pookode, Wayanad-673576 (e-mail : ekmlal@kvasu.ac.in , Ph:9495464972). Visit University library website : http://covas-opac.l2c2.co.in

 

English Summary: VETINARY SARVAKALASHALA LIBRARY VEETTILURUNNU READ VAYIKKAM HOME
Published on: 16 April 2020, 09:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now