ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ഉരുക്ക് വെളിച്ചെണ്ണ ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം. ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി തഴച്ച് വളരാനും ഇത് സഹായിക്കും. മുലപ്പാലിൽ അടങ്ങിയിട്ടുള്ള മീഡിയം ചെയിൻ ഫാറ്റി ആസിഡുകളും മോണോ ഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ. കുഞ്ഞുങ്ങളെ കുളിപ്പിക്കാനായിട്ട് പണ്ട് മുത്തശ്ശിമാർ ഉരുക്ക് വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാൻ കഴിവുള്ള ലോറിക് ആസിഡ്, മുലപ്പാൽ കഴിഞ്ഞാൽ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്.
പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവർ ഉരുക്ക് വെളിച്ചെണ്ണ ശീലമാക്കു .
കൃത്യമായ പാകത്തിൽ കുറുക്കിയെടുക്കുന്ന സുഗന്ധമുള്ള ഉരുക്ക് വെളിച്ചെണ്ണ പാചകം ചെയ്ത ഭക്ഷണങ്ങളിൽ നേരിട്ട് ചേർത്തും കഴിക്കാം. കൊച്ചു കുഞ്ഞുങ്ങൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ, കുളിപ്പിക്കുമ്പോൾ തലയിൽ തലയിലേക്കുള്ളതും, ശരീരത്തിൽ പുരട്ടാൻ മഞ്ഞൾ ചേർത്ത് കാച്ചിയതും ഉപയോഗിക്കുക. ത്വക് രോഗങ്ങളുള്ളവർക്ക് ചർമ്മത്തിന് പ്രതിരോധശേഷി കൂട്ടുവാൻ കഴിവുള്ളതാണ് ഉരുക്ക് വെളിച്ചെണ്ണ. കുളിക്കുന്നതിന് മുമ്പ് പുരട്ടി കൈ കൊണ്ട് തിരുമ്മി ശരീരത്തിൽ പിടിപ്പിക്കണം. വിപണിയിൽ മായം ചേർത്ത വെളിച്ചെണ്ണയാണ് ഇക്കാലത്ത് പൊതുവെ ലഭിക്കുന്നത്.
പാചകത്തിനും തലയിൽ തേക്കാനും പുരട്ടിക്കുളിക്കാനും വെന്ത വെളിച്ചെണ്ണ ഉപയോഗിച്ചാൽ ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് മോചിതരാവാം; യൗവ്വനം നിലനിർത്താം.
രാത്രിയിൽ ഉരുക്ക് വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ച് കിടന്നുറങ്ങി നേരം പുലർന്നു കുളിക്കുക. അത്രയും നേരം തലയിൽ തേച്ചു വയ്ക്കുന്നത് നല്ലതാണ്. എന്നാൽ ജലദോഷം, അലർജി മുതലായവ ഉള്ളവർക്ക് ഇത് പറ്റില്ല. അവർ പകൽ സമയത്തു തേച്ചു പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക. മുടി കൊഴിച്ചിൽ മാറാൻ ഇത് വളരെ നല്ലതാണ്.
ഉരുക്ക് വെളിച്ചെണ്ണ മുതിർന്നവരിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ്. സാധാരണ ഹൃദ്രോഗ ബാധയ്ക്ക് കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും, ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ഇത് കാൻസർ പോലുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി നേടിത്തരുകയും ചെയ്യുന്നു.
ശുദ്ധമായ തേങ്ങാപ്പാലിൽ നിന്നും നിർമ്മിക്കുന്ന ഉരുക്ക് വെളിച്ചെണ്ണ രോഗികൾക്ക് പോലും ആഹാരത്തിൽ ഉപയോഗിക്കാവുന്നതാണ്. വരണ്ട ചർമ്മമുള്ളവർ ആഴ്ച്ചയിൽ രണ്ട് ദിവസം ഉരുക്ക് വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും.