ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. ആവശ്യമായ കാത്സ്യം ശരീരത്തിന് സ്വീകരിക്കുവാൻ വിറ്റാമിൻ ഡി നിർബ്ബന്ധമാണ്. വിറ്റാമിൻ ഡി യുടെ കുറവുണ്ടായാൽ കാത്സ്യം ഡെപ്പോസിറ്റ് ആവുന്നത് മൂലം കല്ലുകളും പലവിധ ബ്ലോക്കുകളും ഉണ്ടാവും എന്ന് മാത്രമല്ല കാത്സ്യത്തിൻ്റെ കുറവു മൂലമുള്ള രോഗങ്ങൾ മൂർച്ഛിക്കുകയും ചെയ്യും. ഇത് പലപ്പോഴും കാൻസർ രോഗികൾക്ക് ധാരാളം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
പല വിധ ചികിത്സാ നടപടികളിലൂടെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വിഷം വ്യാപിപ്പിക്കുകയും ക്രയശേഷി നഷ്ടമാവുകയും ചെയ്‌ത കാൻസർ രോഗികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ കഴിയുന്ന ഭക്ഷ്യ വിഭവങ്ങൾ - തേങ്ങ, തേങ്ങയിൽ നിന്നുള്ള വെളിച്ചെണ്ണ, ശുദ്ധമായ മഞ്ഞൾ, കുരുമുളക് മണികൾ, എന്നിവയും നാട്ടിലെ കർഷകർ ഉൽപാദിപ്പിക്കുന്ന ചക്ക, മാങ്ങ, പപ്പായ ചേന, ചേമ്പ്, വാഴക്കുലകൾ, കാച്ചിൽ തുടങ്ങിയവ പാകം ചെയ്‌തു രോഗിക്ക് നൽകുവാൻ സാധിക്കണം. ഇളനീർ നൽകുവാൻ സാധിച്ചാൽ വളരെയധികം പ്രയോജനം ചെയ്യും.
മറ്റൊരു പ്രധാന വിഷയമാണ് രോഗം മാറുമെന്ന വിശ്വാസവും മാറണമെന്ന ആഗ്രഹവും. രോഗിയുടെ മനസ്സിൽ രോഗം മാറും എന്ന ഉറച്ച വിശ്വാസംസൃഷ്ടിക്കാൻ സാധിച്ചാൽ മാത്രമേ ഭക്ഷണം കഴിക്കാനും ഔഷധങ്ങൾ കഴിക്കാനും ഉള്ള താൽപ്പര്യം രോഗിയിൽ വർദ്ധിക്കുകയുള്ളു.
ഏതൊരു രോഗിയുടേയും ആശ്വാസം ബന്ധുക്കളുടേയും സൗഹൃദങ്ങളുടേയും സമർപ്പണത്തോടെയുള്ള ശുശ്രൂഷയാണ്. രോഗിക്ക് ആവശ്യമായ വിഷമില്ലാത്ത ഭക്ഷണം പ്രധാനമായും ഇളനീരും മറ്റും ശേഖരിച്ച് എത്തിക്കാൻ എല്ലാവരുടേയും പരിശ്രമങ്ങൾ ഉണ്ടാവണം
കാൻസർ ചികിത്സയിൽ വിഷഭക്ഷണം ഉപേക്ഷിച്ചു കൊണ്ടുള്ള ചികിത്സാ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാൻ സാധിച്ചാൽ ശരീരത്തിലേക്ക് വിഷം പ്രവേശിക്കുകയില്ല രോഗികൾക്ക് ബുദ്ധിമുട്ടുകൾ പരിഹരിച്ച് സാവധാനം പൂർവ്വസ്ഥിതിയിലേക്ക് വരാൻ സാധിക്കും. ആന്തരിക അവയവങ്ങൾ നീക്കം ചെയ്യാൻ പോവുന്നതിന് മുൻപ് ചുരുങ്ങിയത് ഒരു മാസമെങ്കിലും ലളിതമായ ചികിത്സയിലൂടെ ശുദ്ധമായ ഭക്ഷണത്തിന് പ്രാധാന്യം നൽകി ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സാധിച്ചാൽ രോഗം മൂർഛിച്ചാൽ ഉണ്ടാകുന്ന ദുരിതങ്ങൾ കുറക്കുവാൻ സാധിക്കും