അമേരിക്കൻ എഫ്ഡിഎ (Food and Drug Administration) 2010ലെ പഠനറിപ്പോർട്ട് പ്രകാരം പോളി കാർബണേറ്റഡ് പ്ലാസ്റ്റിക്കിൽ നിന്നും, അതു ചേർന്ന പെറ്റിൽ നിന്നും വരുന്ന ബിപി-എ എന്ന വിഷം മനുഷ്യന്റെ തലച്ചോറിനെയും, സ്വഭാവ രീതികളേയും തകരാറിലാക്കുന്നതോടൊപ്പം കുട്ടികളിൽ ഹോർമോൺ തകരാറിനും കാരണമാകും. ആൺകുട്ടികളുടെ ഭ്രൂണാവസ്ഥയിലെ പ്രത്യുല്പാദന അവയവ വളർച്ചയെ തകരാറിലാക്കുകയും ചെയ്യും.
ബിപി-എ പോലെ തന്നെ ആൺകുട്ടികളുടെ പ്രത്യുല്പാദന അവയവ വളർച്ചയെ തകരാറിലാക്കുന്ന മറ്റൊന്നാണ് താലേറ്റകൾ. ആൺകുട്ടികളിൽ കണ്ടു വരുന്ന ജന്മവൈകല്യമായ ഹൈപ്പോസ്പാഡിയാസ് എന്ന തകരാറിനു കാരണം താലേറ്റുകളാണെന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പുരുഷന്മാരിൽ സ്പേം കൗണ്ട് കുറയാനും അങ്ങനെ പുരുഷ വന്ധ്യതയ്ക്കും താലേറ്റുകൾ കാരണമാകുന്നു.
ഭ്രൂണവളർച്ചയുടെ ഘട്ടങ്ങളിൽ പുരുഷ രീതിയിലുള്ള തലച്ചോറിന്റെ വികസനം സാധ്യമാക്കുന്ന എൻസൈമിന്റെ പ്രവർത്തനത്തെ തകരാറിലാക്കുക വഴി ആൺകുട്ടികളിലെ പൗരുഷം ചോർത്തിക്കളയാനും ഇത് കാരണമാകുന്നു. പിവിസി പാത്രങ്ങളിലും കുപ്പികളിലും സൂക്ഷിച്ചുവെച്ച ആഹാര പാനീയങ്ങളിലൂടെയാണ് താലേറ്റുകൾ ശരീരത്തിലെത്തുന്നത്. എന്നാൽ സുരക്ഷിതമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്ന പെറ്റ് പ്ലാസ്റ്റിക്കുകളും താലേറ്റുകളുടെ ശ്രോതസ്സുകളാണെന്ന് ചില പഠനറിപ്പോർട്ടുകളിൽ കാണുന്നു.
എണ്ണയിൽ താലേറ്റുകൾ എളുപ്പം ലയിക്കുന്നതുകൊണ്ട് പ്ലാസ്റ്റിക് പാത്രങ്ങളിൽ ഉപയോഗിച്ച എണ്ണയും എണ്ണമയമുള്ള ആഹാരവുമാണ് കൂടുതൽ അപകടകാരികൾ. ഹോർമോൺ തകരാറും കാൻസറും കൂടാതെ, കുട്ടികളിലെ അലർജിക്കും, ആസ്തമയ്ക്കും മുതിർന്നവരിലെയും കുട്ടികളിലെയും കിഡ് നി സംബന്ധമായ പല അസുഖങ്ങൾക്കും, ഡയബറ്റിക്സിനും തലേം ക്ലോറൈഡും, ബിസ്ഫിനോളും കാരണമാകാം എന്നും ചില പഠനറിപ്പോർട്ടു കൾ സൂചിപ്പിക്കുന്നു.
അതുകൊണ്ട് സുരക്ഷിതം എന്നുകരുതി എന്തിനും ഏതിനും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിച്ച ഭക്ഷണ പാനിയങ്ങൾ ഉപയോഗിക്കുന്നതും, പ്ലാസ്റ്റിക് വേസ്റ്റ് കത്തിക്കുന്നതും, പ്ലാസ്റ്റി ക് ഉല്പാദന അഥവാ റീസൈക്കിൾ കേന്ദ്രങ്ങളുടെ സമീപം താമസിക്കുന്നതും, പ്ലാസ്റ്റിക് കത്തിയ പുക ശ്വസിക്കുന്നതും കാൻസറും, ഹോർമോൺ തകരാറും, കുട്ടികളിൽ ജന്മ വൈകല്യങ്ങളും ക്ഷണിച്ചു വരുത്തുന്ന പ്രവർത്തികളായി കണകാക്കാം.