നമ്മുടെ നാട്ടിൽ സമൃദ്ധമായി വളരുന്ന വളരെയേറെ ഔഷധഗുണങ്ങൾ ഉള്ളതുമായ ഒരു വള്ളിച്ചെടിയാണ് കുമ്പളം .നിലത്ത് പടർന്നോ മറ്റു മരങ്ങളിലോ പടർന്നു കയറി വളരുന്നതുമായ ഈ സസ്യത്തിന്റെ തണ്ട് മൃദുവും രോമമുള്ളവയുമാണ് ഇതിന്റെ ഫലം ഉരുണ്ട് നീണ്ടതും പച്ചനിറത്തിൽ കട്ടിയുള്ള പുറന്തൊലിയോട് കൂടിയതാണ്.
പുറന്തൊലിയിൽ വെളുത്ത പൊടികൾ കൊണ്ട് ആവൃതമായിരിക്കും .അകത്തു വെളുത്ത മാംസളഭാഗവും അതിൽ അനേകം വിത്തുകളുമുണ്ട് .ഇന്ത്യയിൽ ഉടനീവും അറിയപ്പെടുന്ന ഈ സസ്യം വള്ളി ഫലങ്ങളിൽ വച്ച് ഏറ്റവും ശേഷ്ഠമായിട്ടുള്ളതാണെന്ന് ആയുർവേദം പറയുന്നു. കുമ്പളത്തിന്റെ വിത്ത് ഫലം എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കൂശ്മാണ്ഡം എന്ന പേരിൽ ആയുർവേദത്തിൽ അറിയപ്പെടുന്ന ഒരുത്തമ ഔഷധമാണ് കുമ്പളം. ഇത് ആഹാരവസ്തു കൂടിയാണ്.
കുമ്പളങ്ങാ അരിമാറ്റിയിട്ട് പാലു കാച്ചി കഴിക്കുന്നത് ദേഹത്തുണ്ടാകുന്ന പുകച്ചിലിനു നന്ന്. കുമ്പളങ്ങാ നീരിൽ ഇരട്ടി മധുരം പതിമുഖം കല്ക്കമാക്കി കാച്ചി ഉറച്ച മെഴുകു പാകത്തിലരിച്ചു വെച്ചിരുന്ന് ടേബിൾ സ്പൂൺ കണക്കിൽ ദിവസം രണ്ടു നേരം കഴിക്കുന്നത് അപസ്മാര രോഗം മാറുന്നതിനും ആരോഗ്യത്തിനും നന്ന്.
കുമ്പളങ്ങാ നീരിൽ അഞ്ചു ഗ്രാം വീതം കൂവളത്തില അരച്ചു ദിവസവും കഴിക്കുന്നത്. പ്രമേഹത്തിനും പഴുപ്പു കലർന്നു മൂത്രമൊഴിക്കുന്ന പൂയമേഹത്തിനും നന്ന്.
കുമ്പളങ്ങാ തിരുമ്മി നെയ്ക്കകത്തു വറുത്തു ചുവക്കുമ്പോൾ അരച്ച് തേനും കല്ക്കണ്ടവും ചേർത്തു കണക്കിനു കുട്ടികൾക്കു കൊടുക്കുന്നത് കുമാര ശോഷമെന്നറിയപ്പെടുന്ന ക്ഷയരോഗത്തിനും ഉരക്ഷത രോഗങ്ങൾക്കും വിശേഷമാണ്.
കുമ്പളങ്ങ തോരനാക്കി ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നത്. കുമ്പളങ്ങ നിത്യമായി കഴിച്ചു ശീലിക്കുന്നത് ധാതുപുഷ്ടിക്കും വസ്ത്യാശയ ശുദ്ധിക്കും ശരീര കാന്തിക്കും അതീവ നന്നാണ്.