Updated on: 23 February, 2021 7:46 AM IST
വയനാടൻ മഞ്ഞൾ

ധാരാളം ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയെതും എന്നാൽ ചിലവ് കുറഞ്ഞതുമായ ഔഷധസസ്യമാണ് മഞ്ഞൾ.ജലദോഷം ശ്വസന സംബന്ധമായ അസുഖങ്ങൾ എന്നിവ തടയാൻ മഞ്ഞൾ വളരെ നല്ലതാണ്. വയനാടൻ മഞ്ഞൾ,ഗുണമേന്മ ഏറെയുള്ളതും പ്രകൃതിദത്ത രീതിയിലൂടെയും പാരമ്പര്യ കൃഷി രീതിയിലൂടെയും ഉല്പാദിപ്പിച്ചെടുത്തതുമാണ്.നട്ടു ഏഴെട്ടു മാസം ആകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു.

ഒരു ചെടിയിൽ തന്നെ ഒരുപാട് മഞ്ഞൾ ഉണ്ടാകും അതെല്ലാം അടർത്തി മാറ്റി പല തവണ കഴുകി മണ്ണും ചെളിയും നീക്കം ചെയ്യുന്നു.ഇത് അടുപ്പിൽ വെച്ച് പുഴുങ്ങി,നല്ല വെയിലിൽ ഉണക്കിയെടുത്ത,അതിന്റെ തൊലിയെല്ലാം നല്ല രീതിയിൽ കളഞ്ഞിട്ടു പൊടിച്ചെടുക്കുന്നു.ഈ പുഴുങ്ങലിനും,ഉണക്കിയെടുക്കലിനും ഒരു പ്രത്യേക പാകമുണ്ട്.ഈ പാകത്തിൽ ഉണക്കിയെടുത്താൽ ഉണക്ക മഞ്ഞൾ കുറേ കാലം കേടുകൂടാതെ സൂക്ഷിക്കാം.ഇങ്ങനെ ഉണക്കി എടുത്ത മഞ്ഞളിന്റെ പൊടി വായു കേറാതെ സൂക്ഷിച്ചുവെച്ചാൽ 2 വർഷം വരെ നിലനിൽക്കും.

ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്.മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്കു നിറം നൽകാനും സൗന്ദര്യസംവർദ്ധവസ്തുകളിലും ഉപയോഗിക്കുന്നു. വിഷഹരം എന്നാണ് ആയുർവേദഗ്രന്ഥങ്ങളിൽ മഞ്ഞൾ അറിയപ്പെടുന്നത്.ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്നു മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ചു ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്.മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന പദാർത്ഥത്തിനു ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിവുണ്ട്.

ഗുണങ്ങൾ

ശരീരത്തിന് രോഗ പ്രതിരോധ ശേഷി നൽകുന്ന ഒന്നാണ് മഞ്ഞൾ.രോഗപ്രതിരോധ വ്യവസ്ഥയെ തകർക്കുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടാൻ കഴിയുന്ന ശക്തമായ ആന്റിഓക്സിഡന്റാണ്‌ മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ.കഴിക്കുന്ന വസ്തുക്കളിലെ വിഷമയം നീക്കാനും ഇതുപകരിക്കുമെന്നതിനാൽ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണിത്.

വിറ്റാമിന് ബി 6 ,സി ,നിയാസിൻ,റിബോഫ്ളേവിന് ,കാൽസ്യം,ഇരുമ്പ്,പൊട്ടാസിയം,മാംഗനീസ്,ചെമ്പ്,സിങ്ക്,മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും മഞ്ഞളിലെ പോഷകങ്ങളുടെ സമ്പത്തിൽ ഉൾപ്പെടുന്നു.
ധാരാളം ഔഷധ ഗുണങ്ങളുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയെതും എന്നാൽ ചിലവ് കുറഞ്ഞതുമായ ഔഷധസസ്യമാണ് മഞ്ഞൾ.ജലദോഷം,ശൊസന സംബന്ധമായ അസുഖങ്ങൾ എന്നിവ തടയാൻ മഞ്ഞൾ വളരെ നല്ലതാണ്.

Wayanad Turmeric Powder | Free Home Delivery | Kochi
Wayana food & spices
Ph : +91 7994158987
Email : wayanafoodandspices@gmail.com

English Summary: Wayanad turmeric booking started : great and nutritious one
Published on: 23 February 2021, 07:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now