Updated on: 24 July, 2022 9:27 PM IST
ചടച്ചിയുടെ ഇലകൾ

ജൂലൈ -ഓഗസ്റ്റ് മാസങ്ങളിൽ വിത്തുകൾ ശേഖരിച്ച് കൃഷി ചെയ്യാവുന്ന ഒന്നാണ് ചടച്ചി. ഔഷധമൂല്യം ഏറിയ ചടച്ചിയുടെ ഇലകൾ താളിയായി ഉപയോഗിച്ചാൽ കേശ ഭംഗി വർദ്ധിപ്പിക്കാം. അകാലനര, താരൻ, മുടി കൊഴിച്ചിൽ, മുടി പെട്ടെന്ന് പൊട്ടി പോകുന്ന അവസ്ഥ തുടങ്ങിയവയ്ക്കെല്ലാം പരിഹാരമാണ് ചടച്ചിയുടെ ഇലകൾ കൊണ്ട് ഉണ്ടാക്കുന്ന താളിപ്പൊടി.

ബന്ധപ്പെട്ട വാർത്തകൾ: ഏലയ്ക്കയിട്ട വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ അറിയുക...

ഈ ഇലകൾ ഉപയോഗപ്പെടുത്തി കേരളത്തിൽ നിരവധി ഔഷധ നിർമ്മാണ കമ്പനികൾ താളിപ്പൊടി ഉണ്ടാക്കി വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. കൂടാതെ ഈ ഇലകൾ കാലിത്തീറ്റയായും കർഷകർ ഉപയോഗിക്കുന്നുണ്ട്. ഔഷധഗുണങ്ങളുള്ള ഇതിൻറെ ഇലകൾ ഉരുക്കൾക്ക് നൽകുന്നതുവഴി ആരോഗ്യം മെച്ചപ്പെടുകയും പാൽ ഉല്പാദനം വർധിക്കുകയും ചെയ്യുന്നു. ഇതിൻറെ നാരുകൾ ഉപയോഗപ്പെടുത്തി കയറും നിർമ്മിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കറുകയുടെ ഈ ഇരുപത് ഔഷധപ്രയോഗങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്

കൃഷി രീതികൾ

തേക്കിൻ തടിയുമായി ഏറെ സാദൃശ്യമുള്ള വൃക്ഷമാണ് ഇത്. കേരളത്തിലെ ഇലപൊഴിയും ഈർപ്പ വനത്തിൽ ഏറ്റവും അധികമായി കാണുന്ന ഒരു വൃക്ഷം കൂടിയാണ് ഇത്. ഏകദേശം 12 മീറ്റർ പൊക്കവും ഒന്നരമീറ്റർ വണ്ണവുമുള്ള വൃക്ഷം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളരുന്ന ഒന്നാണ്. നീർവാർച്ചയുള്ള ഏതുതരം മണ്ണിലും ഇവ കൃഷി ചെയ്യാം. സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലും, തണൽ ഉള്ള ഇടങ്ങളിലും ഇവ ഒരുപോലെ വളരുന്നു എന്നത് ഈ വൃക്ഷത്തിൻറെ പ്രത്യേകതയാണ്. ഇവ മാർച്ച് മാസത്തിൽ ഇല പൊഴിക്കുന്നു. ഏപ്രിൽ മാസത്തോടെ ചുവന്ന നിറത്തിലുള്ള തളിരുകൾ ഇവയിൽ ഉണ്ടാകുന്നു. ഫെബ്രുവരി മുതൽ നല്ല രീതിയിൽ പൂക്കൾ കാണപ്പെടുകയും ചെയ്യുന്നു. വഴിയോരങ്ങളിൽ തണൽ വൃക്ഷമായി വെച്ചുപിടിപ്പിക്കാൻ നല്ലതാണ് ചടച്ചി. ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ ശേഖരിക്കുന്ന വിത്തുകൾ ഏകദേശം നാലു മാസം വരെ ജീവനക്ഷമത നഷ്ടമാകാതെ സൂക്ഷിക്കാം.

വിത്ത് നേരിട്ട് പാകിയും, നഴ്സറിയിൽ തൈകൾ വളർത്തിയും പ്രവർദ്ധനം നടത്താം. ചെറിയ ചൂടുള്ള വെള്ളത്തിൽ വിത്ത് മുക്കിയെടുക്കുന്നത് മുള ശേഷി വർദ്ധിപ്പിക്കും. ഇതിൻറെ തൈകളിൽ പ്രധാനമായും കാണുന്ന കീടങ്ങൾ തണ്ടുതുരപ്പൻ വണ്ടുകളും ഇലതീനി പുഴുക്കളും ആണ്. ഇതിനെ പ്രതിരോധിക്കുവാൻ ക്വിനോൽഫോസ് 0.05% വീരത്തിൽ തളിച്ചാൽ മതി.

ബന്ധപ്പെട്ട വാർത്തകൾ: കർക്കിടകത്തിൽ മുരിങ്ങയില വേണ്ട! കാരണം?

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: We know about the hair grower Chadachi tree
Published on: 23 July 2022, 06:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now