Updated on: 14 July, 2023 6:20 PM IST
Weight gain foods include smoothie, juices etc

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തെയും ശരീര ഭാരത്തെയും നേരിട്ട് ബാധിക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിന്റെ ഫിറ്റ്നസ് വർധിക്കുന്നു. എന്നിരുന്നാലും മറുവശത്ത്, ചില ഭക്ഷണങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് സഹായകരമാവുന്ന ഭക്ഷണങ്ങളെക്കുറിച്ചറിയാം...

ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ:

1. പഴങ്ങളുടെ ജ്യൂസ്:

പഴച്ചാറുകൾ അവയുടെ സ്വാഭാവിക പഴങ്ങളുടെ ഗുണങ്ങൾ കാരണം ആരോഗ്യകരമാണ്, പക്ഷെ യഥാർത്ഥത്തിൽ ജ്യൂസ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിപണികളിൽ ലഭിക്കുന്ന ജ്യൂസ് ഒഴിവാക്കി പഴങ്ങൾ സ്വന്തമായി ജ്യൂസ് ആക്കി കുടിക്കുന്നത് പ്രകൃതിദത്ത പഞ്ചസാര ലഭിക്കാനും അതോടൊപ്പം പഴങ്ങളിലെ നാരുകൾ ലഭിക്കാനും സഹായിക്കുന്നു.

2. ഗ്രാനോള മിട്ടായി ബാറുകൾ:

ഗ്രാനോള ബാറുകളിൽ പഞ്ചസാരയും കൊഴുപ്പും കൂടുതലാണ്. കടയിൽ നിന്ന് വാങ്ങിയ പല ഗ്രാനോള ബാറുകളിലും ചോക്ലേറ്റ് ചിപ്‌സ്, തേൻ, വിവിധ മധുരപലഹാരങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് അമിതമായി കഴിച്ചാൽ ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാവുന്നു. പോഷകാഹാര ലേബലുകൾ വായിച്ച് പഞ്ചസാരയുടെ അളവ് കുറവുള്ള ഗ്രാനോള ബാറുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

3. ഉണങ്ങിയ പഴങ്ങൾ

പഴങ്ങൾ ആരോഗ്യകരമാണെന്ന് പൊതുവെ എല്ലാവർക്കും അറിയാമെങ്കിലും, ഇത് ഉണക്കിയെടുക്കുന്നതിലൂടെ അവയുടെ സ്വാഭാവിക പഞ്ചസാരയെ ഇത് കേന്ദ്രീകരിക്കുന്നതിന് കാരണമാവുന്നു, ഉണങ്ങിയ പഴങ്ങളെ കലോറി സാന്ദ്രമായ ഒരു ഓപ്ഷനാണ്. ഒരു പിടി ഉണക്കിയ പഴങ്ങൾ കഴിക്കുന്നത് അത്ര വലിയ കാര്യമല്ലെന്ന് തോന്നുമെങ്കിലും, ഇത് കലോറി പെട്ടെന്ന് കൂട്ടുന്നതിന് സഹായിക്കുന്നു. ഉണക്കിയ പഴങ്ങൾ മിതമായ അളവിൽ കഴിക്കുന്നതു നല്ലതാണ്. 

4. പീനട്ട് ബട്ടർ:

അണ്ടിപ്പരിപ്പുകൾ ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ്, പീനട്ട് ബട്ടറുകളുടെ കാര്യത്തിലും ഇത് പറയേണ്ടതില്ല. പല വാണിജ്യ നട്ട് ബട്ടർ ബ്രാൻഡുകളും രുചി വർദ്ധിപ്പിക്കുന്നതിന് എണ്ണകൾ, പഞ്ചസാരകൾ, കൃത്രിമ അഡിറ്റീവുകൾ എന്നിവ ചേർക്കുന്നു. ഈ അധിക ചേരുവകൾ നട്ട് ബട്ടറിന്റെ കലോറി ഉള്ളടക്കം ഗണ്യമായി വർദ്ധിപ്പിക്കുകയും അമിതമായി കഴിച്ചാൽ ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

5. സ്മൂത്തീസ്:

സ്മൂത്തികൾ നിങ്ങളുടെ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണെങ്കിലും, അവയിൽ ഉയർന്ന കലോറിയും പഞ്ചസാരയുമുണ്ട്, പ്രത്യേകിച്ചും കടയിൽ നിന്ന് വാങ്ങുമ്പോഴോ മധുരം ചേർത്തുണ്ടാക്കുമ്പോഴോ. ഫ്രൂട്ട് ജ്യൂസ്, ഫ്രോസൺ തൈര്, അല്ലെങ്കിൽ അമിതമായ അളവിൽ പഞ്ചസാര അടങ്ങിയ പഴങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച സ്മൂത്തികൾ പതിവായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതും വെള്ളം അല്ലെങ്കിൽ മധുരമില്ലാത്ത പാൽ പോലുള്ള ഒരു ബേസ് ഉപയോഗിച്ച് സ്മൂത്തികളെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സന്ധിവാതം: മഴക്കാലത്തുണ്ടാവുന്ന സന്ധി വേദനയെ മറികടക്കാൻ ഇവ ശ്രദ്ധിക്കാം

Pic Courtesy: Pexels.com

English Summary: Weight gain foods: Lets find out weight gain foods are
Published on: 14 July 2023, 06:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now