Updated on: 18 October, 2021 7:03 PM IST
What are the causes of daytime sleepiness?

പകല്‍ ഇരുന്നുറങ്ങുന്നത് പലര്‍ക്കുമുള്ള ശീലമാണ്. ടിവി കാണുമ്പോള്‍, യാത്ര ചെയ്യുമ്പോള്‍, അതല്ലെങ്കില്‍ വേറെയെന്തിങ്കിലും ചെയ്യുമ്പോള്‍ ഉറക്കം വരിക എന്നതെല്ലാം പലര്‍ക്കുമുള്ള പ്രശ്‌നമാണ്. 

സാധാരണ ഇതിന് നാം പ്രത്യേകിച്ച് കാരണങ്ങളൊന്നും തിരയാറില്ല. ഇവര്‍ പലരും രാത്രിയില്‍ സാധാരണ സമയം എടുത്ത്, അതായത് 7-8 മണിക്കൂര്‍ ഉറങ്ങുന്നവരുമാകും. എന്നാല്‍ ഇവര്‍ക്ക് രാവിലെയുള്ള ഇത്തരം സമയങ്ങളില്‍ ഉറക്കം വരും. ഉറക്കം തൂങ്ങും. ഇതില്‍ ഇപ്പോള്‍ എന്താണ് പ്രശ്‌നം എന്നാകും പലരും ചിന്തിയ്ക്കുക. പലരും കരുതും, നല്ല ഉറക്കം കിട്ടുന്നത് നല്ലതല്ലേ എന്ന്. പൊതുവേ രാവിലെ ഉറക്കം തൂങ്ങുന്ന ശീലമെങ്കില്‍ ഇത് അത്ര കാര്യമായി എടുക്കാത്തവാണ് പലരും. എന്നാല്‍ ഇതിനു പിന്നില്‍ കാര്യമാക്കേണ്ടതായ ചില കാര്യങ്ങള്‍ കൂടിയുണ്ടെന്നതാണ് വാസ്തവം.

ഹൈപ്പര്‍സോംമ്‌നിയ എന്ന ഒരു അവസ്ഥയാണ് പകലുറക്കം അല്ലെങ്കിൽ 9 മണിക്കൂറില്‍ കൂടുതല്‍ ഉറക്കമുണ്ടാകുന്നത്തിനുള്ള കാരണം. രാത്രി ശരിയായി ഉറക്കം വരാത്തതു കൊണ്ടാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്.  അതായത് സ്ലീപ് അപ്‌നിയ. രാത്രി ഉറക്കത്തില്‍ കൂര്‍ക്കം വലിയ്ക്കുന്ന ശീലമുണ്ടെങ്കില്‍ ഇത്തരക്കാര്‍ മുകളില്‍ പറഞ്ഞ പോലെ ഇരുന്നുറങ്ങുന്ന അവസ്ഥയുണ്ടാകും. രാത്രിയില്‍ ശ്വാസനാളത്തില്‍ ശ്വാസമെടുക്കുമ്പോഴുള്ള ബുദ്ധിമുട്ടു കാരണം തൊണ്ടയിലെ മസിലുകള്‍ക്ക് ഉണ്ടാകുന്ന മര്‍ദമാണ് ഇത്തരം കൂര്‍ക്കം വലിയ്ക്ക് കാരണം. അതായത് കൃത്യമായി ശ്വാസം കിട്ടുന്നില്ല. ഉറങ്ങുമ്പോള്‍ വേണ്ടത്ര ഓക്‌സിജന്‍ കിട്ടാതെ വരുന്നു. ഇത് ഉറക്കക്കുറവുണ്ടാകുന്നു. ഇത്തരം പ്രശ്‌നം രാവിലെയുള്ള ഇത്തരം ഉറക്കംതൂങ്ങലിന് കാരണമുണ്ടാകുന്നു. തൊണ്ടയില്‍ പ്രശ്‌നമെങ്കില്‍, അമിത വണ്ണമെങ്കില്‍, പാരമ്പര്യമെങ്കില്‍ ഇത്തരം കൂര്‍ക്കം വലി പ്രശ്‌നമുണ്ടാകാം.

ടൈം സോണില്‍ വരുന്ന വ്യത്യാസം പെട്ടെന്ന് ഉറക്ക പ്രശ്‌നമുണ്ടാകുന്നു. ഉദാഹരണമായി ഇന്ത്യയില്‍ ജീവിക്കുന്നയാള്‍ അമേരിക്കയിലേക്കു പോകുമ്പോഴോ തിരികെ വരുമ്പോഴോ ടൈം സോണില്‍ വ്യത്യാസമുണ്ടാകുന്നു. ഇത് ഉറക്കത്തിന് തടസം നില്‍ക്കുന്നു. ശരീരം ആ അവസ്ഥയുമായി ചേര്‍ന്ന് പോകുന്നതു വരെ ഇതുണ്ടാകാം.

കാലാവസ്ഥാ വ്യത്യാസം ചിലപ്പോള്‍ രാത്രി ഉറക്കത്തിന് തടസം നില്‍ക്കും. ഉദാഹരണമായി നല്ല വേനല്‍ സമയത്ത് രാത്രി ഉറക്കം ലഭിയ്ക്കാതിരിക്കുമ്പോള്‍ രാവിലെ ഉറക്കമുണ്ടാകാം. ഇതു പോലെ നല്ല മഴയെങ്കില്‍ രാവിലെ ഉറങ്ങാന്‍ തോന്നും.

​പകലുറക്കം ഉണ്ടാക്കുന്ന മറ്റൊരു കണ്ടീഷനാണ് നാര്‍ക്കോലെപ്‌സി എന്നത്. രാത്രിയില്‍ വേണ്ടത്ര ഉറക്കമില്ലാത്തതു കൊണ്ട് രാവിലെ ഉറങ്ങേണ്ടെന്ന് കരുതിയാല്‍ പോലും ഉറക്കം തൂങ്ങിപ്പോകുന്നു. ഇവര്‍ രാവിലെ പെട്ടെന്ന് ഉറങ്ങിപ്പോകും. നല്ല രീതിയില്‍ ഉറങ്ങും. പെട്ടെന്ന് ഉണര്‍ന്നാല്‍ കൈകള്‍ അല്‍പനേരം അനക്കാന്‍ പറ്റാത്ത രീതിയുമുണ്ടാകാം. ഇതു പോലെ മദ്യപാനം, ഡ്രഗ്‌സ് എന്നിവ ഉപയോഗിയ്ക്കുന്നവര്‍ക്ക് ഇത്തരം അവസ്ഥയുണ്ടാകും.

രാത്രി വര്‍ദ്ധിയ്ക്കുന്ന ഏതെങ്കിലും രോഗമെങ്കിലും, ഉദാഹരമായി ആസ്തമ പോലുള്ള പ്രശ്‌നമെങ്കില്‍ രാത്രിയില്‍ വേണ്ടത്ര ഉറക്കം ലഭിയ്ക്കില്ല. ഇതു പോലെ ഫൈബ്രോമയാള്‍ജിയ, അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍, ശരീരത്തിലുണ്ടാകുന്ന അര്‍ട്ടിക്കേറിയ എന്ന അലര്‍ജി പോലുള്ളവയെല്ലാം തന്നെ നല്ല ഉറക്കത്തിന് തടസമാകുന്നു. ഇതെല്ലാം തന്നെ രാത്രിയിലെ ഉറക്കത്തിന് തടസം നിന്ന് രാവിലെയുള്ള ഉറക്കത്തിന് കാരണമാകുന്നു. ചില ഭക്ഷണങ്ങള്‍, ഉദാഹരണമായി കാപ്പി പോലുള്ളവ രാത്രി കഴിച്ചാല്‍ ഉറക്കം കുറയും. ചിലര്‍ ഉറക്കഗുളിക കഴിയ്ക്കും. രാത്രി ഇതിനാല്‍ ഇവര്‍ ഉറങ്ങും. എന്നാല്‍ രാവിലെ ഉറക്കച്ചടവുണ്ടാകും. ഇതു പോലെ വേറെ ചില മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ക്കും ഇത്തരം അവസ്ഥയുണ്ടാകാം.

നന്നായി ഉറങ്ങാൻ ആറ് വഴികൾ

സുഖകരമായ ഉറക്കം (Quality sleep) ആരോഗ്യത്തിന് അനിവാര്യം

English Summary: What are the causes of daytime sleepiness?
Published on: 18 October 2021, 06:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now