ചർമ്മം വരണ്ടുപോകുന്നത്തിൻറെ പ്രധാന കാരണങ്ങളിലൊന്ന് നിർജ്ജലീകാരണമാണ്. എന്നാൽ ചിലർക്ക് ആവശ്യത്തിന് വെള്ളം കുടിച്ചാലും ചർമ്മം വരണ്ടതായി കാണാറുണ്ട്. ഇത്തരത്തിൽ ചർമ്മം വരണ്ടു പോകുന്നതിൻറെ കാരണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
- തണുപ്പ്, ഈർപ്പം കുറഞ്ഞ അന്തരീക്ഷം, വരണ്ട വായു, കഠിനമായ കാറ്റ് തുടങ്ങിയ ബാഹ്യ ഘടകങ്ങൾ ചർമ്മത്തിൻ്റെ സ്വാഭാവിക ഈർപ്പം നീക്കം ചെയ്യും, ഇത് ചര്‍മ്മം വരണ്ടതാകാന്‍ കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: ചർമത്തിൽ നിങ്ങൾ പരീക്ഷിക്കുന്ന ഈ നുറുങ്ങുകൾ അപകടമാണ്!
- ചില ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം മൂലവും സ്കിന്‍ ഡ്രൈ ആകാം. ആൽക്കഹോൾ അധിഷ്ഠിത ടോണറുകൾ, ചില ക്ലെൻസറുകൾ തുടങ്ങിയവയുടെ അമിത ഉപയോഗം ചർമ്മത്തിലെ സ്വാഭാവിക എണ്ണയെ നീക്കം ചെയ്യും, ഇത് മൂലം ചര്‍മ്മം വരണ്ടതാകാം.
- പുകവലി ചർമ്മത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഈർപ്പം നിലനിർത്താനുള്ള അതിൻ്റെ കഴിവിനെ ബാധിക്കുകയും അതുമൂലം ചര്‍മ്മം വരണ്ടതാകുകയും ചെയ്യും. അതുപോലെ, അമിതമായ മദ്യപാനം ശരീരത്തെ നിർജ്ജലീകരണം ചെയ്യും, ഇതും വരണ്ട ചർമ്മത്തിന് കാരണമാകുന്നു.
- മാനസിക സമ്മര്‍ദ്ദം മൂലം കോർട്ടിസോൾ പോലുള്ള ഹോർമോണുകളുടെ ഉല്‍പ്പാദനം കൂടുകയും ഇത് ചർമ്മത്തിൻ്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനാല്‍ സ്ട്രെസ് കുറയ്ക്കുന്നതും ഡ്രൈ സ്കിനിനെ തടയാന്‍ സഹായിക്കും.
- ഹൈപ്പോതൈറോയിഡിസം, എക്‌സിമ, സോറിയാസിസ്, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും ചര്‍മ്മം വരണ്ടതാകാം.
- ചില മരുന്നുകളുടെ പാർശ്വഫലമായും ചര്‍മ്മം ഡ്രൈ ആകാനുള്ള സാധ്യതയുണ്ട്.
- ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോൺ മാറ്റങ്ങൾ, അളവുകളിലെ ഏറ്റക്കുറച്ചിലുകൾ ചർമ്മത്തിലെ ജലാംശത്തിൻ്റെ അളവിനെ ബാധിക്കും. ഇത്തരത്തിലും ചര്‍മ്മം വരണ്ടതാകാം. നിങ്ങളുടെ ചര്‍മ്മം വരണ്ടതായതിന്‍റെ കാരണം കൃത്യമായി കണ്ടെത്തേണ്ടത് ഏറെ പ്രധാനമാണ്. ഇതിനായി നിർബന്ധമായും ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യുക.
- ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എ, സി, ഇ, സിങ്ക്, സെലിനിയം കുറവ് ചർമ്മം വരണ്ടതാകാൻ കാരണമാകുന്നു. കാരണം ഇവ ചർമ്മത്തിൻ്റെ ആരോഗ്യവും ജലാംശവും നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.