വെളുത്തുള്ളിയിൽ ശക്തമായ ഔഷധഗുണങ്ങളുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, അല്ലിയം എന്നറിയപ്പെടുന്ന ഉള്ളി കുടുംബത്തിലെ ഒരു ചെടിയാണ് വെളുത്തുള്ളി. വെളുത്തുള്ളി ലോകത്തിന്റെ പല ഭാഗങ്ങളിലും വളരുന്ന ഒരു പച്ചക്കറിയാണ്. അതിന്റെ ശക്തമായ മണവും മാറ്റം വെയ്ക്കാനില്ലാത്ത രുചിയും, വെളുത്തുള്ളിയെ പാചകത്തിലെ ഒരു പ്രധാനപ്പെട്ട ചേരുവയാക്കി മാറ്റുന്നു.
വെളുത്തുള്ളിയുടെ പ്രധാന ഉപയോഗം മരുന്നുകൾ തയാറാക്കാനും, ഇത് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് ആരോഗ്യത്തിനും വിവിധ ഗുണങ്ങൾ നൽകുമെന്ന് വളരെക്കാലം മുന്നെ വിദഗ്ധർ കണ്ടുപിടിച്ചിരുന്നു. വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങളിൽ ഭൂരിഭാഗവും വെളുത്തുള്ളി അല്ലി അരിയുമ്പോഴോ ചതയ്ക്കുമ്പോഴോ ഉണ്ടാകുന്ന സൾഫർ സംയുക്തങ്ങൾ മൂലമാണെന്ന് വിദഗ്ധർ പറയുന്നു. വെളുത്തുള്ളിയിൽ ഏറ്റവും അറിയപ്പെടുന്ന സംയുക്തമാണ് അല്ലിസിൻ.
വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ:
വെളുത്തുള്ളിയിൽ കലോറി വളരെ കുറവാണ്, അതോടൊപ്പം വിറ്റാമിൻ സി, വിറ്റാമിൻ ബി6, മാംഗനീസ് എന്നിവയാൽ സമ്പുഷ്ടമാണ് വെളുത്തുള്ളി. മറ്റ് വിവിധ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ജലദോഷം ഉൾപ്പെടെയുള്ള അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു. വെളുത്തുള്ളിയിലടങ്ങിയ സജീവ സംയുക്തങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഹൃദയാഘാതം, തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റേതൊരു അവസ്ഥയേക്കാളും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, രക്താതിമർദ്ദം തുടങ്ങിയ അസുഖങ്ങളെ ചെറുക്കാൻ വെളുത്തുള്ളി കഴിക്കുന്നത് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) എന്നി രോഗങ്ങൾ ഉള്ളവർക്ക് ഉയർന്ന അളവിൽ വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദം മെച്ചപ്പെടുത്തുന്നു. വെളുത്തുള്ളി കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നു, അത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. വെളുത്തുള്ളിയ്ക്ക് മൊത്തത്തിലുള്ള കൊളസ്ട്രോളും എൽഡിഎൽ (മോശം) കൊളസ്ട്രോളും കുറയ്ക്കാൻ കഴിയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണം ശരിക്കും ദഹിക്കുന്നില്ലെങ്കിൽ, ഇതാണ് കാരണം!
Pic Courtesy: Pexels.com