Updated on: 29 June, 2021 10:00 AM IST
ഇരട്ടിമധുരം

സംസ്കൃതത്തിൽ അതിര സ, മധു സ്രാവ എന്ന പേരുകളിൽ അറിയപ്പെടുന്ന ഇരട്ടിമധുരം ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. ഇന്ത്യയിലെ കാശ്മീരിലെ ചിനാറിലും, ഹിമാലയൻ താഴ്വരകളിലും ഇവ ധാരാളമായി കണ്ടു വരുന്നു. ഇവയിൽ പൊട്ടാസ്യം, സ്റ്റാർച്ച്, സ്നേഹ ദ്രവ്യങ്ങൾ, ഗ്ലുക്കോസൈഡ്സ് ധാരാളമായി അടങ്ങിയിരിക്കുന്നത്. ഇവയുടെ ഔഷധപ്രയോഗങ്ങൾ

Double sweet, also known as Athira Sa and Madhu Srava in Sanskrit, is a storehouse of health benefits. They are abundant in the Chinar and Himalayan valleys of Kashmir, India. They are rich in potassium, starch, nutrients and glucosides

1. തൊണ്ടവേദന അകറ്റുവാൻ ഇരട്ടി മധുരം ചവച്ചിറക്കിയാൽ മതി.

2. ഇരട്ടിമധുരം ത്രിഫലയും ചേർത്ത് പൊടിച്ചെടുക്കുന്ന വരാ ചൂർണ്ണം നേത്രരോഗങ്ങൾക്ക് ഉത്തമമാണ്.

3. ഇരട്ടിമധുരം രക്തചന്ദനവും പാലിൽ ചേർത്ത് കഴിച്ചാൽ രക്താതിസാരം ശമിക്കും.

4. ഒരു ഗ്ലാസ് കുമ്പളങ്ങാ നീരിൽ ഒരു ടീസ്പൂൺ ഇരട്ടിമധുരം ചൂർണം ചേർത്ത് അതിരാവിലെ വെറും വയറ്റിൽ കഴിച്ചാൽ മൂത്രത്തിലൂടെ ധാതുക്കളും, ശുക്ലവും നഷ്ടപ്പെടുന്നത് ശമിക്കും.

5. ഇരട്ടിമധുരം, വേപ്പില, മര മഞ്ഞൾ എന്നിവ ചേർത്ത് പൊടിച്ച് നെയ്യും ചേർത്ത് തേച്ചാൽ വ്രണങ്ങൾ ഇല്ലാതാകും.

6. ഇരട്ടിമധുരം വയറ്റിൽ ഉണ്ടാകുന്ന അസുഖങ്ങളെയും, വേദനകളെയും, കൂതറ വ്രണത്തെയും നശിപ്പിക്കും.

7. ദിവസവും ഒരു കഴഞ്ച് ഇരട്ടിമധുരം പൊടിച്ച് കാടിയിൽ സേവിച്ചാൽ വൃക്കയിലെ കല്ല് ഇല്ലാതാക്കാം.

8. ഇരട്ടിമധുരം ചതച്ച് വെള്ളത്തിലിട്ട് വെച്ച് രാവിലെ ആ വെള്ളം കുടിക്കുന്നത് പലവിധ രോഗങ്ങൾക്ക് പരിഹാരമാണ്. ഇരട്ടി മധുരം ആൻറിബയോട്ടിക് ആയും ആൻറി വൈറൽ ആയും ഒരുപോലെ പ്രവർത്തിക്കുന്നു.

9. ഇരട്ടി മധുരത്തിന് സ്വരസം ലേപനം ചെയ്താൽ മുഖകാന്തി വർധിപ്പിക്കും.

10. പുകവലി നിർത്തുവാൻ ശ്രമിക്കുന്നവർ ഇരട്ടിമധുരം ചവയ്ക്കുന്നത് നല്ലതാണ്.

English Summary: What if you crush licorice in drink water daily
Published on: 29 June 2021, 09:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now