അള്‍സറേറ്റീവ് കൊളൈറ്റിസ് വൻകുടലിനെ വിട്ടുമാറാത്ത അവസ്ഥയിൽ ബാധിക്കുന്ന ഒരു രോഗമാണ്. അതിനാൽ ഈ രോഗം വൻകുടൽ പുണ്ണ് എന്ന പേരിലും അറിയപ്പെടുന്നു. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിൻ്റെ അസാധാരണമായ പ്രതികരണത്തിൻ്റെ ഫലം മൂലം കുടലില്‍ വിട്ടുമാറാത്ത വ്രണങ്ങളും വീക്കങ്ങളും ഉണ്ടാകുന്നു. അള്‍സറേറ്റീവ് കൊളൈറ്റിസ് മലാശയത്തിൽ നിന്ന് ആരംഭിക്കുകയും പിന്നീട് മുഴുവൻ വൻകുടലിനെയും ബാധിക്കുകയാണ് ചെയ്യുന്നത്.
അള്‍സറേറ്റീവ് കൊളൈറ്റിസിൻറെ പ്രധാന ലക്ഷണങ്ങള്‍
- അള്‍സറേറ്റീവ് കൊളൈറ്റിസിൻറെ ഒരു പ്രധാന ലക്ഷണം അടിവയറു വേദനയാണ്
- വയറിളക്കം, മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയും വൻകുടൽ പുണ്ണിന്‍റെ സൂചനകളാകാം.
ബന്ധപ്പെട്ട വാർത്തകൾ: Bloating: കുടലിന്റെ ആരോഗ്യത്തിനും, വയർ വീർത്തിരിക്കുന്ന അവസ്ഥ മാറ്റുന്ന ഭക്ഷണങ്ങൾ കഴിക്കാം!
- മലത്തില്‍ രക്തം കാണുക, രക്തസ്രാവം, മലത്തിന്‍റെ നിറം മാറ്റം തുടങ്ങിയവയും വൻകുടൽ പുണ്ണിന്‍റെ ലക്ഷണമാണ്.
- അമിത ക്ഷീണം പല രോഗങ്ങളുടെയും സൂചന ആണെങ്കിലും, വൻകുടൽ പുണ്ണിന്‍റെ ലക്ഷണമായും കടുത്ത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.
- അയേണിന്‍റെ കുറവും വിളര്‍ച്ചയും വിളറിയ ചര്‍മ്മവും ഈ രോഗത്തിന്‍റെയും സൂചനയാകാം.
- ചിലരില്‍ ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.
- അകാരണമായ മുട്ടുവേദന, മുട്ടില്‍ നീര് തുടങ്ങിയവയും വൻകുടൽ പുണ്ണിന്‍റെ ലക്ഷണമാകാം
- ചിലര്‍ക്ക് ഇതുമൂലം പനിയും ഉണ്ടാകാം.
- ശരീരഭാരം പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ കുറയുക