പ്രമേഹ രോഗികൾ ഭക്ഷിക്കേണ്ടതും ഭക്ഷിക്കാൻ പാടാത്തതുമായ ഭക്ഷ്യപദാർത്ഥങ്ങൾ
1. പ്രമേഹരോഗികൾ അവരുടെ ഭക്ഷണത്തിൽ നിന്ന് മൈദ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. കാരണം കൂടുതൽ മൃദുവാകുന്നതിനായി, ഗോതമ്പ് പൊടിയിൽ നിന്ന് fiber നീക്കം ചെയ്താണ് മൈദ ഉണ്ടാക്കുന്നത്. അതുകൊണ്ട് പ്രമേഹരോഗികൾക്ക് കഴിക്കാൻ പാടുള്ളതല്ല. പകരം ഗോതമ്പ് പൊടി തന്നെ ഉപയോഗിക്കുക.
2. Refined sugar ഉം Type-2 പ്രമേഹരോഗികൾ ഉപയോഗിക്കരുത്. പ്രമേഹരോഗികൾക്ക് കഴിക്കാവുന്നത് എന്ന പരസ്യവാചകവുമായി വരുന്ന ഉൽപന്നങ്ങൾ വാങ്ങിക്കുമ്പോഴും കരുതൽ വേണം.
3. Sucrose, maltose, എന്നിവ അടങ്ങിയ ഉൽപന്നങ്ങൾ തീർത്തും ഒഴിവാക്കണം. മധുരം കഴിക്കാൻ തോന്നുമ്പോൾ fruits കഴിക്കുക. ഇവയിൽ അടങ്ങിയിരിക്കുന്ന sugar കൂടുതൽ പ്രശ്‌നമുണ്ടാക്കാത്തവയാണ്. അതുപോലെ dry fruits ഉം കഴിക്കാം.
4. Refined salt ഉം ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. പകരം കല്ലുപ്പ് ഉപയോഗിക്കാം
5. Refined oil ൻറെ ഉപയോഗവും പ്രമേഹത്തിന് നന്നല്ല. പകരം പശുവിൻ നെയ്യ് അല്ലെങ്കിൽ കടുകെണ്ണ ഉപയോഗിക്കുക.