വെറുമൊരു മൂഡ് ഓഫല്ല ഡിപ്രഷൻ. ന്യൂറോകെമിക്കൽ ചേഞ്ച് കാരണം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അത്. ഡിപ്രഷൻ ആരെയും പിടികൂടാം. തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയിൽ ഡിപ്രഷൻ കുട്ടികളെ ചെന്നെത്തിക്കും. ഗുരുതരമായാൽ ഹത്യയിലേക്ക് വരെ അത് നയിച്ചേക്കാം. എന്നാൽ കരുതലോടെയുള്ള ചികിത്സയുണ്ടെങ്കിൽ ഡിപ്രഷനിൽ നിന്നും കരകയറാം.
ലക്ഷണങ്ങൾ
ഡിപ്രഷൻ നേരത്തെ തിരിച്ചറിയുക എന്നതാണ്. ഏറ്റവും പ്രധാനം. എല്ലാ വിഷാദഭാവവും രാഗമാവണമെന്നില്ല. ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടുന്നത് മുതൽ ഒന്നിനോടും താൽപര്യമില്ലാത്തത് വരെ ഡിപ്രഷന്റെ ലക്ഷണങ്ങൾ പലരിലും പലതാകാം. രണ്ടാഴ്ചയിൽ കൂടുതൽ താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വിദഗ്ധരെ കാണിക്കണം
ദേഷ്യം, മൂകത, ക്ഷീണം, ഉറക്കക്കുറവ് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ, ഏകാഗ്രതക്കുറവ് പഠനത്തിൽ മോശം പ്രകടനം, എല്ലാത്തിനോടും താൽപര്യക്കുറവ്
ചികിത്സ എങ്ങനെ?
ഡിപ്രഷൻ ബാധിച്ചാലും അത് തുറന്ന് പറയാനോ സഹായം ആവശ്യപ്പെടാനോ വിമുഖത ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കുട്ടികളോട് തുറന്ന് സംസാരിക്കുക. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ വിദഗ്ധസഹായം തേടുക. മരുന്നുകളും സൈക്കോതെറാപ്പി എന്ന രീതിയുമാണ് പ്രധാന ചികിത്സ് സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തുടങ്ങിയ വിദഗ്ധരാണ് ചികിത്സിക്കേണ്ടത്.
രക്ഷിതാക്കൾക്ക് ചെയ്യാൻ കഴിയുന്നത്
വൈദ്യചികിത്സയുടെ അത്രയും തന്നെ പ്രാധാന്യം കുട്ടികളോടുള്ള രക്ഷിതാക്കളുടെ പെരുമാറ്റത്തിനുമുണ്ട് തുറന്നു സംസാരിക്കാനുള്ള അന്തരീക്ഷം വീടുകളിൽ ഒരുക്കുക. ഡിപ്രസ്ഡ് ആയ വ്യക്തി ഒറ്റക്കാകാതെ നോക്കണം. അവരിലെ കലാവാസനകളും കഴിവുകളും ഉണർത്താൻ ശ്രമിക്കാം. യാത്രകൾ, ഫൺ ആക്ടിവിറ്റികൾ എന്നിവയിലൂടെ മാനസികോല്ലാസം ഉറപ്പാക്കുക. വ്യായാമം, നല്ല ഭക്ഷണം, കൃത്യസമയത്തുള്ള ഉറക്കം എന്നിവ നിർബന്ധമാക്കാം. അമിത പ്രതീക്ഷ ആരിലും അടിച്ചേൽപ്പിക്കാതിരിക്കുക.