Updated on: 26 August, 2023 9:03 PM IST
Which one is harmful to ear health? Earphone or headset?

ഇന്ന് മിക്ക ആളുകളും ഇയര്‍ഫോണുകളോ ഹെഡ്‌സെറ്റുകളോ ഉപയോഗിക്കുന്നവരാണ്. അത് ഫോൺ വിളിക്കാനോ, പാട്ടുകേൾക്കാനോ ഏതാണെങ്കിലും ശരി.  എന്നാല്‍ ഇവയുടെ സ്ഥിരമായ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്. ദീര്‍ഘനേരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത്  കേള്‍വി ശക്തിയെ വരെ ബാധിക്കാനിടയുണ്ട്.

ബന്ധപ്പെട്ട വാർത്ത: ഇയർഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇവ ശ്രദ്ധിക്കൂ

ഇയര്‍ഫോണും ഹെഡ്‌സെറ്റും താരതമ്യപ്പെടുത്തുകയാണെങ്കിൽ,  ഇയര്‍ഫോണ്‍ ചെവിക്കുള്ളിലും ഹെഡ്‌സെറ്റ് ചെവിയ്ക്ക് പുറത്തുമാണ് വെക്കുന്നത്. ഇയർഫോൺ ചെവിയ്ക്കുള്ളിലേക്ക് തിരുകി വൈകുന്നതുകൊണ്ട്,  ശബ്ദം നമ്മുടെ കര്‍ണപടത്തില്‍ നേരിട്ട് പതിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ വോളിയത്തില്‍ ശബ്ദം കേള്‍ക്കുന്നത് ചെവികള്‍ക്ക് ദീര്‍ഘകാല തകരാറുണ്ടാക്കാം. ഇതിനുപുറമെ  ഇയര്‍ഫോണ്‍ തിരുകുമ്പോള്‍ ചെവിയ്ക്കുള്ളിലുളള വാക്‌സ് അഥവാ ചെവിക്കായം ചെവിക്കുള്ളിലേക്ക് ആഴത്തില്‍ തള്ളപ്പെടുകയും അവിടെ തടസ്സമുണ്ടാക്കുകയും ചെയ്യാം. ഇയര്‍ഫോണുകള്‍ ചെവികള്‍ പൂര്‍ണ്ണമായും അടയ്ക്കുന്നതിനാല്‍ ചെവിയ്ക്കുള്ളില്‍ ഈര്‍പ്പമുണ്ടാകുകയും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. 

ഇയര്‍ ഫോണുകളുടെ ദീര്‍ഘകാല ഉപയോഗം മൂലം ചിലരില്‍ കേള്‍വി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.  ഉയര്‍ന്ന ശബ്ദത്തിലുളള ഇയര്‍ഫോണുകളുടെ നീണ്ടുനില്‍ക്കുന്ന ഉപയോഗം നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിംഗ് ലോസ് (എന്‍ഐഎച്ച്എല്‍) സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 

കുറച്ചു സമയത്തേക്ക് മാത്രമാണ് ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ചെവിയുടെ ആരോഗ്യത്തിന് കുഴപ്പമില്ല. എന്നാല്‍ മീറ്റിങ്ങുകള്‍ക്കോ, പഠനത്തിനോ, പ്രസംഗത്തിനോ ആയി ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍, അതിന് പകരം ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

English Summary: Which one is harmful to ear health? Earphone or headset?
Published on: 26 August 2023, 08:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now