1. Environment and Lifestyle

കുട്ടികളിലെ ചെവി വേദന മാറ്റാൻ വീട്ടുവൈദ്യം

ചെവി വേദന നിരവധി കാരണങ്ങൾ കൊണ്ട് കുട്ടികളിൽ ഉണ്ടാകാറുണ്ട്.

Priyanka Menon
കുട്ടികളിലെ ചെവി വേദന
കുട്ടികളിലെ ചെവി വേദന

ചെവി വേദന നിരവധി കാരണങ്ങൾ കൊണ്ട് കുട്ടികളിൽ ഉണ്ടാകാറുണ്ട്. നിർത്താതെയുള്ള കരച്ചിൽ, ഉറക്കമില്ലായ്മ വിശപ്പില്ലായ്മ, പനി, ജലദോഷം തുടങ്ങി നിരവധി കാരണങ്ങൾ ചെവിവേദന മൂലം കുട്ടികളിൽ പ്രത്യക്ഷപ്പെടാറുള്ള രോഗലക്ഷണങ്ങളാണ്. ചെവി വേദന പ്രധാനമായും ഉണ്ടാകുന്ന സാധ്യതകൾ താഴെ നൽകുന്നു.

ഈർപ്പമുള്ള കാലാവസ്ഥ

ചെവിയുടെ കർണനാളിയിൽ ഈർപ്പം കെട്ടിനിൽക്കുന്നത് ആണ് പ്രധാനമായും കുട്ടികളിലെ ചെവിവേദന ഉണ്ടാക്കുവാൻ കാരണമായി കണക്കാക്കുന്നത്. ഇത് ഈർപ്പം നിറഞ്ഞ അല്ലെങ്കിൽ മഴക്കാല സമയത്ത് കൂടുതലായും കണ്ടുവരുന്ന രോഗസാധ്യതയാണ്. അല്ലെങ്കിൽ ദീർഘദൂരം യാത്ര ചെയ്യുമ്പോഴും ഇത്തരത്തിൽ അണുബാധ ഉണ്ടായേക്കാം.

ബന്ധപ്പെട്ട വാർത്തകൾ : മുടിയുടെ ആരോഗ്യത്തിനും പ്രകൃതി ദത്ത കളറിനും ഹെന്ന ഉപയോഗിക്കാം

നീർക്കെട്ട്

കർണനാളിയിൽ ഉണ്ടാകുന്ന നീർക്കെട്ട് അസഹനീയമായ ചെവി വേദനയ്ക്ക് കാരണമാകാറുണ്ട്. ചെവിയുടെ അടുത്തു തൊടുമ്പോൾ വളരെയധികം വേദന അനുഭവപ്പെടുന്നത് നീർക്കെട്ട് ഉണ്ടാകുമ്പോഴാണ്.

ചെവിക്കായം

ചെവിക്കായം വളരെയധികം രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ കുട്ടികളിൽ ചെവി വേദന ഉണ്ടാകുന്നു. ഒരു വയസ്സിന് താഴെയുള്ള കുട്ടികൾ അമിതമായി കരയുന്നത് ഒരുപക്ഷേ ചെവിക്കായം അധികമായി ഉണ്ടാകുന്നതു കൊണ്ടാണ്.

ബന്ധപ്പെട്ട വാർത്തകൾ : മുഖത്തെ ചുളിവിന് പരിഹാരം വെളിച്ചെണ്ണ

ബഡ്സ് ഉപയോഗം

അശ്രദ്ധമായി ബഡ്സ് ഉപയോഗിക്കുന്നത് കർണ്ണ പാളിയിൽ ചെവിക്കായം അടിഞ്ഞു കൂടുവാൻ കാരണമാകുകയും. ക്രമേണ ഇത് പഴുപ്പിനുള്ള സാധ്യതയായി മാറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ബഡ്സ് ഉപയോഗം പരമാവധി കുറയ്ക്കുക. ചെവിക്കായം അമിതമായാൽ വിദഗ്ധ ഡോക്ടറുടെ സഹായം തേടുക.

പ്രാണികൾ പോയാൽ

ചെറിയ തരം പ്രാണികൾ ചെവിയുടെ ഉള്ളിൽ പോയാൽ അസഹ്യമായ വേദന ഉണ്ടായേക്കാം.

മുറിവുകൾ പറ്റിയാൽ

ചെവിയുടെ ഉള്ളിൽ കർണ പാളിയിൽ ക്ഷതം ഏൽക്കുന്നത് ചെവി വേദനയ്ക്ക് കാരണമായി മാറുന്നു.

പരിഹാരമാർഗ്ഗങ്ങൾ

1. കുട്ടികൾ ആണെങ്കിലും മുതിർന്നവർ ആണെങ്കിലും ബഡ്സ് ഉപയോഗിക്കാതിരിക്കുക. ചെവിക്കായം അമിതമായാൽ ഡോക്ടറുടെ സഹായം തേടി തുള്ളിമരുന്ന് ഉപയോഗിച്ച് ചെവിക്കായം പൂർണമായി നീക്കുക.

2. ചെവി വേദന കൂടുന്ന സാഹചര്യങ്ങളിൽ അയൺ ബോക്സ് ഉപയോഗിച്ച് ഒരു ചെറിയ ടവൽ ചൂടാക്കി വശങ്ങളിൽ ഇട്ടുകൊടുക്കുക.

3. ആൻറിബയോട്ടിക് ഗുണങ്ങൾ ഉള്ള വെളുത്തുള്ളി ചെവിവേദന പരിഹരിക്കുവാൻ മികച്ച വഴിയാണ്. ഒരു ടീസ്പൂൺ അരിഞ്ഞ വെളുത്തുള്ളി കടുകെണ്ണയിൽ ഇട്ട് ചൂടാക്കുക. അതിനുശേഷം ഇത് നല്ല രീതിയിൽ തണുക്കുവാൻ അനുവദിക്കുക. അതിനുശേഷം ഇതിൽ നിന്ന് രണ്ടു തുള്ളി ചെവിയിലേക്ക് ഇറ്റിച്ചുകൊടുക്കുക.

4. ചെറിയ ഉള്ളി പണ്ടുകാലം മുതലേ ചെവി വേദന അകറ്റുവാൻ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. ചെറിയ ഉള്ളി നല്ല രീതിയിൽ ചതച്ച് അതിൻറെ പേസ്റ്റ് ചെവിയുടെ പുറമെ ഇടുന്നത് നല്ലതാണ്
കൂടാതെ ഇതിൻറെ നീര് ചെറുതായി ചൂടാക്കി, ശേഷം നല്ല രീതിയിൽ തണുപ്പിച്ച് രണ്ടുമൂന്നു തുള്ളി ചെവിയിൽ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. 10 മിനിറ്റ് നേരം കഴിഞ്ഞു തല ചായ്ച്ച് പുറത്തേക്ക് കളയുക.

5. ഉപ്പ് ഉപയോഗിക്കുന്നതും നല്ലതാണ്. ചൂടാക്കിയ ഉപ്പ് ഒരു കോട്ടൺ തുണി മുക്കി പത്തുമിനിറ്റോളം വേദനിക്കുന്ന ചെവിയുടെ ഇരുവശങ്ങളിലും വയ്ക്കുക.

ബന്ധപ്പെട്ട വാർത്തകൾ : ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് വേണം തടി കുറയ്ക്കാൻ

English Summary: Home Remedies to Relieve Earache in Children

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds