Updated on: 21 February, 2022 7:29 PM IST
Why is it said that eating a raw egg is dangerous?

പ്രാതലില്‍ തുടങ്ങി അത്താഴം വരെയുള്ള ഭക്ഷണത്തിൽ മുട്ട നമ്മള്‍ ഉള്‍പ്പെടുത്താറുണ്ട്. പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ എന്നിവ ധാരളമടങ്ങിയതാണ് മുട്ട. ഒരു വലിയ മുട്ടയില്‍ 6 ഗ്രാം പ്രോട്ടീന്‍, 72 കാലറി, ബയോടിന്‍, കോളിന്‍, വൈറ്റമിന്‍ എ, ലൂടിയിന്‍, Zeaxanthin എന്നിവയെല്ലാം ഇതിലടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഡി അടങ്ങിയ അപൂര്‍വം ആഹാരങ്ങളില്‍ ഒന്നാണ് മുട്ട.  എന്നാൽ പച്ചമുട്ട കഴിക്കുന്നത് അപകടമാണ്. 

പച്ചമുട്ട കഴിക്കാന്‍ താല്‍പര്യമുള്ളവർ ഏറെയുണ്ട്. ഒരു കൗതുകത്തിനായി പച്ചമുട്ട പൊട്ടിച്ച് കഴിക്കുന്നവരുമുണ്ട്.   എന്നാല്‍, ഇതിന് പിന്നിലെ അപകടത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല.  പച്ചമുട്ട കഴിക്കുമ്പോള്‍, പുഴുങ്ങിയ മുട്ട കഴിക്കുമ്പോള്‍ ലഭിക്കുന്ന പ്രോട്ടീൻറെ പകുതി മാത്രമാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്.

അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക.

മുട്ടയുടെ മഞ്ഞക്കരുവിലാണ് ബയോട്ടിന്‍ കൂടുതലുള്ളത്. ബയോട്ടിന്‍ എന്ന വിറ്റാമിന് ഒരുപാട് ഗുണങ്ങളുണ്ട്. ചര്‍മ്മസംരക്ഷണത്തിനും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഷുഗര്‍ നിയന്ത്രിക്കാനും മുടിയുടെ വളര്‍ച്ചയ്ക്കുമെല്ലാം ബയോട്ടിന്‍ സഹായിക്കുന്നുണ്ട്. എന്നാൽ പച്ച മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ആയ അവിഡിൻ ശരീരത്തിലേക്ക് ലഭിക്കുന്ന ബയോട്ടിൻ എന്ന വിറ്റാമിൻറെ  ആഗിരണത്തെ തടസ്സപ്പെടുത്തുന്നു.  മുട്ട വേവിക്കുമ്പോള്‍ അവിഡിന്‍ എന്ന പ്രോട്ടീനിൻറെ ഘടനയില്‍ വ്യത്യാസം വരികയും സ്വാഭാവിക ഗുണം ഇല്ലാതാകുകയും ചെയ്യും. അതുകൊണ്ട് ശരീരത്തില്‍ ബയോട്ടിന്റെ ആഗിരണത്തിന് പ്രശ്‌നമുണ്ടാകുകയില്ല.

കൂടാതെ, പച്ചമുട്ട കഴിക്കുന്നതിലൂടെ അപകടകരമായ സാല്‍മൊണെല്ല എന്ന ബാക്റ്റീരിയ ശരീരത്തിലെത്താനുള്ള സാധ്യതയുണ്ട്. ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്ന് നാം തിരിച്ചറിയണം. കോഴികളുടെ കാഷ്ഠം വഴിയാണ് സാല്‍മൊണെല്ല പുറത്തേക്ക് വരുന്നത്. കടയില്‍ വില്‍പ്പനയ്ക്ക് വെച്ച മുട്ടയില്‍ കാഷ്ഠത്തിന്റെ അംശം വരാനുള്ള സാധ്യതയുണ്ട്. മുട്ടയില്‍ ഏകദേശം 8000 മുതല്‍ 10,000 വരെ സൂക്ഷ്മ സുഷിരങ്ങള്‍ ഉണ്ട്. പച്ചമുട്ട കഴിക്കുമ്പോള്‍ സാല്‍മൊണെല്ല നമ്മുടെ ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്.

ഒരു മുട്ട നല്ലതാണെന്ന് എങ്ങനെ അറിയും

80000 ആളുകള്‍ ഒരു വര്‍ഷത്തില്‍ സാല്‍മൊണെല്ല ബാക്റ്റീരിയയാല്‍ രോഗബാധിതരാകാറുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. വയറുവേദനയും വയറിളക്കവുമാണ് ലക്ഷണങ്ങള്‍. ഷുഗര്‍ രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമുള്ളവര്‍, എച്ച്.ഐ.വി രോഗികള്‍ എന്നിവരിലെല്ലാം സാല്‍മൊണെല്ല വളരെയേറെ അപകടമുണ്ടാക്കും.

വീട്ടിലേക്ക് മുട്ട വാങ്ങിയാല്‍ കാഷ്ഠത്തിന്റെ അംശം ഉണ്ടെങ്കില്‍ കഴുകി വൃത്തിയാക്കി മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാവൂ.

7 ദിവസം മുതല്‍ പത്ത് ദിവസം വരെ സാധാരണ അന്തരീക്ഷത്തില്‍ മുട്ട കേടുകൂടാതിരിക്കും.  ഫ്രിഡിജില്‍ നാല് ആഴ്ച കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. എപ്പോള്‍ മുട്ട വാങ്ങിയാലും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക എന്നതാണ് ആരോഗ്യത്തിന് നല്ലത്. അതുപോലെ  പച്ചമുട്ടയോ പകുതി വേവിച്ച മുട്ടയോ ഒരിക്കലും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്.

English Summary: Why is it said that eating a raw egg is dangerous?
Published on: 21 February 2022, 06:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now