Livestock & Aqua

അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക.

Eggs

നല്ല രീതിയിലുള്ള മുട്ട ഉത്പാദനവും ശരിയായ വിപണനവുമാണ് കോഴി വളർത്തൽ എന്ന സംരംഭം വിജയിക്കാൻ വേണ്ട പരമപ്രധാനമായ ഘടകം. വൃത്തിയുള്ള മുട്ടകൾ ലഭ്യമാകാൻ നല്ല രീതിയിലുള്ള കൂടുകൾ തിരഞ്ഞെടുക്കുക എന്നത് അത്യന്താപേക്ഷിതമാണ്. അഞ്ചു കോഴികൾക്ക് മുട്ടയിടുന്നതിന് ഒരു കൂടെങ്കിലും ലഭ്യമാകണം. 30X30 X40 cm അളവിൽ ഉള്ളത് ആയിരിക്കണം മുട്ടക്കൂടുകൾ. കൂട് തറനിരപ്പിനോട് ചേർന്ന് നിർമ്മിക്കുന്നതാണ് ഉത്തമം. ഇതിന് സൗകര്യം ഇല്ലെങ്കിൽ കൂട്ടിനടിയിൽ വിരിപ്പിനു താഴെ കുറച്ചു നനഞ്ഞ മണ്ണിടണം. ഇങ്ങനെ ചെയ്യുന്നത് വഴി മുട്ടക്കുള്ളിലെ ജലാംശം നഷ്ടപ്പെടുകയില്ല. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളിൽ 50 ശതമാനത്തോളം പിടക്കോഴികളായിരിക്കും. ഇതിൽ 50-60 ശതമാനത്തോളം മുട്ടകൾ പല കാരണം കൊണ്ട് വിരിഞ്ഞില്ലെന്നു വരാം. വൈകുന്നേരം അട വെക്കുന്നതാണ് നല്ലത്. അടകോഴിക്ക് പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാം എന്നതാണ് ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ രഹസ്യം. അട വെക്കപ്പെടുന്ന മുട്ടയുടെ എണ്ണം കോഴിയുടെയും മുട്ടയുടെയും വലിപ്പം ആശ്രയിച്ചിരിക്കും. നാടൻ കോഴികൾ നന്നായി അട ഇരിക്കുകയും. നല്ല രീതിയിൽ കുഞ്ഞുങ്ങളെ പരിപാലിക്കുകയും ചെയ്യും. അട വെക്കാൻ ആരോഗ്യമുള്ളതും ബഹളം വെക്കാത്തതുമായ  കോഴികളെ തിരഞ്ഞെടുക്കുകയാണ് നല്ലത്. അടക്കോഴിക്ക് കാര്യമായ പരിചരണം ഒന്നും ആവശ്യമില്ല. തുടക്കത്തിൽ രണ്ടു ദിവസം രണ്ടു തവണ മാത്രമേ കോഴിയെ പുറത്തു വിടാവു. ശരാശരി 20 മിനുറ്റ് സമയം മാത്രമേ ഇവയ്ക്ക് പുറത്തു ചിക്കി പെറുക്കുവാൻ അനുവദിക്കാവൂ. കൂട്ടിൽ കയറ്റുന്നതിനു മുൻപ് ഫ്‌ളൈ കിൽ, ടിക്ടോക്സ് ഉപയോഗിച്ച് കോഴികളിൽ കാണുന്ന പേനുകൾ നശിപ്പിക്കുവാൻ പ്രത്യേകം നമ്മൾ ശ്രദ്ധ ചെലുത്തുക.

അട വെച്ച ശേഷം ഏഴും ഒൻപതും ദിവസങ്ങളിൽ ക്യാന്റിലിങ് നടത്തി വിരിയാൻ സാധ്യത ഇല്ലാത്ത മുട്ടകൾ മാറ്റണം. പതിനെട്ടാം ദിവസം മുതൽ കോഴിയെ ശല്യപ്പെടുത്താൻ പാടില്ല. തീറ്റക്കും വെള്ളത്തിനുമായി കൂടു തുറന്നു വെച്ചിരുന്നാൽ മതി. സാധാരണ ഗതിയിൽ ഇരുപതാം ദിവസം ആണ് തോടുകൾ പൊട്ടി കുഞ്ഞുങ്ങൾ പുറത്തു വരുന്നത്. മുഴുവൻ കുഞ്ഞുങ്ങളും പുറത്തു വരുന്നതിന് മുൻപ് അട കോഴിയെ പുറത്തു പോകാൻ അനുവദിക്കരുത്. അട വെക്കാനുള്ള മുട്ട തിരഞ്ഞെടുക്കുമ്പോൾ തന്നെ. അതിൽ ആൺ പെൺ വ്യത്യാസം 90 ശതമാനത്തോളം നമുക്ക് തിരിച്ചറിയാൻ സാധിക്കും. 

മുട്ടയുടെ വലിപ്പം, ആകൃതി, ഘടന എന്നിങ്ങനെയുള്ള  കാര്യങ്ങൾ ശ്രദ്ധിച്ചാണ് ഈ തിരഞ്ഞെടുക്കൽ സാധ്യമാകുന്നത്.  രണ്ടു വശം  ഒരു പോലെയുള്ളതും ഉരുണ്ടതും വലിപ്പം കുറവുള്ളതുമായ മുട്ടയാണ് നിങ്ങൾ അട വെക്കാൻ തിരഞ്ഞെടുക്കുന്നതെങ്കിൽ അത് 90 ശതമാനത്തോളം പിടക്കോഴി ആയിരിക്കും. ഒരഗ്രം കൂർത്ത രീതിയിലുള്ളതും താരതമ്യേനെ വലുപ്പം കൂടുതൽ ഉള്ള മുട്ടയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അത് പൂവൻ ആയിരിക്കും.

പിടക്കോഴികൾ വിരിഞ്ഞിറങ്ങുവാൻ ആണ് നിങ്ങൾ കൂടുതൽ ഇഷ്ടപെടുന്നുവെങ്കിൽ രണ്ടു വശം ഒരു പോലെയുള്ള ഉരുണ്ട മുട്ടകൾ മാത്രം തിരഞ്ഞെടുക്കുക. രോഗബാധ ഇല്ലാത്ത കോഴികളിൽ നിന്ന് മാത്രമേ അട വെക്കുന്നതിൽ നിന്ന് മുട്ട ശേഖരിക്കാവു. സന്നിപാതജ്വരം, പുള്ളോറം, മാരക്സ് തുടങ്ങി കോഴികളിൽ കാണുന്ന രോഗങ്ങൾ മുട്ടകളിലൂടെ അടുത്ത തലമുറയിലേക്ക് പകരുവാൻ സാധ്യത കൂടുതലാണ്. മുട്ടകളിലൂടെ രോഗം പകരാതിരിക്കുന്നതിനു ശുചിത്വമാണ് ഏറെ പ്രാധാന്യം ഉള്ള ഘടകം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:


English Summary: Tips for choosing eggs to hatch chicken

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine